സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021 ലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരത്തിലെ വിജയി

2021-2022

ലോക പരിസ്ഥിതി ദിനം

2021 - 22 കാലഘട്ടത്തിലെ പരിസ്ഥിതിദിനം സെന്റ് മേരിസ് സി ജി എച്ച് എസ് എസിലെ കുട്ടികളും അധ്യാപകരും ചേർന്ന് ജൂൺ അഞ്ചാം തീയതി ആഘോഷിക്കുകയുണ്ടായി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ കവിത, പോസ്റ്റർ, പ്ലക്കാർഡ്, കുട്ടികൾ വൃക്ഷത്തൈകൾ നടുന്ന ചിത്രങ്ങൾ എന്നിവയുടെ മത്സരം നടത്തുകയുണ്ടായി. ഏറ്റവും നല്ല മത്സരാർത്ഥികളെ കണ്ടെത്തി അവരെ വിജയികളായി തെരഞ്ഞെടുക്കുകയും ചെയ്തു. പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേരാൻ കുട്ടികളെ ഇത് സഹായിച്ചു. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ അൻവിയ ഷിനോദ് ഒന്നാം സ്ഥാനവും ഗ്രേസ് ഫർണാണ്ടസ്, ഓഫ്‌ലിൻ സാജൻ എന്നിവർ രണ്ടാം സ്ഥാനവും ജൈത്ര കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ യുപി വിഭാഗത്തിൽ ആർദ്ര എ വി ഒന്നാം സ്ഥാനവും ആംഗ്സ്റ്റൺ,, ഐശ്വര്യ .പി എസ് എന്നിവർ രണ്ടാം സ്ഥാനവും ആൻ ലിസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി..കവിത രചനയും ആലാപനവും എന്ന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും എയ്ഞ്ചൽ മേരി സിബി ഒന്നാം സ്ഥാനവും ഐറിൻ  ട്രീസ വർഗ്ഗീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി .യു.പി  വിഭാഗത്തിൽ നിന്നും രഞ്ജന രതീഷ് ഒന്നാം സ്ഥാനവും അക്സ മരിയം രണ്ടാം സ്ഥാനവും കരസ്തമാക്കി. സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

*പി ടി എ മീറ്റിംഗ്

 
അധ്യാപകസമന്വയവേദി നടത്തിയ പോസ്റ്റർ രചനാമത്സരത്തിലെ വിജയി

2021 - 2022 അധ്യയനവർഷത്തിലെ ആദ്യത്തെ പിടിഎ മീറ്റിംഗ് ജൂൺ ഒൻപതാം തീയതി നടത്തുകയുണ്ടായി. വാർഡ് കൗൺസിലർ ബഹുമാനപ്പെട്ട മനു സാറിന്റെ സാന്നിധ്യത്തിൽ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ സാറിന്റെ അധ്യക്ഷതയിൽ യോഗം നടത്തുകയുണ്ടായി. ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കുക എന്നതായിരുന്നു പ്രധാന അജണ്ട. ഇതിനുവേണ്ടി നടത്തിയ ചർച്ചയിൽ പല അഭിപ്രായങ്ങളും തീരുമാനങ്ങളും എടുക്കുകയുണ്ടായി.

ലോക വായനാ ദിനം

 
അക്ഷര മുറ്റത്തെക്കുള്ള യാത്രാ പോസ്റ്റർ
 
സെന്റ്മേരീസിന്റെ സംഗീതം

ലോക വായനാ ദിനത്തോടനുബന്ധിച്ച് ജൂൺ പത്തൊമ്പതാം തീയതി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലയിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിക്കുകയുണ്ടായി. ദൃശ്യ മാധ്യമത്തിലൂടെ, വാർത്ത അവതരണത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി പ്രവേശനോത്സവത്തിന്റെയും പരിസ്ഥിതി ദിനാഘോഷത്തിന്റെയും വാർത്തയാണ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചത്. വായന വാരത്തോടനുബന്ധിച്ച് കുട്ടികളിൽ വായന ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിനും കൊറോണ കാലഘട്ടത്തിലെ വിരസത മാറ്റുന്നതിനും ആയി പത്രവാർത്തകൾ ഉൾക്കൊള്ളിച്ച് കൊളാഷ് തയാറാക്കൽ, പുസ്തകപരിചയം, പോസ്റ്റർ നിർമ്മാണം, പ്രസംഗം ,വായനാകുറിപ്പ്, കവിതാപാരായണം, കഥാപാത്ര ആവിഷ്കാരം, എന്നീ പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകുകയും അതിൽ നിന്നും മികച്ചവ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ നിർമ്മിക്കുകയും ചെയ്തു. കൂടാതെ മലയാളം, ഇംഗ്ലീഷ് ,ഹിന്ദി എന്നീ ഭാഷകളിൽ കുട്ടികൾ പുസ്തകപരിചയം നടത്തുന്ന ഒരു മനോഹരമായ റീഡിങ് വീക്ക് 2021 എന്ന പേരിൽ വീഡിയോ നിർമ്മിച്ച് യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. വായനാശീലം വളർത്തിയെടുക്കണം എന്ന ലക്ഷ്യത്തോടെ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി മനോഹരമായ സന്ദേശം നൽകുകയുണ്ടായി. പുസ്തകവായന ജീവിതത്തിൽ നിന്നും മരിച്ചു പോകരുതെന്നും അടുത്ത വായനാദിനം വരുമ്പോഴേക്കും പത്ത് പുസ്തകമെങ്കിലും വായിച്ചിരിക്കണം എന്നുമുള്ള മനോഹരമായ ഒരു സന്ദേശം മാതൃഭൂമി ചീഫ് എഡിറ്റർ ശ്രീ ജിജോ സിറിയക് കുട്ടികൾക്ക് നൽകുകയും ചെയ്തു.

*ലോക സംഗീത ദിനം

നിത്യജീവിതത്തിൽ സംഗീതത്തിനുള്ള പ്രാധാന്യം കൂടുതൽ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് ജൂൺ 21 ലോക സംഗീത ദിനമായി ആചരിക്കുന്നു. ആധുനിക വൈദ്യശാസ്ത്രത്തിൽ പോലും സംഗീതത്തിന്റെ പ്രാധാന്യം ഇന്ന് ഒഴിച്ചുകൂടാനാവാത്തതാണ് .ലോക സംഗീത ദിനത്തിന്റെ ഭാഗമായി സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ ലളിത ഗാനം, ശാസ്ത്രീയ സംഗീതം എന്നീ മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. അതിൽനിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു. ശാസ്ത്രീയ സംഗീത വിഭാഗത്തിൽ ഒമ്പതാം ക്ലാസിൽ നിന്നുള്ള അഭിനന്ദന ടി.എ., ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലളിതഗാനം യുപി വിഭാഗത്തിൽ കാസ്ട്രല്ല അനിൽ ,സാധിക സാബു, റാം ശങ്കർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഫർഹാന എം എ, നേഹ ബിൻഡോ ആൻ ടിനിയ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കുട്ടികൾക്കായി ലോക സംഗീത ദിനത്തിന്റെ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്രീ ജാസിഗിഫ്റ്റ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയുണ്ടായി .കുട്ടികളുടെ കലാ പരിപാടികൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

മരിയൻസ് സ്കൂൾ റേഡിയോ

കുട്ടികളുടെ കലാ വാസനകളെ വികസിപ്പിക്കുന്നതിനായി ഏതാനും അധ്യാപകരുടെ നേതൃത്വത്തിൽ സിനർജി റേഡിയോ എന്ന സംരംഭം ആരംഭിക്കുകയുണ്ടായി. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ മരിയൻസ് റേഡിയോ എന്നപേരിൽ സ്കൂളിനായി ഒരു റേഡിയോ ആരംഭിക്കുകയുണ്ടായി. റേഡിയോയുടെ ആദ്യ എപ്പിസോഡ് തന്നെ ഇന്ത്യയുടെ അഭിമാനമായ പത്മശ്രീ കെ എസ് ചിത്ര, എറണാകുളം ജില്ലയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ഡിസ്ട്രിക്ട് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ഹണി എന്നിവരുടെ മഹനീയ സാന്നിധ്യം കുട്ടികൾക്കും അധ്യാപകർക്കും ഒരു വ്യത്യസ്തമായ അനുഭവമായി മാറി .നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ തന്നെ സമകാലിക വിഷയങ്ങളും പുതുപുത്തൻ കലാപരിപാടികളും കുട്ടികൾക്ക് അവതരിപ്പിക്കാൻ സാധിച്ചു .ഇതിലൂടെ പുതിയ അവതാരകരെയും കഴിവുറ്റ കുട്ടികളെയും കണ്ടെത്താൻ സാധിച്ചു .

 
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ മത്സരം

മരിയൻസ്‌ റേഡിയോയുടെ രണ്ടാമത്തെ എപ്പിസോഡിൽ കോവിഡിന്റെ കാഠിന്യം അതിരൂക്ഷമായ സാഹചര്യത്തിൽ, കുട്ടികൾ എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും കുട്ടികൾ ക്രിയേറ്റീവായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും  പ്രധാന അധ്യാപിക സിസ്റ്റർ ലൗലിയും, ബഹുമാനപ്പെട്ട എ. ഇ. ഒ ശ്രീ അൻസലാം സാറും കുട്ടികളോട് സംസാരിക്കുകയുണ്ടായി.


ലോക ലഹരി വിരുദ്ധ ദിനം

ലഹരിപദാർഥങ്ങളുടെ ഉപയോഗം സമൂഹത്തെയും വ്യക്തിയെയും ഒരുപോലെയാണ് നശിപ്പിക്കുന്നത്. ലോക ലഹരി വിരുദ്ധ ദിനം ആയ ജൂൺ 26 നോടനുബന്ധിച്ച് സ്കൂൾ തലത്തിൽ കുട്ടികൾക്കായി മയക്കുമരുന്നിനെതിരെ ഉള്ള ബോധവൽക്കരണം എന്ന വിഷയവുമായി ബന്ധപ്പെട്ട സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു പ്രസംഗമത്സരം സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ലനാ ഖദീജ ,ഫിദ ഫാത്തിമ എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും ഏഥൻ ഫെഡിൻ, നൂസ നിസ്വിൻ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി. ലഹരി വിരുദ്ധ ദിനത്തിലെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചു കൊണ്ട് ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

 
അന്താരാഷ്ട്ര യോഗാദിനം ഓൺലൈനിൽ

*അന്താരാഷ്ട്ര യോഗാദിനം

ഭാരതീയ പൗരാണിക പാരമ്പര്യത്തിന് വിലമതിക്കാനാവാത്ത സംഭാവനയാണ് യോഗ. സെന്റ് മേരീസ് സി ജി എച്ച് എസ് എസ് അന്താരാഷ്ട്ര യോഗദിനം വളരെയധികം സന്തോഷപൂർവ്വം കൊണ്ടാടുകയുണ്ടായി. കായിക അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിലൂടെ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി, സിനിമാ സംവിധായകൻ ശ്രീ ജിസ് ജോയ്, നോവലിസ്റ്റ് ശ്രീ എ.കെ.പുതുശ്ശേരി, മെഡിറ്റേഷൻ ട്രെയിനറായ ശ്രീ സാജൻ എന്നിവർ കുട്ടികൾക്കായി യോഗ ദിനത്തിൻറെ ആശംസകളും അറിവുകളും പങ്കുവെച്ചു. ഇത് യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

മലയാറ്റൂർ സെൻറ് തോമസ് സ്കൂളും ഇരിങ്ങാലക്കുട എൽ സി യുപി സ്കൂൾ ,സെൻറ് മേരീസ്  സിജിഎച്ച്എസ്എസ് ഉം ചേർന്ന് ഒരാഴ്ചത്തെ ഫിറ്റ്നസ് ത്രു യോഗ എന്ന ഓൺലൈൻ ട്രെയിനിങ് പരിപാടി ജൂൺ 14ന് വൈകീട്ട് റിട്ട.കായിക അദ്ധ്യാപകൻ കെ.കെ.ദേവദാസ് സാറിന്റെ ഉദ്ഘാടന ത്തോടെ  ആരംഭിച്ചു. യോഗ ദിനത്തിൽ തന്നെ കുട്ടികൾ യോഗ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഉള്ള ഒരു വീഡിയോ തയ്യാറാക്കി എല്ലാ ഗ്രൂപ്പുകളിലും പ്രദർശിപ്പിക്കുകയുണ്ടായി. കൂടാതെ ഓരോ ദിവസവും കുട്ടികൾക്കായി വിവിധ യോഗാചാര്യൻ മാരുടെ ക്ലാസുകൾ കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഗൂഗിൾ മീറ്റിലൂടെ നടത്തുകയുണ്ടായി.

