ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ വജ്ര ജൂബിലി ആഘോഷം 2014

2014 സ്കൂളിൻറെ വജ്രജൂബിലി ആഘോഷം നടന്നു... വളരെ വിപുലമായ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്യപ്പെട്ടു.. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉൾപ്പെടുത്തി വിശാലമായ സ്വാഗത കമ്മിറ്റി രൂപീകരിച്ചു.. വളരെ വ്യത്യസ്തവും നൂതനവുമായ പ്രവർത്തന പദ്ധതികൾ ഈ കാലയളവിലേക്ക് ആസൂത്രണം ചെയ്യപ്പെട്ടു.. ഗുരുവന്ദനം, വിവാഹ സംഗമം പോലുള്ള ഉള്ള അനുഗ്രഹ ദായകമായ ആയ പ്രോഗ്രാമുകൾ നിർവഹിക്കപ്പെട്ടു.. ലളിതവും സമഗ്രവുമായ നോട്ടീസ് അടിക്കുകയും, അത് കുട്ടികൾ വഴി എല്ലാ കുടുംബങ്ങളിലും എത്തിക്കുകയും ചെയ്തു.. കുട്ടികൾക്കായും, രക്ഷിതാക്കൾക്കായും, പൊതുജനങ്ങൾക്കായും വ്യത്യസ്ത മത്സര പരിപാടികൾ സംഘടിപ്പിച്ചു... സ്കൂളിൻറെ ആഭിമുഖ്യത്തിൽ നിർമ്മിക്കപ്പെട്ട ഹ്രസ്വചിത്രമായ നിഴൽ ചിത്രങ്ങളുടെ ആദ്യപ്രദർശനം നടന്നു...