വി.എ.യു.പി.എസ്. കാവനൂർ/പ്രവർത്തനങ്ങൾ/2021-22

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠന കിറ്റ് വിതരണം

കോവിഡ് മഹാമാരിക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠന കിറ്റ് വിതരണം നടത്തി. രക്ഷിതാക്കൾക്ക് ഒരു കൈത്താങ്ങായി കൂടെയുണ്ട് ഞങ്ങളും എന്ന പദ്ധതിയുടെ ഭാഗമായി സ്കൂൾ മാനേജ്മെന്റും അധ്യാപകരും ചേർന്ന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്ന പല വീടുകളിലും ഏത് നല്ല ആശ്വാസമായതായി രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.



ബഷീർ ദിനം

വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണാർത്ഥം ബഷീർ ദിനം സ്കൂളിൽ വിവിധ പരിപാടികളോടെ ഓൺലൈൻ ആയി സംഘടിപ്പിച്ചു. മലയാളം/ ലൈബ്രറി ക്ലബ്ബുകൾ ഇതിനു നേതൃത്വം നൽകി. വായനക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ, ബഷീർ കഥാപാത്ര അവതരണം, ബഷീർ ചിത്ര രചന എന്നീ പരിപാടികൾ കുട്ടികൾക്ക് വേണ്ടി നടത്തി. അധ്യാപകരായ വി.ഷീജ, സി.എൻ.രാജശ്രീ, രമാദേവി.സി, സമീറ.കെ.കെ, മുഹമ്മദ് ഷമീം.പി എന്നിവർ നേതൃത്വം നൽകി.

ഗൃഹ സന്ദർശനം

വിദ്യാലയത്തിലെ പ്രത്യേക പരിഗണ അർഹിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ അധ്യാപകർ സന്ദർശിച്ചു. കുട്ടികൾക്ക് മധുരവും മറ്റു സഹായങ്ങളും നൽകി. അധ്യാപകരായ എം.ടി.വേണുഗോപാലൻ, അനീഷ്.ഒ, മനോജ് കുമാർ.പി, ജാബിർ ചോയ്ക്കാട്, സബീർ ബാബു.പി.പി, മീന.കെ.കെ, ഷൈജ.വി, ശരണ്യ.എസ്.ശങ്കർ, ശഹീറലി.പി എന്നിവർ നേതൃത്വം നൽകി.



ശാസ്‌ത്ര രംഗം

സ്കൂളിലെ ശാസ്ത്ര-ഗണിത ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ശാസ്ത്ര രംഗം പ്രവർത്തങ്ങൾ വളരെ ഭംഗിയായി നടന്നു. പ്രൊജക്റ്റ് അവതരണം, ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തൽ, ശാസ്ത്രാസ്വാദനം എന്നീ പരിപാടികൾ കുട്ടികളവതരിപ്പിച്ചു. അധ്യാപകരായ സന്തോഷ് ബേബി.ടി.കെ, അനീഷ്.ഓ, ശങ്കരൻ.ഒ.ടി, ജിഷ.സി, ബിന്ദു മോൾ.സി.പി, മീന.കെ.കെ, അനൂപ്.എ.കെ എന്നിവർ നേതൃത്വം നൽകി.

അമൃതോത്സവം

അരീക്കോട് ബി.ആർ.സി തല പ്രവർത്തനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം എന്ന പരിപാടിയുടെ ഭാഗമായി ദേശഭക്തിഗാന മത്സരം എൽ.പി/യു.പി വിഭാഗം കുട്ടികൾക്കായി നടത്തി. മേരി ജോർജ്, സി.എൻ.രാജശ്രീ, കെ.കെ.മീന, അനൂപ്.എ.കെ എന്നിവർ നേതൃത്വം നൽകി.

ഹിരോഷിമ നാഗസാക്കി ദിനം

ദിനാചരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രദർശനം, കൊളാഷ് തുടങ്ങിയ മത്സരങ്ങൾ ഓൺലൈനായി സാമൂഹ്യ ശാസ്‌ത്രം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. ശങ്കരൻ.ഒ.ടി, ധന്യ.വി എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യ ദിനാഘോഷം

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളിൽ പ്രധാന അധ്യാപിക രാഗിണി.എം പതാക ഉയർത്തി. അധ്യാപകരായ വി.എൻ.സേതുമാധവൻ, അനൂപ്.എ.കെ, മുഹമ്മദ് ഷമീം.പി, സി.എൻ.രാജശ്രീ, പ്രേമലത.ഇ, ബിന്ദു മോൾ.സി.പി, മേരി ജോർജ്, വി.ഷൈജ, ശ്രീകല.കെ എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം, ദേശീയഗാനാലാപനം, പ്രസംഗ മത്സരം എന്നിവ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്തത്തിൽ ഓൺലൈനായി നടന്നു. ശങ്കരൻ.ഒ.ടി മത്സങ്ങളുടെ ചുമതല വഹിച്ചു.