 
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തോട് അനുബന്ധിച്ച് നടത്തിയ വെബിനാർ


* ബഷീർ അനുസ്മരണ ദിനം

പ്രകൃതിയെ സ്വന്തം ജീവിതത്തോട് ചേർത്തു നിർത്തിയ ഒരു കഥാകൃത്ത് ആയിരുന്നു വൈക്കം മുഹമ്മദ് ബഷീർ .ജൂലൈ 5 അദ്ദേഹത്തിൻറെ അനുസ്മരണ ദിനം വളരെ ഭംഗിയായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് കൊണ്ടാടുകയും ചെയ്തു . ഈ ദിനത്തിൽ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ കുട്ടികൾ അദ്ദേഹത്തിന്റെ പാത്തുമ്മയുടെ ആട് എന്ന കഥാവിഷ്ക്കാരം വളരെ ഭംഗിയായി മലയാളം അധ്യാപകരുടെ നേതൃത്വത്തിൽ അവതരിപ്പിക്കുകയുണ്ടായി . ഇതിന്റെ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട നടത്തിയ വെബിനാറിൽ ലളിതവും സരസവുമായ അവതരണം കൊണ്ട് അതിഥിയായെത്തിയ സെൻ ജോസഫ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ ഫോർ വിമനിലെ മലയാള വിഭാഗം പ്രൊഫസർ ഡോ.ബിന്ദു ജോസഫ് കുട്ടികൾക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. വെബിനാറിനെ അടിസ്ഥാനമാക്കി ഗൂഗിൾ ഫോമിൽ ക്വിസ് നടത്തുകയുണ്ടായി. അതിൽനിന്നും ഭവ്യ ,ലെന, കാർത്തിക എന്നിവരെ വിജയികളായി തെരഞ്ഞെടുത്തു.

 
ഗൈഡ്സ് പാഠ്യേതര പ്രവർത്തനം


*ഗൈഡ്സ്

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഗൈഡ്സ് എന്ന സംഘടന പൂർവാധികം ശക്തിയോടുകൂടി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങളിൽ അതീവ ശ്രദ്ധാലുവായ പ്രധാന അധ്യാപിക സിസ്റ്റർ ലൗലി യുടെ നേതൃത്വത്തിൽ, ഗൈഡ്സിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അധ്യാപകരെയും ഗൈഡ്സിൻ്റെ ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണറായ ശ്രീമതി ഉഷ ആർ ഷേണായി എന്ന അധ്യാപികയെയും ചേർത്ത് ഒരു മീറ്റിംഗ് സംഘടിപ്പിക്കുകയുണ്ടായി. തുടർന്നുള്ള ഗൈഡ്സിന്റെ പ്രവർത്തനങ്ങൾക്ക്  വ്യക്തവും സ്പഷ്ടവുമായ ഒരു ഗൈഡിങ്ങ് ഉഷടീച്ചർ അധ്യാപകരുമായി  പങ്കുവെക്കുകയുണ്ടായി. കൂടുതൽ നന്നായി പ്രവർത്തിക്കാൻ അധ്യാപകർക്ക് ഇത് പ്രചോദനമായി.

 
ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ്


* ഓൺലൈൻ വിദ്യാഭ്യാസത്തിന് ഒരു കൈത്താങ്ങ്

സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ ഏറ്റവും നിർധനരായ കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കുന്നതിനായി സാമൂഹ്യ പ്രവർത്തകരുടെയും സ്കൂളിലെ അധ്യാപകരുടെയും കുട്ടികളുടെയും സഹായത്തോടെ ഒരു ധനസഹായം സംഘടിപ്പിക്കുകയും അതിലൂടെ കുട്ടികൾക്ക് ആവശ്യമായ മൊബൈൽഫോൺ നൽകുകയും ചെയ്തു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ടി.ജെ വിനോദ്, വാർഡ് കൗൺസിലർ ശ്രീ മനു ,ഹൈക്കോർട്ട് എംപ്ലോയീസ് സൊസൈറ്റി പൂർവ വിദ്യാർത്ഥിയും അഭിനേത്രിയുമായ ശ്രീമതി മുത്തുമണി എന്നീ സുമനസ്സുകൾ എല്ലാം തന്നെ ഡിജിറ്റൽ ഉപകരണങ്ങൾ നൽകി യജ്ഞത്തിൽ പങ്കാളികളായി. കൂടാതെ പ്രധാനാധ്യാപിക സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നടത്തിയ യജ്ഞത്തിൽ സഹ അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഒരു വലിയ പങ്ക് ഉണ്ടായിരുന്നു. 26 ഡിജിറ്റൽ ഉപകരണങ്ങളും ,സംഭാവന ചെയ്ത വ്യക്തികളുടെ സാന്നിധ്യത്തിൽ തന്നെ രക്ഷിതാക്കൾക്ക് നൽകുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി വിദ്യാർഥികൾക്ക് ഇത് വളരെയധികം ആശ്വാസജനകം ആയിരുന്നു.

* എസ്എസ്എൽസി പരീക്ഷാ ഫലം

 
എസ്എസ്എൽസി നൂറുമേനിയുടെ തിളക്കത്തിൽ

എറണാകുളം നഗരത്തിൻറെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിൽ അറിയപ്പെടുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഈ വർഷവും 100% വിജയം നേടി ചരിത്രത്താളുകളിൽ ഇടം നേടിയിരിക്കുന്നു. കൊറോണാ മഹാമാരിയുടെ ഭീതിയിലും എസ്എസ്എൽസി പരീക്ഷ എഴുതി 80 'ഫുൾ എ പ്ലസ് 'ഉം 39 'ഒൻപത് എ പ്ലസ്സും' കൈവരിക്കാനായത് ഏറെ അഭിമാനകരമാണ് . ഇതിനുപിന്നിൽ അധ്വാനിച്ച എല്ലാവരും, ഏറെ പ്രത്യേകമായി ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലിയും എല്ലാ അധ്യാപകരും അഭിനന്ദനമർഹിക്കുന്നു. കൂട്ടായ ഒരു പരിശ്രമത്തിന്റെ ഉജ്ജ്വല വിജയം എന്ന് ഇതിനെ വിശേഷിപ്പിക്കാം .വളരെ കുറച്ച് നാളുകൾ കൊണ്ട് വിദ്യാർഥികൾക്ക് നൽകിയ തീവ്രപരിശീലനത്തിന്റെയും പരീക്ഷാ ഭയത്തെ അതി ജീവിക്കുന്നതിനു വേണ്ടി നൽകിയ മോട്ടിവേഷണൽ ക്ലാസ്സുകളുടെയും ഫലമാണ് ഈ പരീക്ഷാവിജയം .


*വിദ്യാധനം എക്സലൻസ് അവാർഡ്

 
വിദ്യാധനം എക്സലൻസ് അവാർഡ്

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളെയും വിജയിപ്പിച്ച് അഭിമാനനേട്ടം കൈവരിച്ച സെന്റ് മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് പ്രൊഫസർ കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ള ബിഷപ്പ് ജോസഫ് കരീത്തറ വിദ്യാധനം എക്സലൻസ് അവാർഡ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശനിൽ നിന്നും ലഭിക്കുകയുണ്ടായി . വിദ്യാഭ്യാസ മേഖലയിൽ ശ്രദ്ധേയമായ സംഭാവന അർപ്പിച്ചിട്ടുള്ള ബിഷപ്പ് ഡോക്ടർ ജോസഫ് കരീത്തറ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള കൊച്ചി രൂപതയുടെ രണ്ടാമത്തെ തദ്ദേശീയ ബിഷപ്പായിരുന്നു. ഫോർട്ടുകൊച്ചി ഫാത്തിമ ഗേൾസ് സ്കൂളിൽ നടന്ന ചടങ്ങിൽ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ ഫാദർ ജോബി കൂട്ടുങ്കൽ ,മുൻ കൊച്ചി മേയർ ശ്രീ കെ ജെ സോഹൻ, ഫാത്തിമ സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു.

* സംഗീത വീഡിയോ

കർണാടക സംഗീതത്തിന്റെ അതിമഹത്തായ സവിശേഷതകൾ കുട്ടികളിലേക്ക് എത്തിക്കുവാനായി ഒരു സംഗീത വീഡിയോ ജൂലൈ മാസത്തിൽ തയ്യാറാക്കുകയുണ്ടായി. മേളകർത്താരാഗം ആയ  മേച കല്ല്യാണിയക്കുറിച്ചാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്. കല്യാണി രാഗത്തിന്റെ എല്ലാ സവിശേഷതകളും വിവരിച്ചുകൊടുക്കുകയും സിനിമാ സംഗീതത്തിൽ കല്യാണി രാഗത്തിന്റെ പ്രാധാന്യം  പറഞ്ഞു കൊടുക്കുകയും ചെയ്തു. കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയിട്ടുള്ള നിരവധി ഗാനങ്ങൾ കുട്ടികളെക്കൊണ്ട് പാടിക്കുകയും ഇത് ആസ്പദമാക്കി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.


