പ്രാദേശീയപത്രം  

ഉല്ലാസഗണിതം രക്ഷിതാക്കൾക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ .എം.എൽ.പി.സ്‌കൂളിൽ. 3-03-2022 ഉച്ച്ക്ക്  2 :30  ന്  രക്ഷിതാക്കൾക്കുള്ള ഗണിത ശിൽപ്പശാല നടന്നു.മുഴുവൻ രക്ഷിതാക്കളും വളരെ ഉത്സാഹത്തോടുതന്നെ ശിൽപ്പശാലയിൽ പങ്കെടുത്തു.

രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും നടന്നു

കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ  ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.