എ.എം.എൽ.പി.എസ് കളിയാട്ടമുക്ക്/പ്രവർത്തനങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
രക്ഷിതാക്കൾക്ക് ഉല്ലാസഗണിതം ശില്പ്പശാല
രക്ഷാകർതൃ സംഗമവും ബോധവത്ക്കരണ ക്ലാസും
കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 2022 ഫെബ്രുവരി 22 ബുധനാഴ്ച്ച പി ടി എ ജനറൽ ബോഡിയും രക്ഷാകർതൃ സംഗമവും നടന്നു.അന്നേദിവസം രക്ഷാകർത്താക്കൾക്കായി "കോവിടാനന്തര വിദ്യാഭ്യാസം ആനന്ദകരമാക്കാം"എന്ന വിഷയത്തിൽ എ ആർ അബ്ദുറഹിമാൻ സാർ ക്ലാസ്സെടുത്തു.
സ്‌കൂൾ അസംബ്ലി
ആഴ്ചയിൽ രണ്ട് ദിവസങ്ങളിലും (തിങ്കൾ ,വ്യാഴം) അതേപോലെ വിശേഷ ദിവസങ്ങളിലും സ്കൂളിൽ അസംബ്ലി നടത്താറുണ്ട് .കുട്ടികൾ എല്ലാവരും വളരെ ഉത്സാഹത്തോടെ ഒരോ ദിവസവും ഓരോക്ലാസ്സ് അസംബ്ലി ഏറ്റെടുത്ത് നടത്തുന്നു .പ്രതിജ്ഞ ,ന്യൂസ് റീഡിങ് ,തോട്ട് ഓഫ് ദ ഡെ,എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നല്ലൊരു അസംബ്ലിയാണ് സ്കൂളിൽ നടക്കാറ് .
നഴ്‌സറി പ്രവേശനോത്സവ് 2022 -2023
കളിയാട്ടമുക്ക്ക് എ എം എൽ പി സ്കൂളിൽ ന്ഴ്സറി പ്രവേശനോൽസവ് വളരെ ഭ്മ്ംഗിയായിതന്നെ നടന്നു.മാനേജർ,പി ടി എ പ്രസിഡന്റ്,അധ്യാപകർ എന്നിവർ പങ്കെടുത്തുതു.
ജനുവരി 26 റിപ്പബ്ലിക് ദിനം
കളിയാട്ടമുക്ക്:കളിയാട്ടമുക്ക് എ എം എൽ പി സ്‌കൂളിൽ 20022 ജനുവരി 26 നു റിപ്പബ്ലിക് ദിനാഘോഷം നടന്നു.ഹെഡ്മിസ്ട്രസ് സൂസമ്മ ജോൺ പതാക ഉയർത്തി സംസാരിച്ചു.എല്ലാ അധ്യാപകരും പി ടി എ ഭാരവാഹികളും സ്കൂളിൽ സന്നിഹിതരായിരുന്നു.കോവിഡ് സാഹചര്യം ആയതിനാൽ വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയിരുന്നില്ല.
ശാസ്ത്രകൗതുകം
മികവുത്സവം
കുട്ടികളിലെ മികവുകൾ പ്രദർശിപ്പിക്കാൻ ഒരു വേദി അതായിരുന്നു മികവുത്സവം .കുട്ടികൾ എല്ലാരും തന്നെ വളരെ മികച്ച പ്രകടനങ്ങൾ നടത്തി.