ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ
HOLY CROSS H.S.S CHERPUNKAL
ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ | |
---|---|
വിലാസം | |
ചേര്‍പ്പുങ്കല്‍ കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-12-2016 | Holycros |
ചരിത്രം
ഹോളിക്രോസ് ഹയര്‍സെക്കന്‍ഡറി സ്കുള്‍ ചേര്‍പ്പുങ്കല്‍
ചേര്‍പ്പുങ്കല്‍ പള്ളിക്കു സമീപം 1902 മിഥുനം 32-നാണ് ഈ വിദ്യാ-
ലയം ആരംഭിക്കുന്നത്.അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഐയ്യങ്കാനാല്‍ യൗസേപ്പച്ചന്‍ അപേക്ഷപ്രകാരം കുമ്മണ്ണുര്‍ കല്ലംപള്ളിയില്‍ ഇല്ലത്ത് ഹരിചന്ദ്രന്‍ നമ്പുതിരിയാണ് ഈ അക്ഷരനികേതനത്തിന് അനുമതി നല്‍കിയത്.അന്ന് ഒരു കളരിയായി തുടക്കം കുറിച്ച ഈ സ്ഥാപനം 1919-തിലാണ് എല്‍പി സ്കുളായത് . ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത ബോധ്യപ്പെട്ട അധികാരികാ- രികളുടെ ശ്രമഫലമായി 1946-ഇതൊരു ന്യൂ ടൈപ്പ് ഇംഗ്ലീഷ് മിഡീല്‍സ്കു ളായി വളര്‍ന്നു.അക്ഷരനക്ഷത്രങ്ങള്‍ കൊരുത്ത് അറിവിന്റെ അനന്തത- കള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്ന കുരുന്നുകളുടെ സ്വപ്നങ്ങള്‍ക്ക് സാഫല്യ- മേകിക്കൊണ്ട് 1983-ഇതൊരു ഹൈസ്കുളായി.പെരിയ ബഹുമാനപ്പെട്ട ഫ്രാന്‍സീസ് മൈലാടൂരച്ചന്റെ കാലത്താണ് ഇന്നു കാണുന്ന ഈ കമനീയ- മായ ഹൈസ്കുള്‍ കെട്ടിടം രൂപകല്‍പന ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചത് .അദ്ദേഹത്തിന്റെ പിന്‍ഗാമിയായ വെരി.റവ.ഫാ. അഗസ്റ്റ്യന്‍ കച്ചിറമറ്റം ഹൈസ്കുള്‍ ബ്ലോക്കിന്റെ പണി പൂര്‍ത്തിയാക്കി. സ്കുള്‍ കെട്ടിടവും കോമ്പൗണ്ടും മനോഹരമാക്കിയത് 1989-96 കാലഘട്ട- ത്തില്‍ മനേജരായിരുന്ന വെരി.റവ.ഫാ.സിറിയക് കുന്നേലിന്റെ പരിശ്രമ- ഫലമാണ്.
കാലത്തിന്റെ വിളിക്ക് കാതുകൊടുക്കാനായി ഒരുങ്ങിയ
മാനേജര്‍ പെരിയ ബഹുമാനപ്പെട്ട ഫ്രാന്‍സീസ് പാറപ്ലാക്കലച്ചന്റെയും ഹെഡ്മാസ്റ്റര്‍ റ്റി.എം.തോമസാറിന്റെയും ശ്രമഫലമായി 1998-ഇതൊരു ഹയര്‍സെക്കന്‍ഡറി സ്കുളായി ഉയര്‍ന്നു.അഭിവദ്യപിതാവ് മാര്‍.ജോസഫ് പള്ളിക്കാപറമ്പില്‍പിതാവ് 1998 ഓഗസ്റ്റ് 8ന് പ്ലസ്-ടൂ ബ്ലോക്കിന്റെയും കോഴ്സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ആരംഭത്തില്‍ രണ്ട് സയന്‍സ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചുമുണ്ടായിരുന്ന
ഈ സ്കുളില്‍ പിന്നിട് ഒരു കംപ്യുട്ടര്‍ സയന്‍സ് ബാച്ചിനുകൂടി അനുമതി
ലഭിച്ചു . അഡീഷണല്‍ ബാച്ച് അനുവദിച്ചപ്പോഴുണ്ടായ സ്ഥലപരിമിതി
പരിഹരിക്കുന്നതിന് വെരി.റവ.ഫാ.അബ്രാഹം കണിയാംപടിക്കലിന്റെ
നേതൃത്വത്തില്‍ ഹയര്‍സെക്കന്‍ഡറിയുടെ പുതിയ ബ്ലോക്ക് രൂപകല്പന
ചെയ്ത് പണി പൂര്‍ത്തിയാക്കി.