* ഹിരോഷിമ നാഗസാക്കി ദിനം

ആണവായുധം എന്ന വിപത്തിന്റെ പേടിപ്പെടുത്തുന്ന ചിത്രങ്ങളെ ബാക്കിയാക്കിയ ഹിരോഷിമ നാഗസാക്കി ദുരന്തം മാനവരാശിക്ക് ഒരിക്കലും മറക്കാനാവാത്ത ഒന്നാണ്. ലോകത്ത് ആദ്യമായുള്ള അണുബോംബ് പ്രയോഗം നടന്നിട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .ഇത്രയും വർഷങ്ങൾ പിന്നിട്ടിട്ടും ആറ്റംബോംബ് വർഷിച്ച തീവ്രത കുറയുന്നില്ല. 1945 ആഗസ്റ്റ് 6 നാണ് ജപ്പാനിലെ ഹിരോഷിമ നഗരം, അമേരിക്ക വർഷിച്ച അണുബോംബിൽ തകർന്നടിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ അമേരിക്ക നാഗസാക്കിയും തകർത്തെറിഞ്ഞു. ഓരോ യുദ്ധങ്ങളിലും ഇല്ലാതാകുന്നത് മനുഷ്യ സംസ്കാരങ്ങൾ ആണ്. സാമ്രാജ്യത്തിൽ ശക്തികൾ ,അധികാര മേൽക്കോയ്മ നേടാനും നിലനിർത്താനും നടത്തുന്ന യുദ്ധങ്ങളിൽ ഇല്ലാതായത് നിഷ്കളങ്കമായ ജീവിതങ്ങൾ ആയിരുന്നു. ആഗോള ആണവ നിരായുധീകരണം ഇന്നിന്റെ ആവശ്യകതയാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തി കൊണ്ട് തന്നെ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ ഈ ദിനത്തിൻറെ പ്രാധാന്യം ഊന്നിപ്പറഞ്ഞു കൊണ്ട് സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിക്കുകയുണ്ടായി. ഈ ദിനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി കൊണ്ട് സ്കൂൾ വിദ്യാർഥിനി മേരി സ്റ്റിജ സ്റ്റീഫൻ ആലപിച്ച ഒരു ഹിരോഷിമ ഗാനം ഉൾക്കൊള്ളിച്ച് വീഡിയോ തയ്യാറാക്കുകയുണ്ടായി.


 
സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനിൽ

സ്വാതന്ത്ര്യ ദിനാഘോഷം

ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഭാരതം എഴുപത്തി അഞ്ചാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. കൊറോണ എന്ന മഹാമാരിക്ക് ഇടയിലും എല്ലാവിധ നിയമങ്ങളും പാലിച്ചുകൊണ്ട് തന്നെ എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ സ്വാതന്ത്രദിനം കൊണ്ടാടുകയുണ്ടായി.രാവിലെ ബഹുമാനപ്പെട്ട മാനേജർ സിസ്റ്റർ ലിയ, പ്ലസ് ടു പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റിൽ ഫ്ലവർ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,യു.പി. ഹെഡ്മിസ്ട്രസ്‌ സി.അനുപമ എന്നിവരുടെ സാന്നിധ്യത്തിൽ പതാക ഉയർത്തി. ദേശീയ ഗാനം ആലപിച്ചു. വിമൽ ടീച്ചർ സ്വാഗതമാശംസിച്ചു. ശ്രീമതി റിൻസി ടീച്ചർ സ്വാതന്ത്ര്യദിനത്തിലെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു .മാനേജർ സിസ്റ്റർ ലിയ സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെക്കുകയുണ്ടായി. ശ്രീമതി റിൻസി, ശ്രീമതി വിമൽ, ശ്രീമതി മേഘ എന്നിവർ ചേർന്ന് ദേശഭക്തിഗാനം ആലപിച്ചു .നന്ദി പ്രസംഗത്തോടെ സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് വിരാമമായി.സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട നിരവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. പ്രസംഗ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ബിസ്ന റിബേര, ഐറിൻ ട്രീസ വർഗ്ഗീസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി .യുപി വിഭാഗത്തിൽ നിന്നും അർച്ചന ,ശ്രീഹരി എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പോസ്റ്റർ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും നിയമോൾ, ജൈത്ര. കെ, എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.യുപി വിഭാഗത്തിൽ നിന്നും ആർദ്ര, കാർത്തിക് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ദേശഭക്തിഗാന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും ലെന ഖദീജ ഒന്നാം സ്ഥാനവും യുപി വിഭാ ഗ ത്തിൽ നിന്നും എമൈമ ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അമൃത മഹോത്സവം പരിപാടിയുടെ ഭാഗമായി സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച ചരിത്ര രചനാ മത്സരത്തിൽ സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കാർത്തിക എബി മൂന്നാംസ്ഥാനം കരസ്ഥമാക്കി.

ഓണാഘോഷം.

 
ഓണത്തെ വരവേറ്റ് ഓൺലൈനിൽ ഓണാഘോഷം 

കോവിഡ് മഹാമാരിയുടെ ഭീതിയ്ക്കിടയിലും ഈ വർഷത്തെ ഓണം നമ്മുടെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി.സ്കൂളിലെ പ്രധാന അധ്യാപികയും സഹ അധ്യാപകരും ചേർന്ന് പൂക്കളം ഒരുക്കുകയും ഓണത്തോടനുബന്ധിച്ചു ള്ള പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി സന്ദേശം പങ്കുവെക്കുകയുണ്ടായി. സന്തോഷത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി എല്ലാവരും ചേർന്ന് തിരുവാതിര കളിക്കുകയും ഓണസദ്യയിൽ പങ്കുകൊള്ളുകയും ചെയ്തു. ദു:ഖിതർക്കും പീഡിതർക്കും ഒരു കൈത്താങ്ങ് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് നല്ല പാഠം പദ്ധതിയുടെ കോർഡിനേറ്റർമാരായ റിൻസി ടീച്ചർ ,സി.ഷാലറ്റ് എന്നിവരുടെ നേതൃത്വത്തിൽ മറ്റ് എല്ലാ അധ്യാപകരും ചേർന്ന് സാധിക്കുന്ന കുട്ടികളിൽ നിന്നും ഓണ സമ്മാനങ്ങൾശേഖരിച്ച് സ്കൂളിലെ തന്നെ കുട്ടികൾക്ക് സാധനസാമഗ്രികൾ സമാഹരിച്ച് നൽകുകയുണ്ടായി. അധ്യാപകരിൽ നിന്നും ധനസഹായം ശേഖരിച്ച് വഴിയോരങ്ങളിലെ നിർധനർക്ക് ഓണസമ്മാനങ്ങൾ സിസ്റ്റർ ലൗലിയുടെ നേതൃത്വത്തിൽ നൽകി. ഇത്തരം കാരുണ്യ പ്രവർത്തികൾ ഇനിയും വറ്റിയിട്ടില്ലാത്ത സമൂഹ നന്മയുടെ പാഠങ്ങൾ കുട്ടികളിലേക്ക് എത്തിക്കുവാൻ സഹായകമാകുന്നു.

ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കലാമത്സരങ്ങളിൽ നിരവധി വിദ്യാർഥികൾ സമ്മാനാർഹരായി. പൂക്കളമത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ഇഷിക, ഐശ്വര്യ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂളിൽ നിന്നും അനുപമ ,ഗൗരി എം കുമാർ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. ഡിജിറ്റൽ പൂക്കള മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും ആർദ്ര ,ആൻ മരിയ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും  ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സൽന സെബാസ്റ്റ്യൻ, ദിയ മേനോൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലയാളി മങ്ക മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും അർച്ചന, ആൻഡ്രിയ ഷൈജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ആൻഡ്രിയ ഗ്രേസ് ഫ്രാൻസിസ് ,ഹെസ് ലിൻ ബൈജു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങളും കരസ്ഥമാക്കി. കേരള ശ്രീമാൻ മത്സരത്തിൽ യുപി വിഭാഗത്തിൽ നിന്നും റാം ശങ്കർ ,ജോസഫ് ജിനോ, ശ്രീരാജ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഓണപ്പാട്ട് മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഹെലീന മേരി ,അനുപമ എന്നിവർ ഒന്നും രണ്ടും സ്ഥാനവും യുപി വിഭാഗത്തിൽ നിന്നും അർച്ചന, എമൈമ ബിജു എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി .സ്കൂളിലെ എല്ലാ ഓണാഘോഷ പരിപാടികളും ഉൾപ്പെടുത്തി ഒരു വീഡിയോ യൂട്യൂബിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു.


* ഇൻറർ സ്കൂൾ സ്പോർട്സ് ക്വിസ് ചാമ്പ്യൻഷിപ്പ്

 
ഇന്റർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് ക്വിസ് കോമ്പറ്റീഷൻ

നാഷണൽ സ്പോർട്സ് ഡേ യുടെ ഭാഗമായി സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഉം സെൻറ് തോമസ് എച്ച്എസ്എസ് മലയാറ്റൂർ  ഉം ചേർന്ന് കായിക അധ്യാപകരായ റിൻസി ടീച്ചറുടെയുംജോളി ടീച്ചറുടെയും നേതൃത്വത്തിൽ ഒരു ഇൻറർ സ്കൂൾ സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഇന്ത്യൻ സ്പോർട്സ് കമേേൻ്ററ്ററും സ്പോർട്സ് ജേർണലിസ്റ്റും ആയ ശ്രീ ഷൈജു ദാമോദരൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു ,റവ സിസ്റ്റർ ലൗലി സ്വാഗതം ആശംസിച്ചു. സെൻതോമസ് എച്ച്എസ്എസ് സ്കൂൾ മാനേജർ റവ. ഫാ.വർഗ്ഗീസ് മണവാളൻ അനുഗ്രഹ പ്രഭാഷണം നടത്തി .പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ശ്രീ ജോർജ്ജ് സക്കറിയ ആശംസാ പ്രസംഗം നടത്തി . സെന്റ് തോമസ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉർമീസ് ആശംസകൾ അറിയിച്ചു. സെൻറ് തോമസ് എച്ച്എസ്എസ് സ്കൂളിലെ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ ശ്രീ ടൈറ്റസ് ജി ഉരക്കാട്ടിലിൻ്റ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കുവേണ്ടി നടത്തിയ ക്വിസ് പരിപാടിയിലൂടെ സ്പോർട്സിനെ കൂടുതൽ അടുത്തറിയാൻ ഇതിൽ പങ്കെടുത്ത എല്ലാവർക്കും തന്നെ സാധിച്ചു.


*നല്ല പാഠം പദ്ധതി

 
നല്ല പാഠം പദ്ധതി സാമൂഹ്യപ്രതിബദ്ധത

നല്ല പാഠം പദ്ധതിയുടെ ഭാഗമായി എറണാകുളം സെന്റ് മേരീസ് സിജി എച്ച് എസ് എസിൽ 27 കുടുംബങ്ങൾക്ക് ഓണക്കോടി കിറ്റും സഹായ ധനവും വിതരണം ചെയ്തു. അതോടൊപ്പം വഴിയോരങ്ങളിലും, വൃദ്ധ സദനങ്ങളിലും ഓണക്കോടി നൽകി. പദ്ധതിയുടെ ഭാഗമായി മാസത്തിൽ രണ്ടു തവണ വഴിയോരങ്ങളിൽ പൊതിച്ചോർ കൊടുക്കുന്ന പ്രവർത്തനത്തിനും , കോവിസ് കാലഘട്ടത്തിലെ മാനസിക സമ്മർദ്ദം ഒഴിവാക്കന്നതിന് വിദ്യാർത്ഥികൾക്കായി സർഗവേള എന്ന പ്രവർത്തനത്തിനും തുടക്കം കുറിച്ചു. ഹെഡ് മി സ്ട്രസ് സിസ്റ്റർ ലൗലി, പിടി എ പ്രസിഡന്റ് ജോർജ് സക്കറിയ , നല്ല പാഠം കോർഡിനേറ്റർമാരായ റിൻസി ,സിസ്റ്റർ ഷാർലറ്റ്, കുമാരി റൈസ അഞ്‌ജും , കുമാരി ഇഷ പിയു എന്നിവർ നേതൃത്വം വഹിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 36 കുട്ടികൾക്ക് പിടി എ യുടെയും പൂർവ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയും സഹായത്തോടെ ഓൺലൈൻ പഠനത്തിനാവശ്യമായ  മൊബൈൽ ഫോണുകൾ നൽകി.