പൂപ്പൊലി

പൂക്കളം-ഒന്ന്
പൂക്കളം-രണ്ട്

പൂപ്പൊലി എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ ആയി വിവിധ പരിപാടികളോടെ ഒരാഴ്ച നീണ്ടു നിൽക്കുന്ന ഉത്സവമായി ആഘോഷിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ട്, പ്രച്ഛന്നവേഷം. ചിത്രരചന, സ്കിറ്റ്, ഓണവിഭവം തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. ബിന്ദുമോൾ.സി.പി, പ്രേമലത.ഇ എന്നിവർ യഥാക്രമം യു,പി, എൽ.പി വിഭാഗങ്ങളുടെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. ഓൺലൈൻ കലാമേളയുടെ സുഗമമായ നടത്തിപ്പിന് ബുജൈർ.പി, അനൂപ്.എ.കെ, ഷഹീറലി.കെ എന്നിവർ ഐ.ടി സഹായം നൽകി.




ഗാന്ധിജയന്തി

സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഗാന്ധിജയന്തി വിവിധ മത്സരങ്ങളോടെ ഓൺലൈൻ ആയി ആഘോഷിച്ചു. ഗാന്ധി ക്വിസ്, ഗാന്ധിപ്പതിപ്പ് രചന, ഗാന്ധി വേഷം എന്നിവ നടത്തി. ശങ്കരൻ.ഒ.ടി ഗാന്ധിജയന്തിയുടെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

പ്രവേശനോത്സവം

ഈ വർഷത്തെ പ്രവേശനോത്സവം കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങായി നടന്നു. സ്കൂൾ മാനേജർ യു.പി.ഗംഗാധരൻ പ്രവേശനോത്സവം ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ, പ്രധാന അദ്ധ്യാപിക രാഗിണി.എം എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് ബലൂൺ, ലഡു എന്നിവ വിതരണം നൽകിക്കൊണ്ട് അവരെ വിദ്യാലയത്തിലേക്ക് സ്വാഗതം ചെയ്തു.



പോഷൻ അഭിയാൻ

പോഷൻ അഭിയാൻന്റെ ഭാഗമായി പോഷക സമൃദ്ധമായ ഭക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കിക്കൊടുക്കുന്നതിനായി പോഷൻ അസംബ്ലി, സി.പി.ടി.എ, ക്വിസ് എന്നിവ ഓൺലൈൻ ആയി നടത്തി. തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഭക്ഷ്യസുരക്ഷാ ക്ലാസ് നൽകി. ക്ലാസ്സിൽ അടുക്കളത്തോട്ട നിർമാണത്തെക്കുറിച്ച് വിവരിച്ചു കൊടുത്തു. കുട്ടികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്യുകയും, കുട്ടികൾ വീട്ടിൽ അത് വളർത്തി കീടനാശിനി മുകതമായ പച്ചക്കറികൾ ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. കുട്ടികളെ കൃഷിയുമായി കൂടുതൽ അടുപ്പിക്കാൻ ഇത് വളരെ സഹായിച്ചു. രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. പച്ചക്കറി വിത്ത് വിതരണം സ്കൂൾ പ്രധാന അദ്ധ്യാപിക രാഗിണി.എം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് തുടക്കം കുറിച്ചു.



റിപ്പബ്ലിക്ക് ഡേ ദിനാഘോഷം

2022 ജനുവരി 26 ന് സ്കൂളിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാഗിണി.എം ദേശീയപതാക ഉയർത്തി. കോവിഡ് മഹാമാരി മൂലം അധ്യാപകർ മാത്രമായ ചടങ്ങിൽ സി.എൻ.രാജശ്രീ, വി.എൻ.സേതുമാധവൻ, മുഹമ്മദ് ഷമീം.പി, അനൂപ്.എ.കെ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ, കൊളാഷ് നിർമ്മാണം , ദേശീയഗാനാലാപനം, പ്രസംഗം മത്സരം എന്നിവ ഓൺലൈനായി നടന്നു.





യു.എസ്.എസ് /എൽ.എസ്.എസ് പരിശീലനം

യു.പി/എൽ.പി വിഭാഗം കുട്ടികളിൽ നിന്ന് കഴിഞ്ഞ വർഷം മികച്ച നിലവാരം പുലർത്തിയ കുട്ടികളെ യു.എസ്.എസ് /എൽ.എസ്.എസ് നു വേണ്ടി തിരഞ്ഞെടുത്തു. ഇവർക്ക് ഓൺലൈനായും പിന്നീട് ഓഫ്‍ലൈനായും കോച്ചിംഗ് നൽകി.

പ്രീ പ്രൈമറി പ്രവേശനോത്സവം

2022 ഫെബ്രുവരി 21 മുതൽ സ്‌കൂളുകൾ പൂർണ്ണമായി തുറന്ന സാഹചര്യത്തിൽ സ്കൂളിലെ പ്രീ പ്രൈമറി വിഭാഗവും കുട്ടികൾക്കായി തുറന്നു കൊടുത്തു. എൽ.കെ.ജി/ യു.കെ.ജി എന്നിവയിലായി കുട്ടികളെ പ്രവേശിപ്പിച്ചു. പ്രവേശനോത്സവം സ്‌കൂൾ മാനേജർ യു.പി.ഗംഗാധരൻ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പ്രദീപ് കോൽക്കാടൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക രാഗിണി.എം, സ്റ്റാഫ് സെക്രട്ടറി അനീഷ്.ഒ എന്നിവർ സംസാരിച്ചു.