ലളിതമായി ആരംഭിച്ച് വളര്‍ച്ചയുടെ
ഉന്നതങ്ങള്‍ സ്വന്തമാക്കി വാക്കിന്റെ വിശുദ്‍ധി കാത്തുസുക്ഷിക്കാന്‍ ഈ അക്ഷരാലയം ചേര്‍പ്പുങ്കല്‍ ഗ്രാമത്തിന്റെ സാംസ്കാരിക വളര്‍ച്ചയുടെ സിരാകേന്ദ്രമായി വര്‍ത്തിക്കുന്നതില്‍ നമുക്കുഭിമാനിക്കാം.
ഭൗതികസൗകര്യങ്ങള്‍
കമ്പ്യൂട്ടര്‍ ലാബുകള്‍ യുപി വിഭാഗത്തിനും ഹൈസ്കൂളിനും കൂടി ഏകദേശം പന്ത്രണ്ടോളം കമ്പ്യൂട്ടറുകള്‍ ഉള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
* ആധുനിക കന്വ്യൂട്ടര്‍ ലാബ് * ഡി. എല്‍. പി. പ്രജക്ടര്‍ * മള്‍ട്ടി മീഡിയാ റും
* റീഡിംഗ് റും * ലൈബ്രറി * എഡുസാറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പച്ചക്കറിതോട്ടം
ഐ.റ്റി. ക്ലബ്ബ്
രക്ഷാകര്‍ത്താക്കളോട്
1. മക്കള്‍ക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തില്‍ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകര്‍. രക്ഷാകര്‍ത്താക്കള്‍ മാസത്തിലൊരിക്കല്‍ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
2.അദ്ധ്യാപകരെയോ, വിദ്യാര്ത്ഥികളെയോ കാണാന് സ്കൂളിലെത്തുന്ന രക്ഷാകര്ത്താക്കള് ഹെഡ് മാസ്റ്ററുടെ അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാല് അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
3.വിദ്യാര്ത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകര്ത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തില് എല്ലാ രക്ഷാകര്ത്താക്കളും നിര്ബന്ധമായി പങ്കെടുക്കേണ്ടതാണ്
4.ഓരോ വിദ്യാര്ത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം സ്കൂള് കലണ്ടറില് കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങള്ക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ രക്ഷാകര്ത്താക്കള്‍ ചെയ്തുകൊടുക്കണം
5.രക്ഷാകര്ത്താക്കള്‍ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പര്‍ ,പ്രോഗ്രസ്സ് കാര്‍ഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂള്‍ ഫീസും കൃത്യസമയത്ത് അടയ്ക്കണം
6.ക്ലാസ്സുകള്‍ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങള്‍ക്കും ആഘോഷങ്ങള്ക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകര്ത്താക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം
8.വിദ്യാലയ പ്രവര്ത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിര്ദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികള് ഉണ്ടെങ്കില്‍ അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാര്‍ഹമാണ്
മാനേജ്മെന്റ്
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്‍പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ വെരി. റവ. ഫാ . ജോര്‍ജ് പുതിയാപറന്വില്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. റ്റോം ജോസ് സേവനം അനുഷ്ഠിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
ശ്രീ.പി.ജെ.തോമസ് | |
റവ.ഫാ.എ.എം.മാത്യൂ | |
ശ്രീ.ജോര്‍ജ് കുര്യന്‍ | |
ശ്രീ.വി.എ.ജോസഫ് | |
ശ്രീ.റ്റി.എം.തോമസ് | |
ശ്രീ.കെ.എം.ജോസഫ് | |
റവ.ഫാ.ജോസഫ് പാനാമ്പുഴ | |
ശ്രീ.ഐ.സി.മാത്യൂ | |
ശ്രീമതി.കെ.ജെ.കൊച്ചുത്രേസ്യ | |
2007- | |
ഇംഗ്ലീഷ് മീഡിയം
ഇംഗ്ലീഷ് മീഡിയം
