ഇംഗ്ലീഷ് ക്ലബ്

 
ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ശ്രീമതി ഡെൽന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർധിപ്പിക്കുന്നതിനും, മടിയോ പേടിയോ കൂടാതെ ഇംഗ്ലീഷ് പാസായെ സമീപിക്കുന്നതിനും സഹായകമായ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നത്. ന്യൂസ് റീഡിങ്, ഇംഗ്ലീഷ് അസംബ്ലി, കൊറിയോഗ്രാഫി, ഇംഗ്ലീഷ് കൈയ്യെഴുത്തുമാസിക നിർമ്മാണം.. തുടങ്ങി വിവിധ പ്രവർത്തനങ്ങൾക്കാണ് ക്ലബ് നേതൃത്വം കൊടുക്കുന്നത്. ഓരോ രണ്ടു ആഴ്ച കൂടുമ്പോഴും ഓരോ ക്ലാസ്സിന്റെ നേതൃത്വത്തിൽ അസംബ്ലി കൂടുന്നു. ഇംഗ്ലീഷ് അസ്സെംബ്ലയിൽ ഡ്രമ്മ, ന്യൂസ് റീഡിങ്, സ്റ്റോറി ടെല്ലിങ്, സ്പീച്, ആക്ഷൻ സോങ്... തുടങ്ങി വിവിധങ്ങളായ പ്രോഗ്രാമുകളാണ് നാത്തുന്നത്.

പ്രവർത്തനങ്ങൾ

ഇംഗ്ലീഷ് അസംബ്ലി

 
ഇംഗ്ലീഷ് അസംബ്ലി
 

കുട്ടികൾക്ക് പേടികൂടാതെ ഇംഗ്ലീഷ് ഭാഷയെ സമീപിക്കുവാൻ സഹായിക്കുന്ന ഒരു പ്രവർത്തനമാണ് ഇംഗ്ലീഷ് അസംബ്ലി. ഓരോ ക്ലാസ്സുകാരുടെയും നേതൃത്വത്തിൽ നടക്കുന്ന ഇംഗ്ലീഷ് അസ്സെംബ്ലയിൽ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം പ്രകടിപ്പിക്കുവാനുള്ള അവസരം ലഭിക്കുന്നു. മറ്റു കുട്ടികൾക്ക് ഈ അസ്സെംബ്ലി കാണുന്നതിലൂടെ ഇംഗ്ലീഷ് ഭാഷയോടുള്ള ആവേശവും താല്പര്യവും വർധിക്കുന്നു.

കൈയെഴുത്തു മാസിക നിർമ്മാണം

 
 
 
 


കുട്ടികളുടെ ക്ലാസ് വർക്കുകൾ, മനസിലെ ആശയങ്ങൾ, ചിത്രങ്ങൾ, പസിലുകൾ... തുടങ്ങിയവ ഉൾപ്പെടുത്തി ഓരോ ക്ലാസ്സിലും കൈയെഴുത്തു മാസിക നിർമ്മിക്കുന്നു. കൈയ്യെഴുത്തുമാസികയുടെ പ്രകാശനം ഇംഗ്ലീഷ് അസ്സെംബ്ലയിൽ വെച്ച് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നിർവഹിച്ചു.