* ടീച്ചേഴ്സ് ഡേ.

 
ഗുരുവന്ദനം

അക്ഷരലോകത്തേക്ക് കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്തുന്ന അധ്യാപകരെ നാം അനുസ്മരിക്കുന്ന ദിനമാണ് അധ്യാപക ദിനം. ഇന്ത്യയുടെ രാഷ്ട്രപതിയും ദാർശനികനും ചിന്തകനും ആയ ഡോക്ടർ എസ് രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിലാണ് രാജ്യമെമ്പാടും സെപ്റ്റംബർ അഞ്ചിന് അധ്യാപകദിനമായി ആചരിക്കുന്നത്. സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ൽ, അധ്യാപക ദിനവുമായി ബന്ധപ്പെട്ട നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അധ്യാപക ദിനവുമായി ബന്ധപെട്ടു നടത്തിയ വെബിനാറിൽ ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ, എറണാകുളം എസ് ഐ ശ്രീമതി ആനി ശിവ ,റിട്ടയർ ടീച്ചർ സിസ്റ്റർ സാവുള, പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത ഫോട്ടോഗ്രാഫറുമായ മിസ്സ് അനിജ ജലൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. വിശിഷ്ടാതിഥികൾ അധ്യാപക ദിന സന്ദേശങ്ങൾ പങ്കുവയ്ക്കുകയും കുട്ടികൾക്ക് അധ്യാപക ദിനത്തിൽ പ്രാധാന്യത്തെ കുറിച്ച് അറിവ് നൽകുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ തയ്യാറാക്കി കുട്ടികൾക്കായി  പങ്കുവെക്കുകയും അത് സ്കൂളിൻ്റെ  യു ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.


* സ്കൂൾ പാർലമെൻറ് ഇലക്ഷൻ.

 
സ്കൂൾ പാർലമെന്റ് ഇലക്ഷൻ

കുട്ടികളിൽ ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എറണാകുളം സെൻറ് മേരീസ് സി ജിഎച്ച്എസ്എസ് ൽ ഓൺലൈനായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ സംഘടിപ്പിക്കുകയുണ്ടായി. വിദ്യാർഥികളും രക്ഷിതാക്കളും ആവേശത്തോടെ ഏറ്റെടുത്ത  ഓൺലൈൻ ഇലക്ഷനിൽ സ്കൂൾ ലീഡറായി ഐറിൻ ട്രീസ വർഗ്ഗീസും അസിസ്റ്റൻ്റ് ലീഡരായി ഇഷ പി യു വും  തെരഞ്ഞെടുക്കപ്പെട്ടു.


* ഗ്രാൻഡ് പാരൻസ് ഡേ.

ജീവിതത്തിനും മരണത്തിനും ഇടയിൽ ലഭിക്കുന്ന അവസാന കാലഘട്ടമാണ് വാർദ്ധക്യം. കാലചക്രം വേഗത കൂടിയപ്പോൾ തലമുറകൾ തമ്മിലുള്ള അന്തരം വർദ്ധിക്കാൻ തുടങ്ങി. ഇന്നേ ദിനത്തിന്റെ പ്രാധാന്യം കുട്ടികളിൽ ബോധവൽക്കരിക്കാനായി, എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് എസ്  ൽ ഗ്രാൻഡ് പാരൻസ് ഡേ സംഘടിപ്പിക്കുകയുണ്ടായി. ഈ സുദിനത്തോടനുബന്ധിച്ച് കുട്ടികൾ വീടുകളിൽ ഗ്രാൻഡ് പാരൻസിന് പൂക്കളും മധുരപലഹാരങ്ങളും നൽകി ആശംസകൾ അർപ്പിക്കുകയും, സ്നേഹ ചുംബനങ്ങൾ നൽകി അവരെ സന്തോഷിപ്പിക്കുക ആദരിക്കുകയും ചെയ്തു. ഇതെല്ലാം  ഉൾക്കൊള്ളിച്ച് അധ്യാപകരുടെ നേതൃത്വത്തിൽ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. എറണാകുളം സർക്കിൾ ഇൻസ്പെക്ടർ വിജയ് ശങ്കർ സാർ അതിഥിയായി വീഡിയോയിൽ കുട്ടികൾക്കുള്ള സന്ദേശങ്ങൾ പങ്കുവെച്ചു. പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ഇന്നേ ദിനത്തിൻറെ പ്രാധാന്യം കുട്ടികൾക്കായി പകർന്നു നൽകി. കുട്ടികളുടെയും ഗ്രാൻഡ് പാരൻസ് ൻ്റെയും, കലാവിരുന്ന് വീഡിയോയ്ക്ക് മിഴിവേകി. ഏവർക്കും മറക്കാനാവാത്ത ഒരു ദിനമായി ഇന്നേ ദിനം മാറി.


* സിംഗ് വിത്ത് സെന്റ് മേരിസ്

വിവിധതരം സംഗീതശൈലികളാൽ സമ്പുഷ്ടമാണ് കേരളീയ സംഗീതശൈലി. കുട്ടികളിലേക്ക് സംഗീതത്തിൻറെ കൂടുതൽ അറിവുകൾ പകർന്നു നൽകാനായി എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് യൂട്യൂബ് ചാനലിൽ രണ്ടാമത്തെ എപ്പിസോഡും അപ്‌ലോഡ് ചെയ്തു .വിവിധ തരം സംഗീത ശൈലികൾ കുട്ടികളെക്കൊണ്ട് പരിശീലിപ്പിക്കുകയും അവരെക്കൊണ്ട് പാടിപ്പിച്ചും വീഡിയോ തയ്യാറാക്കി. ഓൺലൈൻ പഠനത്തിന്റെ അലസതയ്ക്കിടയിൽ കുട്ടികളിൽ ഒരു പുത്തനുണർവ്വ് സമ്മാനിച്ചു.

* ഹിന്ദി ദിനം

 
രാഷ്ട്ര ഭാഷാ ദിനാഘോഷം

ഹിന്ദി ദിനത്തിൻറെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി സെപ്റ്റംബർ 14ന് എറണാകുളം സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ഹിന്ദിദിനം ആചരിക്കുകയുണ്ടായി. 1949 സെപ്റ്റംബർ 14ന് ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയായതിൻറെ ആദര സൂചകമായാണ് അന്നേ ദിനം ആഘോഷിക്കുന്നത്. കുട്ടികളുടെ ഹിന്ദി ഭാഷയിൽ ഉള്ള പ്രാവീണ്യവും അവരുടെ കലാപരിപാടികളും ഉൾക്കൊള്ളിച്ച് ഒരു വീഡിയോ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

ഇതിൽ അതിഥികളായി തൃശൂർ ഡി ഇ ഒ ശ്രീ മനോജ് കുമാർ സാർ , കൈറ്റ് വിക്ടേഴ്സ് ഫാക്കൽറ്റി ശ്രീമതി അമ്പിളി എസ്, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ ട്രിവാൻഡ്രം അധ്യാപകനായ ശ്രീ റെജിമോൻ ഡേവിഡ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ഹിന്ദി ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാൻ ഇത് സഹായകമായി. ഹിന്ദി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി ഈ ദിനം ആചരിക്കാൻ സാധിച്ചു.


*യുവജനോത്സവം

എറണാകുളം പട്ടണത്തിന്റെ ഹൃദയ ഭാഗത്തു സ്‌തിഥി ചെയ്യുന്ന സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ലെ 2021_2022 അധ്യയന വർഷത്തിലെ സ്കൂൾ തല യുവജനോത്സവം ഓൺലൈനായി സംഘടിപ്പിക്കുകയുണ്ടായി. കുട്ടികളുടെ സർഗ്ഗാത്മകമായ വാസനകൾ കണ്ടെത്തി പരിപോഷിപ്പിക്കുവാനുള്ള ഒരു വേദിയായി ഓൺലൈൻ  മത്സരങ്ങൾ മാറി. മലയാളം പ്രസംഗമത്സരത്തിൽ യു.പി. വിഭാഗത്തിൽ നിന്നും ശ്രേയ മരിയ ആൻറണിയും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗീസ്സും ഒന്നാംസ്ഥാനം കരസ്ഥമാക്കി. ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ യു.പി യിൽ നിന്നും ഏയ്ഞ്ചലിൻ ഡി കോസ്തയും ഹൈസ്കൂളിൽ നിന്നും ലെന ഖദീജ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മലയാളം പദ്യം ചൊല്ലലിൽ യു.പി വിഭാഗത്തിൽ നിന്നും അന്ന ക്ലെയറും ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ യു.പി.യിൽനിന്നും സൂസന്ന ആൻ സെനിസും ഹൈസ്കൂളിൽ നിന്നും റൈസ അൻജും ഉം ഒന്നാം സ്ഥാനത്തിന് അർഹരായി. ഹിന്ദി പദ്യം ചൊല്ലലിൽ യു.പി. യിൽ നിന്നും ശ്രേയ മരിയ ആന്റണിയും ഹൈസ്കൂളിൽ നിന്നും മാർജീന എം.എയും ഒന്നാം സ്ഥാനം നേടി. ലളിത ഗാനത്തിൽ യു.പി. യിൽ നിന്നും ദേവിക കെ.എസ് ഉം   ഹൈസ്കൂളിൽ നിന്നും അഭിനന്ദനയും ഒന്നാം സ്ഥാനത്തിന് അർഹരായി. മാപ്പിളപ്പാട്ട് യു.പി.വിഭാഗത്തിൽ നിന്നും നൂസ നിസ്വിനും ഹൈസ്കൂളിൽ നിന്നും ഫർഹാന എം.ആർ.ഉം  ഒന്നാം സ്ഥാനം നേടി . നാടൻ പാട്ട് മത്സരത്തിൽ യുപി .യിൽ നിന്നും നൂസ നിസ്സിനും ഹൈസ്കൂളിൽ നിന്നും മേരി സ്റ്റിജ സ്റ്റീഫനും ഒന്നാം സ്ഥാനം കരസ്ഥമാക്കി. മോണോ ആക്ട് മത്സരത്തിൽ യു.പി.യിൽ നിന്നും ആൻ മരിയയും ഹൈസ്കൂളിൽ നിന്നും ആഗ്നസ് എവലിനും ഒന്നാം സ്ഥാനം നേടുകയുണ്ടായി. ശാസ്ത്രീയ സംഗീതത്തിൽ ഹൈസ്കൂളിൽ നിന്നും വിജയലക്ഷ്മി ഒന്നാം സ്ഥാനം നേടി . കഥാപ്രസംഗത്തിൽ യുപിയിൽ നിന്നും ആർദ്ര എവി ഒന്നാം സ്ഥാനം നേടി. നാടോടി നൃത്തത്തിൽ യു പി.യിൽ നിന്നും ശിവാനി ഗിരീഷും ഹൈസ്കൂളിൽ നിന്നും അനുശ്രീ കെ.യു. യും ഒന്നാം സ്ഥാനം കരസ്ഥ മാക്കി. ഭരത നാട്യത്തിൽ ഹൈസ്കൂളിൽ നിന്നും വന്ദന കാന്തും യു.പി.യിൽ നിന്നും ഷംന കെ.പി.യും ഒന്നാം സ്ഥാനം കരസ്ഥമാക്കി . ഷോർട്ട് ഫിലിം തയ്യാറാക്കൽ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും മാർജിന എം എ ഒന്നാം സ്ഥാനം നേടുകയുണ്ടായി .

