ജി.എച്ച്. എസ്.എസ്. കക്കാട്ട്/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗത്തിൽ 8 മുതൽ 10 വരെ ക്ലാസ്സുകളിൽ 14 ഡിവിഷനുകളുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 22 അധ്യാപകർ ജോലി ചെയ്യുന്മുണ്ട്. മികച്ച രീതിയിലുള്ള സയൻസ് കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. 14 ക്ലാസ്സ് മുറികളും ഹൈടെക് ആണ്.
ക്രമ നമ്പർ | അധ്യാപകന്റെ പേര് | തസ്തിക | ക്രമ നമ്പർ | അധ്യാപകന്റെ പേര് | തസ്തിക | ക്രമ നമ്പർ | അധ്യാപകന്റെ പേര് | തസ്തിക |
---|---|---|---|---|---|---|---|---|
1 | പ്രീത കെ | എച് എസ് ടി ഫിസിക്കൽ സയൻസ് | 2 | മധു പി എം | എച് എസ് ടി മാത്ത്സ് | 3 | രവീന്ദ്രൻ കെ | എച് എസ് ടി ഫിസിക്കൽ സയൻസ് |
4 | സന്തോഷ് കെ | എച് എസ് ടി ഫിസിക്കൽ സയൻസ് | 5 | പ്രകാശൻ പി വി | എച് എസ് ടി ഇംഗ്ലീഷ് | 6 | ഉഷ എ പി | എച് എസ് ടി ഇംഗ്ലീഷ് |
7 | പ്രസന്ന കുമാരി എ വി | എച് എസ് ടി ഇംഗ്ലീഷ് | 8 | സുനിത എം | എച് എസ് ടി നാച്ച്വറൽ സയൻസ് | 9 | ആശ എം വി | എച് എസ് ടി ഹിന്ദി |
10 | ഷീല സി | എച് എസ് ടി ഹിന്ദി | 11 | ശശിലേഖ എം | എച് എസ് ടി മലയാളം | 12 | അശോക് കുമാർ ടി | എച് എസ് ടി മലയാളം |
13 | ഡോ. ദീപക് പി കെ | എച് എസ് ടി മലയാളം | 14 | ശ്രീജ സി | എച് എസ് ടി മലയാളം | 15 | രതി കെ | എച് എസ് ടി മാത്ത്സ് |
16 | റീന പി വി | എച് എസ് ടി മാത്ത്സ് | 17 | രജിഷ പി വി | എച് എസ് ടി നാച്ച്വറൽ സയൻസ് | 18 | മഹേശൻ എം | എച് എസ് ടി സോഷ്യൽ സയൻസ് |
19 | സുഷമ പി വി | എച് എസ് ടി സോഷ്യൽ സയൻസ് | 20 | രജിത ടി | എച് എസ് ടി സോഷ്യൽ സയൻസ് | 21 | പ്രീതി മോൾ ടി ആർ | ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചർ |
കൂടാതെ ക്ലർക്ക് സുമ കെ, ഓഫിസ് അറ്റൻഡന്റ്മാരായി സിമി എം വി, ശ്രുതി വി എം എന്നിവരും എഫ് ടി എം ആയി എം സക്കറിയ എന്നിവരും വർക്ക് ചെയ്യുന്നു
ഹൈടെക് ക്ലാസ്സ് മുറി ഉത്ഘാടനം
കക്കാട്ട് ഗവ. ഹയർ സെക്കന്ററി സ്കൂളിന് അനുവദിച്ച ഹൈ ടെക് ക്ളാസ്സ് മുറികളുടെ ഉത്ഘാടനം ബഹുമാനപ്പെട്ട് കാഞ്ഞങ്ങാട് ഡി ഇ ഒ ശ്രീമതി കെ വി പുഷ്പ നിർവ്വഹിച്ചു. പി ടി എ പ്രസിഡന്റ് വി രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ശ്യാമള, സ്റ്റാഫ് സെക്രട്ടറി പി എസ് അനിൽകുമാർ, എെ ടി കോർഡിനേറ്റർ കെ സന്തോഷ് എന്നിവർ സംസാരിച്ചു.
ഹൈടെക് ലാബ്
സ്കൂളിൽ പി ടി എ യുടെ സഹകരണത്തോടെ സജ്ജീകരിച്ച ഹൈടെക് കമ്പ്യൂട്ടർ ലാബ്
പ്രാദേശിക വായനാകേന്ദ്രങ്ങൾ ആരംഭിച്ചു
എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കക്കാട്ട് സ്കൂളിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും പി ടി എ യുടെയും ആഭിമുഖ്യത്തിൽ രാത്രികാല പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു. വർഷങ്ങളായി ,സ്കൂളിന്റെ വിജയശതമാനം ഉയർത്തുന്നതിൽ ഈ പഠനകേന്ദ്രങ്ങൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സൂര്യ സാംസ്കാരിക കേന്ദ്രം കക്കാട്ട്, സഹൃദയ വായനശാല ബങ്കളം, എ കെ ജി അങ്കകളരി, അക്ഷയ കൂട്ടുപ്പുന്ന, ഫ്രണ്ട്സ് പഴനെല്ലി, ബി എ സി ചിറപ്പുറം എന്നീ ക്ലബ്ബുകളുടെയും സാസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലാണ് പഠനകേന്ദ്രങ്ങൾ ആരംഭിച്ചിട്ടുള്ളത്. പി ടി എ അംഗങ്ങളും രക്ഷിതാക്കളും ഓരോ പഠനകേന്ദ്രത്തിന്റെയും ചുമതല വഹിക്കുന്നു.
-
സഹൃദയ ബങ്കളം
-
ഫ്രണ്ട്സ് പഴനെല്ലി
-
ബി എ സി ചിറപ്പുറം
-
സൂര്യ കക്കാട്ട്
കൗൺസിലിങ്ങ് ക്ലാസ്സ്
സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ അഭീമുഖ്യത്തിൽ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി കൗൺസിലിങ്ങ് ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ കോർഡിനേറ്റർ ശ്രീ ശിവപ്രസാദ് അരവത്തിന്റെ അധ്യക്ഷതയിൽ മടിക്കൈ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പ്രകാശൻ ഉത്ഘാടനം ചെയ്തു. ശ്രീ ഷൈജു അരവത്ത് ക്ലാസ്സ് കൈകാര്യം ചെയ്തു. ഹെഡാമാസ്റ്റർ പി വിജയൻ ആസംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി ശ്രീ പി എം മധു നന്ദി പറഞ്ഞു.
ജി സ്യൂട്ട് ട്രെയിനിങ്ങ്
കൈറ്റിന്റെ നേതത്വത്തിൽ സംസ്ഥാനത്തെ സ്കൂളിൽ നടപ്പാക്കുന്ന ഓൺ ലൈൻ ക്ലാസ്സ് പ്ലാറ്റ്ഫോം ജി സ്യൂട്ടിന്റെ പൈലറ്റ് പ്രൊജക്ടിനായി ഹൊസ്ദുർഗ് സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത കക്കാട്ട് സ്കൂളിലെ അധ്യാപകർക്കുള്ള ട്രെയിനിങ്ങ് ക്ലാസ്സ് സ്കൂളിൽ വച്ച് നടന്നു. കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ ശങ്കരൻ മാസ്റ്റർ, ബാബൂ മാസ്റ്റർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. പത്താം ക്ലാസ്സ് കൈകാര്യം ചെയ്യുന്ന അധ്യാപകർ ട്രെയിനിങ്ങിൽ പങ്കെടുത്തു.