വളര്‍ന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാന്ഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്
കത്തോലിക്കാ വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുര്ബാനയിലും കുന്വസാര്ത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്
2. സ്കൂളില് വച്ചു നടത്തുന്ന വാര്ഷിക ധ്യാനത്തില് പങ്കെടുക്കണം അതില് നിന്നും ഒഴിവാകുന്നത് ഗൌരവമായി കണക്കിലെടുക്കുന്നതാണ്
യൂണിഫോം
1. എല്ലാ ക്ലാസ്സ് ദിവസങ്ങളിലും ഹൈസ്കൂള്‍, യു.പി. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
2.സ്കൂള്‍ അധികൃതര് നിര്ദ്ദേശിക്കുന്ന മറ്റേതെങ്കിലും ദിവസങ്ങളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം ധരിക്കേണ്ടതാണ്
3.യൂണിഫോം ധരിക്കുവാന് നിര്ദ്ദേശിച്ചിട്ടുളള ദിവസങ്ങളില് യൂണിഫോം ഇല്ലാതെ വരുന്ന കുട്ടികളെ യാതൊരു കാരണവശാലും ക്ലാസ്സില് കയറ്റുന്നതല്ല
പഠന രീതി
1. പഠനം സ്വയം ചെയ്യേണ്ട കര്മ്മമാണ് മറ്റു പല ജോലികളും നമുക്കുവേണ്ടി മറ്റാരെങ്കിലും ചെയ്താല് മതി നമുക്കുവേണ്ടി പഠിച്ചാല് നാം അറിവു നേടുമോ ഈ സത്യം? ഈ സത്യം പഠനം തുടങ്ങും മുന്പേ നന്നായി ഗ്രഹിക്കണം
2. ബലവത്തായ അടിത്തറയില് ഘട്ടം ഘട്ടമായി പണിതുയര്ത്തുന്ന മണിമന്ദിരം പോലെയാണ് പഠനവും കൊച്ചു ക്ലാസ്സു മുതല് നന്നായി പഠിച്ചെങ്കിലെ ഉയര്ന്ന ക്ലാസ്സുകളില് പഠിപ്പിക്കുന്നത് ഗ്രഹിക്കുവാനും ഉയര്ന്ന മാര്ക്ക് വാങ്ങാനും ഉയരങ്ങളില് എത്തുവാനും കഴിയൂ
3. ക്ലാസ്സു ദിവസങ്ങളില് മുടങ്ങാതെ കൃത്യ സമയത്ത് സ്കൂളില് എത്തുന്നത് ശീലമാക്കുക ക്ലാസ്സുകള് ശ്രദ്ധാപൂര്വ്വം കണ്ടും കേട്ടും ഗ്രഹിക്കുക ക്ലാസ്സില് വച്ച് എഴുതേണ്ടതെല്ലാം കൃത്യമായി എഴുതുക
4. പഠിക്കേണ്ട പാഠഭാഗങ്ങള് ഗ്രഹിച്ചശേഷം മാത്രം പഠനം ആരംഭിക്കുക എളുപ്പത്തില് പഠിക്കുന്നതിനും വേഗത്തില് പഠിക്കുന്നതിനും ഓര്മ്മയില് നിലനിര്ത്തുന്നതിനും ഇത് സഹായകമാകും
5. എല്ലാ വിഷയങ്ങളുടെയും ചോദ്യോത്തരങ്ങള് ഉള്ക്കൊളളുന്ന നോട്ടുകള് തയ്യാറാക്കുക അതുതന്നെ പഠിക്കുകയും ചെയ്യുക
6. ഓരോ ദിവസത്തെയും പാഠഭാഗങ്ങള് പിറ്റേന്ന് സ്കൂളില് പോകും മുന്പ് പഠിക്കും എന്ന് വാശിപ്പിടിക്കുക തുടര്ന്നുളള ക്ലാസ്സുകള് ഗ്രഹിക്കുന്നതിനും പഠനം പുരോഗമിക്കുന്നതിനും ഈ വാശി കൂടിയെ കഴിയൂ
7. ഒരാഴ്ച പഠിച്ച പാഠഭാഗങ്ങള് ശനി, ഞായര്‍ ദിവസങ്ങളില് ആവര്ത്തനം നടത്തണം
8. പരീക്ഷയില് കോപ്പിയടി പാടില്ല വിദ്യാര്ത്ഥികളുടം നല്ല ഭാവിയെ തകര്ക്കുന്ന വലിയ അപകടമാണ് കോപ്പിയടി
9. "താന് പാതി, ദൈവം പാതി" പ്രാര്ത്ഥിച്ചശേഷം മാത്രം പഠനം ആരംഭിക്കുക
10. "മാതാ പിതാ ഗുരു ദൈവം" ഗുരുക്കന്മാരെ സ്നേഹിക്കുക ബഹുമാനിക്കുക സ്നേഹാദരങ്ങളോടെ വിനയത്തോടെ ഗുരുവിനെ സമീപീക്കാത്തവന് അനുഗ്രഹം ലഭിക്കുകയില്ല ഗുരുവിന്റെ വിജ്ഞാനം ശരീയായ അളവില് കിട്ടുകയുമില്ല ജീവിതത്താല് നിഷ്ഠകളും ചിട്ടകളും കൂടിയേ കഴിയൂ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.730545" lon="76.647663" type="terrain" zoom="13" width="350" height="350" controls="none"> 11.071469, 76.077017, MMET HS Melmuri 9.701274, 76.635132 HOLY CROSS HSS CHERPUNKAL </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.