 
ലോക ഹൃദയദിനാഘോഷം


* ലോക ഹൃദയ ദിനം

മഹാമാരിയും വെല്ലുവിളികളും നിറഞ്ഞ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ നാം മുന്നോട്ട് കുതിക്കുകയാണ്. 2O21 ലെ ലോക ഹൃദയ ദിനം ഇത്തരത്തിലുള്ള സാധ്യതകളെ മുൻ നിറുത്തി സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ൽ സെപ്തംബർ 29 ന് ആഘോഷിക്കുകയുണ്ടായി. ലോക ഹൃദയ ദിനവുമായി ബന്ധപ്പെട്ട് സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിച്ച വീഡിയോയിൽ എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിലെ ചീഫ് ഡയറ്റീഷ്യൻ ആയ ഡോക്ടർ മഞ്ജു ജോർജ് കുട്ടികൾക്കായി അതിമനോഹാരമായ സന്ദേശം നൽകുകയുണ്ടായി.ഇന്നത്തെ സാഹചര്യത്തിൽ നാം പാലിക്കേണ്ട ഭക്ഷണ രീതികൾ, വ്യായാമങ്ങൾ എന്നിവ വളരെ ഭംഗിയായി കുട്ടികളുമായി പങ്കുവെച്ചു. ലോക ഹൃദയ ദിനവുമായി ബന്ധപ്പെടുത്തി കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും കുട്ടികളുടെ വ്യായാമ രീതികളും കൊണ്ട് അതിമനോഹരമായ വീഡിയോ സ്കൂളിൻറെ യു ട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത.


* ഗാന്ധിജയന്തി

നാം സ്നേഹത്തോടെ ബാപ്പുജി എന്ന് വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഗാന്ധിജയന്തി ആയി നാം ആഘോഷിക്കുന്ന ഒക്ടോബർ2. ലോകത്ത് അക്രമങ്ങൾ വ്യാപകമാകുന്ന ഇക്കാലത്ത് അഹിംസയുടെ  സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുകയാണ് ഈ ദിനത്തിൻറെ ലക്ഷ്യം. എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസ് ഗാന്ധിജയന്തി മികച്ചരീതിയിൽ ആഘോഷിക്കുകയുണ്ടായി. ഗാന്ധിജയന്തിയുടെ പ്രാധാന്യം കുട്ടികൾക്ക് ബോധ്യപ്പെടും വിധം ഗാന്ധിജിയുടെ സന്ദേശങ്ങളും പ്രബോധനങ്ങളും കുട്ടികൾ തന്നെ അവതരിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കുകയും യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ഗാന്ധിജിയുടെ പാവനസ്മരണയ്ക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഈ ദിനം കുട്ടികളും അധ്യാപകരും ചേർന്ന് അവിസ്മരണീയമാക്കി. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെൻറ് ആൻസ് പബ്ലിക് സ്കൂൾ ചേർത്തല നടത്തിയ ഓൾ കേരള ഇൻറർ സ്കൂൾ ക്വിസ്സ് കോമ്പറ്റീഷനിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ഗൗരി വിനോദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഗാന്ധി ജയന്തി ദിനാചരണത്തിൻറെ ഭാഗമായി മനോരമ നല്ല പാഠം ,തപാൽ വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ ഗാന്ധിജി സ്റ്റാംപ് ഡിസൈൻ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര സമ്മാനാർഹയായി.

 
ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക്


*തിരികെ വിദ്യാലയത്തിലേയ്ക്ക്

വളരെ കാലത്തിനു ശേഷം കോവിഡ് എന്ന മഹാമാരിയാൽ സ്കൂളിൽ എത്തിച്ചേരാൻ സാധിക്കാതിരുന്ന കുട്ടികൾ 2021 നവംബർ ഒന്നാം തീയതി തിരികെ സ്കൂളിലേയ്ക്ക് എത്തിച്ചേർന്നു. എറണാകുളം സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ലെ പ്രധാനാധ്യാപിക സി.ലൗലിയും സഹ അധ്യാപകരും ചേർന്ന് കുട്ടികളെ അതിഗംഭീരമായി വരമേറ്റു. പുഷ്പങ്ങളും ബലൂണുകളും കൊണ്ട് സ്കൂളും ക്ലാസ് റൂമുകളും വർണ്ണശഭളമാക്കി. കോവിഡ് പ്രതിരോധ പോസ്റ്ററുകൾ സ്കൂളിന്റെ പലയിടങ്ങളിലും പ്രദർശിപ്പിച്ചു.പ്രധാനാധ്യാപികയും പി.ടി.എ. പ്രസിഡന്റ് അഡ്വക്കറ്റ് ശ്രീ.ജോർജ്ജ് സക്കറിയയും ചേർന്ന് കുട്ടികൾക്ക് ആശംസകൾ നേർന്നു.19 മാസങ്ങൾക്കു ശേഷം സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾക്ക് തികച്ചും സന്തോഷപ്രദമായ ഒരു അനുഭവം പങ്കുവയ്ക്കാൻ സ്കൂളിനു സാധിച്ചു.


*സി.വി. രാമൻ ദിനം

ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖരവെങ്കിട്ടരാമൻ.അദ്ദേഹത്തിൻറെ രാമൻ പ്രഭാവം എന്ന കണ്ടെത്തലാണ് 1930 നോബൽ സമ്മാനത്തിന് അർഹനായത് .സെൻറ് മേരീസ് സി ജി എച്ച് എസ് എസ് ൽ സി വി രാമൻ ദിനം നവംബർ ഏഴാം തീയതി മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി .ഭാരതത്തിലെ മൺമറഞ്ഞുപോയ പ്രഗത്ഭരുടെ കഴിവുകൾ കുട്ടികളിലേക്ക് എത്തിക്കുകയും അത് അവരിൽ  പ്രചോദനം സൃഷ്ടിക്കുകയും ചെയ്യുക ,എന്ന ലക്ഷ്യത്തോടെ സ്കൂളിൻറെ യൂട്യൂബ് ചാനലിൽ സി.വി. രാമൻ ദിനത്തെക്കുറിച്ചുള്ള വീഡിയോ അധ്യാപകരുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ പുറത്തിറക്കുകയുണ്ടായി .കഠിനാധ്വാനവും നിശ്ചയദാർഢ്യവും ഉണ്ടെങ്കിൽ നമുക്ക് ഏതൊരു ഉയരത്തിലും എത്താമെന്ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച സിവി രാമന്റെ ജീവിതം നമ്മെ ഓർമ്മപ്പെടുത്തുന്നു.


*കേരള പിറവി

വൈവിധ്യമാർന്ന ഭൂപ്രകൃതിയും സന്തുലിതമായ കാലാവസ്ഥയും കലാസാംസ്കാരിക തനിമയും നിരവധി ഐതിഹ്യങ്ങളും ഒത്തിണങ്ങിയ കേരള ഭൂമിക ,ഐക്യകേരളമായി രൂപപ്പെട്ടതിന്റെ അറുപത്തിഅഞ്ചാം ജന്മദിനം കേരളപിറവി ആയി നവംബർഒന്നിന് നാം ആഘോഷിച്ചു .പിന്നിട്ട കാലത്തെ അനേകം നേട്ടങ്ങൾക്കൊപ്പം പ്രളയം ,ഓഖി ,കൊറോണ എന്നിവയെല്ലാം അതിജീവിച്ച് കേരളം ഇന്നും മുന്നോട്ട് .ഇന്ന് കേരളത്തിന്റെ ഖ്യാതി ലോകത്തിൻറെ അതിർത്തികൾ ഭേദിച്ച് ഭൂമിയിൽ എങ്ങും വ്യാപിച്ചിരിക്കുന്നു .സെൻറ് മേരീസ് സി ജി എച്ച് എസ്  ന്റെ പി ടി എ പ്രസിഡണ്ട് കുട്ടികൾക്ക് കേരളപ്പിറവി ആശംസകൾ അറിയിക്കുകയുണ്ടായി .കേരള പൈതൃകം വിളിച്ചോതുന്  ന കുട്ടികളുടെ വിവിധ തരം കലാപരിപാടികൾ ഉൾക്കൊള്ളിച്ച് ഒരു വീഡിയോ തയ്യാറാക്കുകയും സ്കൂളിന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു .കേരളത്തിലെ 14 ജില്ലകളുടെയും പ്രത്യേകതകളും കേരളത്തിൻറെ തനതായ സാമൂഹ്യ രീതികളും ഐതിഹ്യങ്ങളും കുട്ടികളിലേക്ക് എത്തിക്കാൻ ഈ വീഡിയോ സഹായകമായി.


*കൈരളി രത്നങ്ങൾ

കേരളപ്പിറവിയോടനുബന്ധിച്ച് സെൻറ് മേരിസ് സി.ജി.എച്ച്.എസ്.എസിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥികൾ കേരളത്തിലെ 100 സാഹിത്യകാരന്മാരെ കുറിച്ച് തയ്യാറാക്കിയ വീഡിയോയാണ് കൈരളി രത്നങ്ങൾ .മലയാളസാഹിത്യത്തിന് മുതൽക്കൂട്ടായ മൺമറഞ്ഞു പോയ ഒട്ടനവധി പ്രതിഭകളെ പുത്തൻ തലമുറയ്ക്ക് പരിചയപ്പെടാനും അവരിൽ കഴിവുകളെ തിരിച്ചറിയുവാനും ഇത്തരം വീഡിയോകളിലൂടെ സാധിക്കുന്നു .


*ശിശുദിനം

 
ശിശുദിനാഘോഷം

കുട്ടികളുടെ സ്വന്തം ചാച്ചാജിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമാണ് ശിശുദിനം. സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ് ന്റെ ശിശുദിനാഘോഷങ്ങൾ വർണ്ണാഭമായി നവംബർ 14 -ാം തീയതി അധ്യാപകരും കുട്ടികളും ചേർന്ന് ആഘോഷിച്ചു. ശിശുദിനത്തിന്റെ ഊഷ്മളമായ ആശംസകളും സന്ദേശങ്ങളും പ്രശസ്തനായ സിനിമാ ബാലതാരം ശ്രീ ആദിഷ് പ്രവീൺ കുട്ടികളുമായി പങ്കുവെക്കുകയുണ്ടായി .പ്രധാനാധ്യാപിക സിസ്റ്റർ ലൗലി കുട്ടികൾക്കുള്ള സന്ദേശം നൽകുകയുണ്ടായി .ശിശുദിനവുമായി ബന്ധപ്പെട്ട് കുട്ടികളുടെ നിരവധി കലാപരിപാടികൾ ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും യൂട്യൂബ് ചാനലിൽ പ്രക്ഷേപണം ചെയ്യുകയും ചെയ്തു .ശിശുദിനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ പ്രഗത്ഭരായ ജഡ്ജിമാരും കുട്ടികളുമായി സംവദിക്കുവാൻ ഉള്ള അവസരം നവംബർ 14 ആം തീയതി സെന്റ് മേരീസ് സി ജി എച്ച് എസ് എസിലെ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി .ഇന്ത്യൻ ഭരണഘടനയിൽ നാം പാലിക്കേണ്ട ഒട്ടനവധി വസ്തുതകളെ കുറിച്ചുള്ള ചർച്ചകൾ കുട്ടികളിൽ നല്ലൊരു ഭാവി വാർത്തെടുക്കുന്നതിന് സഹായകമായി.


