ചൂരവിള യു പി എസ് ചിങ്ങോലി /സയൻ‌സ് ക്ലബ്ബ്.

സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ നടക്കുന്നു. ജൂൺ മാസത്തിൽ തന്നെ ക്ലബ്ബ് രൂപികരിച്ച് പ്രവർത്തനം തുടങ്ങുന്നു. ' വിഷരഹിത പച്ചക്കറിത്തോട്ടം വീട്ടുവളപ്പിൽ ' എന്നത് സയൻസ് ക്ലബിന്റെ പ്രധാന പ്രവർത്തനമാണ്. ജൈവ വൈവിധ്യ ഉദ്യാനം, ഔഷധ തോട്ട നിർമ്മാണം ഇവ ക്ലബിന്റെ പ്രവർത്തനമാണ്. പരിസ്ഥിതിദിനം, ഓസോൺ ദിനം, ശാസ്ത്ര ദിനം തുടങ്ങിയ സയൻസുമായി ബന്ധപ്പെട്ട ദിനാചരണവുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്വിസ്, സെമിനാർ , പ്രോജക്ട്, ചുമർ പത്രിക നിർമ്മാണം എന്നിവ നടക്കാറുണ്ട്. എല്ലാ ക്ലാസുകളിലും ശാസ്ത്ര മൂല ഒരുക്കിയിട്ടുണ്ട്. ജൈവ വൈവിധ്യ ഉദ്യാനം, തെങ്ങ് ഗവേഷണ കേന്ദ്രം തുടങ്ങി ശാസ്ത്ര ബോധം ഉണർത്തുന്ന സ്ഥലങ്ങളിലേക്ക് പഠനയാത്ര എല്ലാ വർഷങ്ങളിലും സംഘടിപ്പിക്കാറുണ്ട്. വീട്ടിലൊരു ശാസ്ത്ര ലാബ് . ലഘു ഗാസ്ത്ര പരീക്ഷണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.