നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

ഈ അധ്യയന വർഷം ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറന്നു. സ്കൂൾ പ്രവേശനോത്സവം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉദ്ഘാടനം ചെയ്തു.ആർട്ടിസ്റ്റുകളായ സുധീഷ് കോട്ടര് , പ്രബീഷ് വാകയാട് എന്നിവർ മുഖ്യാതിഥികളായിരുന്നു

വിവിധ കലാപരിപാടികൾ നടന്നു . നൊച്ചാട് എച്ച്.എസ് എസിലെ ഇത്തവണത്തെ പ്രവേശനോത്സവം ഏറെവ്യത്യസ്തമായിരുന്നു. സഹപാഠിയുടെ ചികിത്സക്കായി എൻ.എസ്.എസ് വോളൻ്റിയർമാർ ഒരു ലക്ഷം രൂപ സ്വരൂപിച്ചു നൽകിയാണ് പ്രവേശനോത്സവത്തെ വേറിട്ടതാക്കിയത് . ഹൈസ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഇരു വൃക്കകളും തകരാറിലായ എട്ടാം തരം വിദ്യാർത്ഥിക്കു വേണ്ടി രൂപ സമാഹരിച്ചു നൽകിയിരുന്നു.