പരിശീലനം/അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022

Note: Pls see the DRAFT instructions and guidelines. Final will be published 5 pm on 06/05/2022)

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 (സർക്കുലർ)

ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ. (DRAFT)

 
  • ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 (സർക്കുലർ)
  • ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.
  • ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം - 2022 (സർക്കുലർ)
  • ചിത്രങ്ങൾ സ്കൂൾവിക്കിയിൽ ചേർക്കുന്നതിനുള്ള നിർദ്ദേശങ്ങൾ.
  • 2022 മെയ് മാസത്തിൽ, ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടത്തുന്ന, അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനവുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരിക്കണം.
  • സൈബർസുരക്ഷാ പരിശീലനത്തിൽ പങ്കെടുക്കുന്ന എല്ലാ ലിറ്റിൽകൈറ്റ് യൂണിറ്റുകളും നിർബന്ധമായും ഫോട്ടോകൾ ലഭ്യമാക്കേണ്ടതാണ്.
  • ഓരോ യൂണിറ്റിൽനിന്നുമുള്ള അഞ്ചു ഫോട്ടോകളാണ് സ്കൾ വിക്കിയിലേക്ക് നൽകേണ്ടത്.
 
  • ചിത്രങ്ങളുടെ ഫയൽനാമം SchoolCode-DistrictCode-LKCS22-1..jpg , SchoolCode-DistrictCode-LKCS22-2.jpg ............ എന്ന ക്രമത്തിലായിരിക്കണം. (വാക്കുകളെ വേർതിരിക്കാൻ Underscore ഉപയോഗിക്കരുത്, Hyphen തന്നെ ഉപയോഗിക്കുക. DistrictCode-LKCS എന്നിവ CAPITAL അക്ഷരങ്ങൾ തന്നെയാവണം. .JPG അല്ല .jpg തന്നെയാവണം) താഴെ നൽകിയിട്ടുള്ള മാതൃക കാണുക.
  • ഫോട്ടോകൾ തനതായിരിക്കണം. സ്ക്രീൻഷോട്ട് സ്വീകരിക്കുന്നതല്ല.
  • Landscape ഓറിയന്റേഷനിലുള്ള ചിത്രങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളൂ.
  • ചിത്രങ്ങൾ 1 MB യിൽ കുറവുള്ളതും .jpg ഫോർമാറ്റിലുള്ളതുമായിരിക്കണം. സൈസ് കൂടുതലാണെങ്കിൽ ഏതെങ്കിലും സ്വതന്ത്ര ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‍വെയർ ഉപയോഗിച്ച് 1 MB യിൽ താഴെയാക്കി നൽകേണ്ടതാണ്. (സഹായഫയൽ ഇവിടെയുണ്ട്)
  • CCBYSA 3.0 എന്ന സ്വതന്ത്ര അനുമതിപ്രകാരമാണ് സ്കൂൾവിക്കിയിൽ ഫോട്ടോകൾ അപ്‍ലോഡ് ചെയ്യുക. അതിനാൽ, സ്വതന്ത്രാനുമതിയോടെ പൊതുസഞ്ചയത്തിലേക്ക് ചിത്രങ്ങൾ നൽകുന്നതിന് സമ്മതമായിരിക്കണം.
  • വിദ്യാർത്ഥി കേന്ദ്രീകൃതവും പ്രവർത്തനാധിഷ്ഠിതവുമായിരിക്കണം ചിത്രങ്ങൾ. ചടങ്ങുകളുടേയോ വ്യക്തികളുടേയോ ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നതാവരുത്.
  • ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടേയും അമ്മമാരുടേയും സ്വകാര്യത മാനിച്ചുള്ള ചിത്രങ്ങൾ മാത്രമേ നൽകാവൂ.
  • വ്യക്തതയില്ലാത്ത ചിത്രങ്ങളോ, ഒരേ ദൃശ്യത്തിന്റെ ഒന്നിലധികം പകർപ്പുകളോ അപ്‍ലോഡ് ചെയ്യരുത്.
  • സ്കൂൾവിക്കി പുരസ്കാര മൂല്യനിർണ്ണയവുമായി ബന്ധപ്പെട്ട് സ്കൂൾ യൂസറിൽ നിന്നുള്ള തിരുത്തൽ തടയപ്പെട്ടിരിക്കുന്നതിനാൽ, സ്കൂൾവിക്കി ഹെൽപ് ഡസ്ക്കിൽ നിന്നുമായിരിക്കും ഈ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുക. അതിനുള്ള അനുമതി നൽകേണ്ടതാണ്.
  • സ്കൂൾവിക്കിയുടെ ( www.schoolwiki.in ) അമ്മമാർക്കുള്ള സൈബർ സുരക്ഷാ അവബോധ പരിശീലനം 2022 എന്ന പദ്ധതിത്താളിൽ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ പ്രകാരം ചിത്രങ്ങൾ ഹെൽപ് ഡസ്ക്കിലേക്ക് ലഭ്യമാക്കേണ്ടതാണ്.
  • ഫോട്ടോ നൽകേണ്ട അവസാനതിയ്യതി : ...............

ചിത്രങ്ങൾ അയക്കുന്നതിനുള്ള കണ്ണി:

തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം
ഇടുക്കി എറണാകുളം തൃശ്ശൂർ പാലക്കാട്
മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂർ കാസർഗോഡ്