*സ്ത്രീധന വിരുദ്ധ ദിനം

1961-ലാണ് സ്ത്രീധന നിരോധന നിയമം നിലവിൽ വന്നത് .ഇന്ത്യയിൽ വർഷം എണ്ണായിരം മരണങ്ങൾ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇന്ന് നടക്കുന്നു .സ്ത്രീധനമല്ല പെൺകുട്ടികൾക്ക് വിദ്യാഭ്യാസമാണ് നൽകേണ്ടത് എന്ന അവബോധം സ്കുട്ടികളിലേക്ക് എത്തിക്കുന്നതിനായി നവംബർ 26ന്കൂളിൽ സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കുകയും ഇതിന്റെ സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിക്കുകയും ചെയ്തു.


*ലോക എയ്ഡ്സ് ദിനം

 
എയ്ഡ്സ് ദിനം

എയ്ഡ്സിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് സി ജി എച്ച് എസ് എസ് സ്കൂളിൽ ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനം ആചരിക്കുകയുണ്ടായി രോഗത്തെക്കുറിച്ചും രോഗ സാധ്യതകളെക്കുറിച്ചും ചികിത്സാ രീതികളെക്കുറിച്ചും നാടകങ്ങളിലൂടെ പ്രസംഗങ്ങളിലൂടെയും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഇത്തരം ദിനങ്ങൾ ആചരിക്കുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു .


*ക്രിസ്തുമസ് ആഘോഷം

യേശുക്രിസ്തുവിന്റെ ജന്മദിനമായ ഡിസംബർ 25 ലോകമെങ്ങും ക്രിസ്തുമസ് ആയി നാം ആഘോഷിക്കുന്നു .സെൻറ് മേരീസ് സിജിഎച്ച്എസ്എസിലെ ക്രിസ്തുമസ് ആഘോഷങ്ങൾ വളരെ ഭംഗിയായിത്തന്നെ നടത്തുകയുണ്ടായി .ക്രിസ്തുമസുമായി ബന്ധപ്പെട്ട് സ്റ്റാർ നിർമ്മാണ മത്സരം കരോൾ ഗാന മത്സരം എന്നിങ്ങനെ ഒട്ടനവധി മത്സരങ്ങൾ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു .കുട്ടികൾക്ക് ക്രിസ്തുമസ് സന്ദേശം നൽകുകയും കുട്ടികളുടെ നിരവധി കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. മാനേജർ സിസ്റ്റർ ലിയയും സിസ്റ്റർ അമലയും ചേർന്ന് കുട്ടികൾക്ക് ക്രിസ്മസ് സന്ദേശങ്ങളും ആശംസകളും പങ്കുവെയ്ക്കുകയും ചെയ്തു.


* റിപ്പബ്ലിക് ദിനാഘോഷം

രാജ്യം 73ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ നമ്മുടെ സ്കൂളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വളരെ ഭംഗിയായി ജനുവരി 26 ന് നടത്തുകയുണ്ടായി.രാവിലെ പതാക ഉയർത്തിയും റിപ്പബ്ലിക് ദിന സന്ദേശങ്ങൾ കുട്ടികളിലേക്ക് എത്തിച്ചും ദേശീയ ഗാനം ആലപിച്ചും ഈ ദിനം ആഘോഷിക്കുകയുണ്ടായി.കുട്ടികളുടെ ദേശഭക്തിഗാനവും പ്രസംഗവും എല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും സ്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.

*നേട്ടം

അക്ഷരമുറ്റം ഉപജില്ല ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര എ.വി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. സി.സി . പ്ലസ് ലേർണിംഗ് ആപ്പ് സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആർദ്ര എ.വി. മൂന്നാം സ്ഥാനം കരസ്ഥമാക്കി.


*വാർഷികാഘോഷം

2021_ 2022 വർഷത്തെ നമ്മുടെ സ്കൂളിലെ വാർഷികാഘോഷം ഫെബ്രുവരി 14 ആം തീയതി വളരെ മികച്ച രീതിയിൽ ആഘോഷിക്കുകയുണ്ടായി.വാർഷികാഘോഷങ്ങളുടെ ഭാഗമായി എംപി ശ്രീ ഹൈബി ഈഡൻ ,എംഎൽഎ ശ്രീ T.J വിനോദ്  കൗൺസിലർ ശ്രീ മനു എന്നിവരുടെ മഹനീയ സാന്നിധ്യം വേദിയെ പരിപൂർണ്ണമാക്കി. സ്കൂൾ മാനേജർ സിസ്റ്റർ ലിയ സ്വാഗതം ആശംസിച്ചു. വിമല പ്രോവിൻസ് സുപ്പീരിയർ സിസ്റ്റർ ലിറ്റിൽ ഫ്ലവർ അധ്യക്ഷപദം അലങ്കരിച്ചു. മുഖ്യ പ്രഭാഷകനായി ശ്രീ ടി ജെ വിനോദ് വേദിയെ ധന്യമാക്കി. എംപി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു .ഈ വർഷം റിട്ടയർ ചെയ്യുന്ന അധ്യാപകരായ സിസ്റ്റർ കുസുമം ,ശ്രീമതി ലിസി, ശ്രീമതി കൊച്ചുറാണി, ശ്രീമതി ഷെർലി എന്നിവർ അവരുടെ ഇത്രയും വർഷത്തെ അനുഭവങ്ങളും അറിവുകളും സമൂഹവുമായി പങ്കുവെക്കുകയുണ്ടായി. പ്രധാന അധ്യാപിക സിസ്റ്റർ ലൗലി ,ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസ്, എൽപി ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പി ടി എ പ്രസിഡൻറ് ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ അവരുടെ ആശംസകൾ പങ്കുവെക്കുകയുണ്ടായി. തുടർന്ന് എസ്എസ്എൽസി ,പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കും, കലാ സാംസ്കാരിക ശാസ്ത്ര മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കും ഉള്ള സമ്മാനവിതരണം നടത്തുകയുണ്ടായി. തുടർന്ന് കുട്ടികളുടെ വിവിധതരം കലാപരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. ദേശീയ ഗാനത്തോടെ വാർഷികാഘോഷങ്ങൾക്ക് വിരാമമായി.


നേട്ടം

വിദ്യാഭ്യാസത്തിന്റെ മഹത്വം കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ സെൻറ് മേരീസ് സി.ജി.എച്ച്.എസ്.എസ്.ഉം മാതൃഭൂമിയും കൊച്ചിൻ കോർപറേഷനും സംയുക്തമായി ഒരു അവാർഡ് ദാന ചടങ്ങ് ഫെബ്രുവരി 24 ആം തീയതി നമ്മുടെ സ്കൂളിൽ വെച്ച് സംഘടിപ്പിക്കുകയുണ്ടായി. SSLC ,+2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ നമ്മുടെസ്കൂളിലെയും മറ്റു സ്കൂളുകളിലെയും വിദ്യാർത്ഥികളെ സമന്വയിപ്പിച്ച് അവർക്ക് ആശംസകളും അവാർഡും സമ്മാനിക്കുകയുണ്ടായി.പൊതു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ മൂല്യബോധമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിന് സഹായിക്കുന്നു.


2020-21 വർ‍ഷത്തെ പ്രവർത്തനങ്ങൾ

ദീർഘകാലത്തെ സ്തുത്യർഹമായ സേവനത്തിന്ശേഷം സെൻ മേരീസ് സ്കൂളിലെ പ്രധാന അധ്യാപികയായ ആയിരുന്ന സിസ്റ്റർ ശാലീന വിരമിക്കുകയും പുതിയ പ്രധാന അധ്യാപികയായി സിസ്റ്റർ ലൗലി പികെ ചാർജ് എടുക്കുകയും ചെയ്തു.കോവിഡ് 19 ന്റെ പ്രത്യേക ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികളുടെ പഠനത്തിനായി ഓൺലൈൻ സൗകര്യങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുന്നു

 
  • എസ്എസ്എൽസി പരീക്ഷാ ഫലം

അധ്യാപകരുടെയും കുട്ടികളുടെയും പരിശ്രമഫലമായി 19 എ പ്ലസും100% വിജയവും സെൻമേരിസ് സ്കൂളിന് നേടുവാൻ സാധിച്ചു.

 


2020 ഫെബ്രുവരിയിൽ നടന്ന LSS-USS സ്കോളർഷിപ്പ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചതിൽ റോസ് നിയKR ,ഉം മേഘ MM. ഈ കുട്ടികൾക്ക് മികച്ച വിജയം നേടാൻ സാധിച്ചു

  • പരിസ്ഥിതിദിനം

ജൂൺ 5 ന് പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഭംഗിയായി ആഘോഷിച്ചു. കുട്ടികൾ വീടുകളിലിരുന്ന് ചെടികൾ നടുന്ന ചിത്രങ്ങൾ അദ്ധ്യപകരുമായി പങ്കുവച്ചു.

 
  • ലോകവായനാദിനം

ജൂൺ 19-ാം തിയതി ലോക വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾ വായനാവാരം സമുചിതമായി ആഘോഷിക്കുന്ന നിരവധി ചിത്രങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീടുകളിലായിരിക്കുന്ന കുട്ടികളിലെ വായനാ ശീലം വർദ്ധിപ്പിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. പത്രവാർത്തകളെ അടിസ്ഥാനമാക്കി ക്വിസ് മത്സരം, വായന കുറിപ്പ് ശേഖരണം, ഉപന്യാസരചന , പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി. ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ഭാഷകളുടെ മാഹാത്മ്യം കുട്ടികൾക്ക് വ്യക്തമാക്കി കൊടുക്കുന്നതിന് പ്രസംഗം സംഘടിപിച്ചു. അങ്ങനെ ഈ വർഷത്തെ വായനാവാരം സമുചിതമായി നടത്തുകയുണ്ടായ

അന്താരാഷ്ട്ര യോഗ ദിനം

പകലിന് ഏറ്റവും ദൈർഘ്യമുള്ള ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം ആയി സെൻമേരിസ് സ്കൂൾ സിജി എച്ച്എസ്എസിൽ ആചരിച്ചു.വിവിധ രോഗങ്ങൾ മനുഷ്യൻറെ പിന്നാലെയുള്ള ഈ കാലഘട്ടത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കായിക അധ്യാപകരായ ജോളി ടീച്ചറും റിൻസി  ടീച്ചറും ബോധവൽക്കരണം നടത്തി. യോഗ ചെയ്യുന്നതിലൂടെ രോഗ നിവാരണവും രോഗപ്രതിരോധവും സാധ്യമാക്കാം എന്ന് കുട്ടികളെ ഓർമ്മപ്പെടുത്തി. കുട്ടികൾക്ക് ടീച്ചർ യോഗ ചെയ്യുന്നതിൻ്റെ ഡെമോ അയച്ചുകൊടുക്കുകയും എല്ലാ കുട്ടികളും വീഡിയോ കണ്ടതിനു ശേഷം അവനവൻറെ വീടുകളിൽ ഇരുന്ന് യോഗ ചെയ്യുന്നതിൻ്റെ വീഡിയോ പോസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.മുഴുവൻ കുട്ടികളുടെയും പ്രകടനങ്ങൾ ഉൾപ്പെടുത്തിയ ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്യ്തു.എല്ലാ കുട്ടികളോടും എല്ലാ ദിവസവും ഒരു അൽപസമയം എങ്കിലും യോഗ ചെയ്ത ഇമ്മ്യൂണിറ്റി പവർ കൂട്ടുന്നതിൻ്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്യ്തു.

