ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം

വേനൽ അവധി കഴിഞ്ഞ് പുത്തൻ പുത്തനുടുപ്പും പുത്തൻ പ്രതീക്ഷകളുമായി സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ പ്രെത്യേകിച്ച് നവാഗത രെ സ്നേഹവും, വാൽസല്യവും, സമ്മാനങ്ങളും, മധുര പലഹാരങ്ങളുമായി, അധ്യാപകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.
       നമ്മുടെ സ്കൂളിലെ 2022-23 അധ്യായന വർഷത്തിലെ പ്രവേശനോത്സവം നെയ്യാറ്റിൻകരയുടെ ബഹു എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പ്രവേശനോത്സവ പരിപാടിയിൽ എച്ച് എം കല ടീച്ചർ  സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധതരത്തിലുള്ള പരിപാടികൾ നമ്മുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കൊറോണ കാലം കഴിഞ്ഞ് മികവിന്റെ ഒരു പുതിയ വർഷത്തിനായി നാമെല്ലാവരും ഒരുമിച്ച് മുന്നേറും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ആഘോഷമായി പ്രവേശനോത്സവം മാറി.

ജനബോധൻ - 2022 ലഹരി വിരുദ്ധ റാലി

                  അനാഥരില്ലാത്ത ഭാരതത്തിന്റെയും കൊട്ടാരക്കര ആശ്രയ സങ്കേതം അഭയ കേന്ദ്രത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന സമ്പൂർണ്ണ ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 140 അസംബ്ലി മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ജനബോധൻ 2022 ലഹരി വിരുദ്ധ സന്ദേശയാത്ര നമ്മുടെ സ്കൂളിൽ എത്തുകയുണ്ടായി. തുടർന്ന്,ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവൽക്കരണപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ലഹരി വിരുദ്ധ സ്കിറ്റ് നടന്നു. ലഹരി ഉപയോഗത്തിന് തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് ലളിതമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന മനോഹരമായ ഒരു പരിപാടിയായിരുന്നു ഇത്.

</gallery> [[

]] </gallery>