ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18011 (സംവാദം | സംഭാവനകൾ) ('{{PHSSchoolFrame/Pages}} {{prettyurl|G.H.S.S.Kuzhimanna}} <font size=6><font color="red"><center> കഥകൾ.</center></...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കഥകൾ.

അരിമണിയുടെ ശബ്ദം

     എവിടെ നിന്നോ ഒരു കരച്ചിൽ! ഒരു അരിമണിയുടെ കരച്ചിൽ ആണല്ലോ അത്!! അത് എന്തെല്ലാമോ പറയാൻ ശ്രമിക്കുന്നുണ്ട്. അത് വളരെ ദൂരെ നിന്നാണത്രേ ഇവിടെ എത്തിയിരിക്കുന്നത്. അരിമണി തന്റെ കഥ വളരെ ബുദ്ധിമുട്ടി ആയാലും പറയാൻ തുടങ്ങി.

വളരെ അധ്വാനിയായ ഒരു കർഷകന്റെ അധ്വാനഫലം ആണ് ഞാൻ. ഒരുപാട് മലകൾ താണ്ടി യും നദിയുടെ ഒഴുക്കിൽപെട്ട് അവസാനം ഇവിടെയും. പക്ഷേ ഇവിടെയെങ്കിലും എനിക്കൊരു സ്ഥാനം ഉണ്ടാകുമോ എന്നറിയില്ല. ഞാൻ ജനിച്ച കഷ്ടപ്പാട് എനിക്കും ആ കർഷകനും മാത്രമല്ലേ അറിയൂ.... ജീവിതത്തിന്റെ ഒഴുക്കിൽപെട്ടപ്പോൾ ഞാൻ എല്ലാം പതിയെ അറിയുന്നുണ്ടായിരുന്നു.വിധിയാണോ എന്റെ നിർഭാഗ്യം ആണോ എന്നറിയില്ല. എന്നെക്കൊണ്ട് ഇതുവരെ ആർക്കും ഒരു ഉപകാരവും ഉണ്ടായിട്ടില്ല. പക്ഷെ എനിക്ക് ഒരേ ഒരു ആഗ്രഹമേയുള്ളൂ.....ഏതെങ്കിലുമൊരു കരങ്ങളിൽ എത്തി അവരുടെ വിശപ്പ് മാറ്റണം. അതിലേറെ മറ്റൊന്നുമില്ല. എന്റെ കഥ തുടങ്ങുന്നത് ഒരു ഗ്രാമത്തിലാണ്. എന്റെ ബാല്യവും കൗമാരവും പാടങ്ങളിൽ ഒതുങ്ങി. അന്ന് ഞാൻ എന്റെ കൂട്ടുകാരോടൊപ്പം ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുകയായിരുന്നു. അങ്ങനെ എന്റെ കൺമുന്നിൽ വച്ച് എത്ര കൊലപാതകങ്ങൾ!! പതിയെ എന്റെ കൂട്ടുകാരും അതെല്ലാം വേദനയോടെ നോക്കി കാണാൻ എനിക്ക് കഴിയുമായിരുന്നുള്ളൂ എന്റെ അവസരം വന്നപ്പോൾ ആണ് എനിക്ക് മനസ്സിലായത് അത് അവസാനം ആയിരുന്നില്ല വെറും തുടക്കം മാത്രമായിരുന്നു എന്ന്. എന്റെ കൂട്ടുകാരെല്ലാം എവിടെയാണെന്ന് അറിയാതെ ഞാൻ ഒരുപാട് പേടിച്ചു. അവസാനം ഒറ്റക്കുള്ള ജീവിതം എന്നെ ഒരുപാട് മാറ്റങ്ങൾ വരുത്തുവാൻ തുടങ്ങി. പാവപ്പെട്ടവന്റെയും പണക്കാരന്റെയും കണ്ണിൽ എനിക്ക് രണ്ട് സ്ഥാനങ്ങൾ ആണെങ്കിലും വിശന്നാൽ അവർക്കെല്ലാം ഒരു വികാരം മാത്രമായിരുന്നു വിശക്കുന്നവന്റെ കന്നിൽ ഞാൻ ദൈവം ആയിത്തീരുന്നു ജീവിതത്തിലെ ഓരോ സ്വപ്നങ്ങൾക്ക് പുറകിലും പറയാതെ പോയ ഒരുപാട് കഥകൾ കാണും. ആ കഥകളായിരിക്കും ആ സ്വപ്നത്തിൽ അടിസ്ഥാനവും കരുത്തും. എന്റെ കഥയും തുടരും...