.ജൂൺ 21 -)൦ തിയതി യോഗാ ദിനത്തിന്റെ ഭാഗമായി ഓൺ ലൈൻ സംവിധാനത്തിന്റെ സഹായത്തോടു കൂടി ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകർ യോഗദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും കുട്ടികൾ യോഗഅഭ്യസിപ്പിക്കുന്ന നിരവധി ചിത്രങ്ങളിൽ നിന്നും യോഗാ ദിനാഘോഷ വീഡിയോ തയ്യാറാക്കുകയും ചെയ്തു. [[പ്രമാണം:Stmarysyoga.png|ലഘുചിത്രം|നടുവിൽ|യോഗ ദിനം]

 
yoga day stmarys
  • ലോക സംഗീത ദിനം

ജൂൺ 21 -)൦ തിയതി ലോക സംഗീത ദിനം വളരെ ഭംഗിയായി ആഘോഷിച്ചു'സംഗീതദിനത്തിന്റെ ഭാഗമായി വിവിധ തരത്തിലുള്ള കുട്ടികളുടെ സംഗീത പ്രകടനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംഗീത ദിനാഘോഷ വീഡിയോ സംഗീത അധ്യാപികയുടെ നേതൃത്യത്തിൽ തയ്യാറാക്കുകയും ചെയ്തു.

  • ലോകലഹരിവിരുദ്ധ ദിനം

ജൂൺ 26 ന് കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം പകർന്നു നൽകുകയും പോസ്റ്റർ രചനാമത്സരം സംഘടിപ്പിക്കുകയും ചെയ്തു.

  • നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പ്
     

ഡാറ്റ ആൻഡ് സെക്യൂരിറ്റി റിസ്ക് ഇൻ സൈബർസ്പേസ് എന്ന വിഷയത്തിൽജൂലൈ 11ന് നടന്ന നാഷണൽ ലെവൽ ഓൺലൈൻ വർക്ഷോപ്പിൽ എല്ലാ അധ്യാപകരും സൈബർ ക്ലബ് അംഗങ്ങളും പങ്കാളികളായി.കമ്മീഷണർ ഐജി വിജയ് സാക്കറെ ഐപിഎസ് നടത്തിയ വെബിനാർവളരെയേറെ പ്രയോജനപ്രദമായിരുന്നു

  • ചാന്ദ്രദിനം

ജൂലൈ 2l ന് ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി ചാന്ദ്രദിന ക്വിസ് നടത്തുകയുണ്ടായി.കുട്ടികൾക്ക് വളരെ മികച്ച രീതിയിൽ അവരുടെ മികവുകൾ പ്രകടിപ്പിക്കാൻ സാധിച്ചു. ചാന്ദ്രദിന ക്വിസ്സിന്റെ ഫലപ്രഖ്യാപനത്തിൽ ചൈത്ര.s നാടകപ്പുരയ്ക്ക് മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.

  • വെബിനാർ

നൈപുണ്യ ഇൻറർനാഷണൽ ഇന്ത്യ ആഭിമുഖ്യത്തിൽ നടന്ന കോവിഡ് കാലത്തെ പ്രതിസന്ധികളും സംഘർഷങ്ങളും എങ്ങനെ ഒഴിവാക്കാം എന്ന വിഷയത്തിൽ നടന്ന വെബിനാറിൽ എല്ലാ അധ്യാപകരും ഹൈസ്കൂൾ വിദ്യാർത്ഥികളും പങ്കെടുക്കുകയുണ്ടായി ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോക്ടർ രാജൻ ജോൺ ആണ് ക്ലാസുകൾ കൈകാര്യം ചെയ്തത്

  • ഹിരോഷിമാ നാഗസാക്കി ദിനം

ആഗസ്ത് 6 ന്ഹിരോഷിമ നാഗസാക്കി ദുരന്തങ്ങളെ അനുസ്മരിച്ചു കൊണ്ട് കുട്ടികൾ നിരവധി ചിത്ര ങ്ങളും പോസ്റ്ററുകളും തയ്യാറാക്കി.

 
  • ക്വിറ്റ് ഇൻഡ്യാ ദിനം

ആഗസ്റ്റ് 8 ന് ക്വിറ്റ് ഇൻഡ്യാ ദിനത്തിൻ്റെ ഭാഗമായി കുട്ടികൾ വരച്ച ചിത്രങ്ങളും പോസ്റ്ററുകളും വീഡിയോയും സ്കൂൾ ഗ്രൂപ്പിൽ പങ്കുവെച്ചു

  • ഹിന്ദി ദിവസ്

രാഷ്ട്രഭാഷ യോട് കുട്ടികൾക്ക് താൽപ്പര്യം ഉണ്ടാകുന്നതിനായി സെപ്റ്റംബർ 14 ആം തീയതി ഹിന്ദി ദിവസ് ആയി ആചരിച്ചു. അതിനായി ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഹിന്ദി പ്രസംഗം, ഹിന്ദി കവിതാലാപനം ,ഹിന്ദി ദേശഭക്തിഗാനം, ഹിന്ദി മോണോആക്ട് ,ഹിന്ദി കവിത രചന, ഹിന്ദി കഥാരചന, ഹിന്ദി പോസ്റ്റർ ,രചന ഹിന്ദി സാഹിത്യകാരന്മാരെ പരിചയപ്പെടുത്തൽ തുടങ്ങിയ വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും അതിൽ കുട്ടികൾക്ക് വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്യ്തു.

  • സയൻസ് ക്വിസ്

സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്വിസ് കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി .ക്ലാസ്സ് തല മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്ത പ്രഗൽഭരായ കുട്ടികളെ സ്കൂൾതല മത്സരങ്ങൾക്കായി സജ്ജമാക്കുകയും വിജയികൾ ആക്കുകയും ചെയ്തു. ശാസ്ത്രവിഷയങ്ങൾ കുട്ടികൾക്കുള്ള അറിവിനെ കൂടുതൽ പരിപോഷിപ്പിക്കാൻ ക്വിസ് കാരണമായി .ഇതിൽ നിന്നും പത്താം ക്ലാസ് വിദ്യാർത്ഥി മുഴുവൻ മാർക്കോട് കൂടി ഒന്നാം സ്ഥാനത്തിന് അർഹയായി .എട്ടാം ക്ലാസ് വിദ്യാർഥി അനുഗ്രഹ ബിജു രണ്ടാം സ്ഥാനത്തിനു അർഹയായി.

  • സംസ്കൃതം നേട്ടം

2019 2020 അധ്യയനവർഷത്തിലെ സംസ്കൃത സ്കോളർഷിപ്പിന് ഐറിൻ തെരേസ വർഗ്ഗീസ്, ജൈത്ര കെഎന്നീ വിദ്യാർഥികൾ ഏഴാം റാങ്കും ഇഷാ പി യൂ എന്ന വിദ്യാർത്ഥി എട്ടാം റാങ്കും കരസ്ഥമാക്കി.സംസ്കൃത അധ്യാപികയായ സിസ്റ്റർ രഞ്ജുവിന് അഭിനന്ദനങ്ങൾ.

  • സ്വാതന്ത്ര്യദിനാഘോഷം

ആഗസ്ത് 15ന് സ്വാതന്ത്യദിനവുമായി ബന്ധപ്പെട്ട് ഓൺലൈൻ ആയി ദേശഭക്തിഗാനം, പ്രസംഗം, പോസ്റ്റർ, ചിത്രരചന, ഉപന്യാസം എന്നീ മത്സരങ്ങൾ നടത്തുകയും അതിൽ നിന്നും വിജയികളെ

 
stmarys54

തിരഞ്ഞെടുക്കുകയും ചെയ്തു. പ്രാർത്ഥനാ ഗാനത്തോടുകൂടി സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ലോക്കൽ മാനേജർ സിസ്റ്റർ ലിയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ അധ്യാപകരുമായി പങ്കുവയ്ക്കുകയും ചെയ്തു ദേശീയ ഗാനത്തോടുകൂടി യോഗം അവസാനിച്ചു സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ ങ്ങളുടെ യും കുട്ടികളുടെ കഴിവുകൾ പ്രകടിപ്പിച്ചു കൊണ്ടുള്ള ഒരു വീഡിയോ തയ്യാറാക്കി .സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ജില്ലാതലത്തിൽ നിരവധി മത്സരങ്ങൾ കുട്ടികൾക്കുവേണ്ടി ഓൺലൈനായി നടത്തുകയുണ്ടായി .യുപി വിഭാഗത്തിൽ നിന്നും ഉപന്യാസം മത്സരത്തിന് ഏഴാം ക്ലാസ് വിദ്യാർത്ഥി മനോവ യൂസഫ് പുതുശ്ശേരി യും പോസ്റ്റർ മത്സരത്തിന് ഏഴാം ക്ലാസ് വിദ്യാർത്ഥി പ്രിയാൻഷു കുമാരിയും ചിത്രരചനാ മത്സരത്തിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷംന കെ. പി യും കൊളാഷ് മത്സരത്തിന് ഏഴാംക്ലാസ് വിദ്യാർത്ഥി മനോവ യൂസഫ് പുതുശ്ശേരിയുംവിജയികളായി.ഹൈസ്കൂൾ വിഭാഗത്തിൽ ഉപന്യാസത്തിൽ പത്താംക്ലാസ് വിദ്യാർത്ഥി ജാനറ്റ് നവീനയും പോസ്റ്റർ വിഭാഗത്തിൽ ഒമ്പതാംക്ലാസ് വിദ്യാർഥി സ്നേഹ റോയിയും കവിതാ രചന മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ഐറിൻ ട്രീസ വർഗീസും ചിത്രരചനാ മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി അർപ്പിതാഹർഷനും കഥാരചന മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ഐറിൻ ട്രീസ വർഗീസും കാർട്ടൂൺ വിഭാഗത്തിൽ പത്താംക്ലാസ് വിദ്യാർത്ഥി നിയ മേരി റോസും കൊളാഷ് വിഭാഗത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിഡിസ്റ്റീന റോഡ്രിഗസ്സും ജേതാക്കളായി.സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ ക്വിസ് കോമ്പറ്റീഷൻ റിസൾട്ട്. ഏയ്ഞ്ചൽ മേരി വർഗ്ഗീസ്, അഭിനന്ദന , ആൻമരിയ റെജി, പ്രിമതP പൈ , ആവണികൃഷ്ണ, നന്ദന വിനോദ് ,പ്രവീണ പ്രമോദ്, ആർദ്രബിനു, വസുന്ധര, ഐറിൻ ട്രീസ, ആര്യ, ജെനി, ഗായത്രി, അനുഗ്രഹ ബിജുഎന്നിവരെ ഹൈസ്കൂളിൽ നിന്നും ശ്രേയസിജീഷ്, ശ്രീയ, ജിൽറ്റഫിഗരാദോ, ആൻ ടീസ, നൂസ നിസ്വിൻ എന്നിവരെ യുപിയിൽ നിന്നും തെരഞ്ഞെടുത്ത

