എസ്. ബി. എസ്. ഓലശ്ശേരി/എന്റെ ഗ്രാമം

21:54, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കേരള സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ലയിൽ പെട്ട പാലക്കാട് താലൂക്കിലെ ഒരു പ്രദേശമായിരുന്നു കൊടുമ്പ് .നഗരത്തിൽ നിന്നും ഏകദേശം 5 കിലോമീറ്ററോളം ദൂരെ സ്ഥിതിചെയ്യുന്ന കൊടുമ്പ് ദേശത്ത് സ്വാതന്ത്ര്യലബ്ധിക്കു മുൻപ് അധികാരിയും സംസ്ഥാനത്തെ പൗരപ്രമുഖ്യന്മാരായ രണ്ടോ മൂന്നോ ഭൂവുടമകളും അടങ്ങിയ ബ്രിട്ടീഷ് വില്ലേജ് പഞ്ചായത്ത് വ്യവസ്ഥയാണ് നിലവിലുണ്ടായിരുന്നത് സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മിനി പഞ്ചായത്തുകൾ നിലവിൽ വന്നു. കൊടുമ്പ് , ഓലശ്ശേരി, തിരുവാലത്തൂർ എന്നിവയായിരുന്നു അന്നത്തെ മിനി പഞ്ചായത്തുകൾ . 1964 വരെ വ്യവസ്ഥയിലായിരുന്നു ഗ്രാമ ഭരണം നിർവഹിക്കപ്പെടുന്നത്. നാട്ടുകൂട്ടം കൂടി കൈപൊക്കി ഭൂരിപക്ഷം തെളിയിച്ചാണ് പ്രസിഡന്റിനെയും ഔദ്യോഗിക ഭാരവാഹികളെയും അന്നു തെരഞ്ഞെടുത്തിരുന്നത്.ഓലശ്ശേരി , കൊടുമ്പ് , തിരുവാലത്തൂർ എന്നീ മിനി പഞ്ചായത്തുകൾ സംയോജിച്ച് ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് രൂപാന്തരപ്പെട്ടു.