  • ദേശീയ കായിക ദിനം

ഓഗസ്റ്റ് 29 ആം തീയതി ദേശീയ കായിക ദിനത്തോടനുബന്ധിച്ച് കായിക അധ്യാപകരുടെ നേതൃത്വത്തിൽ ഓൺലൈൻ സ്പോർട്സ് ക്വിസ് മത്സരങ്ങൾ ഗൂഗിൾ ഫോം വഴി സംഘടിപ്പിക്കുകയുണ്ടായി. ഹൈസ്കൂൾ യുപി തിരിച്ചുള്ള മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ അർച്ചന കുമാരി ദേവികാ ദീപേഷ് കാർത്തിക് എന്നിവർ സമ്മാനാർഹരായതായി. യുപി വിഭാഗത്തിൽ അപർണ എസ് പ്രഭു, ദിയ മേനോൻ, അനൈന ഗ്രേസ്, സ്നേഹലിയാൻ ട്ര, അനുപമ എന്നിവർ സമ്മാനത്തിന് അർഹരായി.

  • ഓണാഘോഷം

സെൻമേരിസ് സി ജിഎച്ച്എസ്എസ് ഈ വർഷത്തെ ഓണാഘോഷം ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടുകൂടി വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഡിജിറ്റൽ പൂക്കള മത്സരം കേരള ശ്രീമാൻ മലയാളിമങ്ക ഓണപ്പാട്ട് ഉപന്യാസമത്സരം രുചി ഓൺലൈൻ പായസ പാചക മത്സരം എന്നിവ കുട്ടികൾക്കായി സംഘടിപ്പിക്കുകയുണ്ടായി. ഈ മത്സരങ്ങളിൽ നിരവധി കുട്ടികൾക്ക് പങ്കെടുക്കാനും അവരുടെ കഴിവ് തെളിയിക്കാനും വിജയികൾ ആവാനും സാധിച്ചു. സെപ്റ്റംബർ ഒന്നാം തീയതി അധ്യാപകരുടെ ഓണാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തുകയുണ്ടായി. പ്രാർത്ഥനയോടുകൂടി ഓണാഘോഷങ്ങൾ ആരംഭിച്ചു കോവിഡിനെ ഈ പ്രത്യേക സാഹചര്യത്തിലും ഓണാഘോഷത്തെ കുറിച്ചും സാഹോദര്യത്തെ കുറിച്ചും ലോക്കൽ മാനേജർ സിസ്റ്റർ ലിയ വളരെ സ്നേഹത്തോടുകൂടി അധ്യാപകരുമായി പങ്കുവെച്ചു. സഹ അധ്യാപികയുടെ ഓണ കവിതയും സംഗീത അധ്യാപികയുടെ നേതൃത്വത്തിൽ നടന്ന ഓണപ്പാട്ടും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സഹഅധ്യാപികയുടെ നന്ദി പ്രസംഗത്തിലൂടെ യോഗം അവസാനിച്ചു.

  • സ്വപ്നക്കൂട് ഭവന പദ്ധതി.

സ്വപ്നക്കൂട് ഭവന പദ്ധതിയുടെ ഭാഗമായി ഏഴാംക്ലാസ് വിദ്യാർഥിനിയായ അരുണിമയ്ക്ക് സ്കൂളിൽ നിന്നും വീടുവെച്ച് നൽകുകയുണ്ടായി. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത ഉണർത്തുവാൻ സാധിക്കുന്നു .സെൻമേരിസ് സി ജിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർഥിനിയായ അമിതയ്ക്ക് സ്കൂളിൽ നിന്നും നിർമ്മിച്ച വീടിൻറെ തിരിതെളിയിക്കൽ കർമ്മം സെപ്റ്റംബർ 13 നടത്തുകയുണ്ടായി.


 
stmarys43
  • അദ്ധ്യാപക ദിനം

സെപ്റ്റംബർ അഞ്ചാം തീയതി ഈ കാലഘട്ടത്തിൽ അധ്യാപകരുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്ന അതിനുവേണ്ടി അധ്യാപകരെ സമർപ്പിച്ചുകൊണ്ടുള്ള ഒരു വീഡിയോ സെൻറ് മേരീസ് സി ജി എച്ച് എസ് എസ് തയ്യാറാക്കുകയുണ്ടായി.

  • സയൻസ് ക്വിസ്

സെപ്റ്റംബർ ആറാം തീയതി സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സയൻസ് ക്വിസ് നടത്തുകയുണ്ടായി യുപി ഹൈസ്കൂൾ തിരിച്ചുള്ള ഈ ക്വിസ്സിൽ നിന്നും മികച്ച വിജയികളെ തെരഞ്ഞെടുത്തു.

  • നേട്ടം.

2019 - 2020 അധ്യയന വർഷത്തിലെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയത്തോടെ അഭിമാനാർഹമായ നേട്ടം കൈവരിച്ച സെന്റ്.മേരീസ് സി ജി എച്ച് എസ് എസ് വിദ്യാലയത്തിന് വിജ്ഞാന വീഥി പദ്ധതി പ്രകാരം പ്രൊ.കെ.വി.തോമസ് വിദ്യാധനം ട്രസ്റ്റും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ചേർന്ന് ലൈബ്രറി പുസ്തകങ്ങളും ഷെൽഫുകളും നൽകി വിദ്യാലയത്തെ അനുമോദിച്. പ്രശംസാർഹമായ നേട്ടം കൈവരിച്ച അതിന് പ്രധാന അധ്യാപികയും സഹ അധ്യാപകരെയും അനുമോദിക്കുകയും ചെയ്തു.അടുത്ത വർഷങ്ങളിലെ പഠനമികവ് കൂടുതൽ മെച്ചപ്പെടുത്താൻ കുട്ടികൾക്ക് ഇത് തീർച്ചയായും പ്രചോദനമായി.കോവിഡ്19 ഭീകരതയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠന സഹായത്തിനായി സ്കൂളിൽ നിന്നും ടിവി കൈമാറുകയുണ്ടായി .ആറാം ക്ലാസ് വിദ്യാർഥിയായ ഷിയോണിന് പ്രധാന അധ്യാപികയായ സിസ്റ്റർ ലൗലി ടിവി കൈമാറുകയുണ്ടായി.പത്താം ക്ലാസ് വിദ്യാർഥിനിയായ ആർലി സജിയ്ക്ക് ടി.ജെ.വിനോദ് ടിവി കൈമാറുകയുണ്ടായി.

 
stmarys55
  • നേർകാഴ്ച്ച*

കോവിഡ് കാലത്തെ പഠന അനുഭവങ്ങളെയും ജീവിതാനുഭവങ്ങളും അടിസ്ഥാനമാക്കി ചിത്രരചനനടത്തുന്നതിനുള്ള നേർക്കാഴ്ച എന്ന പദ്ധതിക്ക് ഈ ഓണക്കാലത്ത് തുടക്കം കുറിച്ചു.കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ഇതിൽ പങ്കെടുത്തു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസക്കാലത്തെ ഡിജിറ്റൽ പഠനത്തിന് പഠനം അനുഭവങ്ങളും സമൂഹത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം ഉണ്ടായ മാറ്റവും ജീവിത അനുഭവങ്ങളും ഭാവി എന്താവും എന്നുള്ള ചിന്തകളും എല്ലാം ഈ ചിത്രങ്ങളിൽ പ്രതിഫലിച്ചു. നേർക്കാഴ്ച മത്സരത്തിൽ നിന്നും യുപി വിഭാഗത്തിൽ ഷംന യും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും സിൻ്റജോസും അധ്യാപകരിൽ നിന്നും ജോയ്സി പി .ജെ .യും തിരഞ്ഞെടുക്കപ്പെട്ടു

 
 
 
  • ഹൈടെക് സ്കൂൾ ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നടത്തുന്ന ഹൈടെക് സ്കൂൾ- ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനത്തിൻ്റെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയുള്ള തൽസമയ സംപ്രേക്ഷണം സെൻമേരിസ് സി ജി എച്ച് എസ് സ്കൂളിൽ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ നടത്തുകയുണ്ടായി.പന്ത്രണ്ടാം തീയതി രാവിലെ 11 മണിക്ക് തന്നെ വിശിഷ്ടാതിഥികൾ എത്തിച്ചേരുകയും മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു. അധ്യാപിക ശ്രീമതി മേഘ കെ.എ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി. ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി ഗ്രേസി ടീച്ചർ, മദർ സിസ്റ്റർ ലിയ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ സിസ്റ്റർ പാവന ,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ,എൽ.പി.,ഹെഡ്മിസ്ട്രസ് സിസ്റ്റർ അനുപമ ,പിടിഎ പ്രസിഡണ്ട് അഡ്വക്കേറ്റ് സക്കറിയ എന്നിവരെ സഹർഷം സ്വാഗതം ചെയ്തു.ഉടനെതന്നെ തൽസമയ വീഡിയോ കോൺഫറൻസ് എസ് ഐ ടി സി അധ്യാപകരായ ശ്രീമതി സപ്ജ്ഞ, ശ്രീമതി മറിയാമ്മ എന്നിവരുടെയും മറ്റ് അധ്യാപകരുടെയും കുട്ടികളുടെ.യും മാതാപിതാക്കളുടെയും സാന്നിധ്യത്തിൽ ആരംഭിച്ചു .കേരളം പൊതു വിദ്യാഭ്യാസ മേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമായി മാറി. കേരളത്തിൻറെ പൊതു വിദ്യാഭ്യാസ സ്കൂളുകളിൽ സമ്പൂർണ ഡിജിറ്റൽ സംവിധാനം പൂർത്തീകരിച്ചതിൻ്റെ ആഹ്ലാദം ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പൊതു സമൂഹവുമായി പങ്കു വെച്ചു . വേദിയിൽ സന്നിഹിതരായ എല്ലാ വ്യക്തികൾക്കും കൃതജ്ഞത അർപ്പിച്ചു കൊണ്ട് യോഗം അവസാനിച്ചു.

 
stmarys56

ബ്രേക്ക് ദ ചെയിൻ

കോവിഡ് 19ൻ്റെ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്കൂൾകുട്ടികളെ ബ്രേക്ക് ചെയിൻ ക്യാമ്പയിൻൻ്റെ  ഭാഗമായി അംബാസിഡർമാർ ആക്കുന്നത് സംബന്ധിച്ച് തീരുമാനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതുമായി ചേർന്ന് കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് കുട്ടികൾക്കായി ഒരു ക്യാമ്പയിൻ സംഘടിപ്പിച്ചു .സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകളും ബോധവൽക്കരണവും നൽകി.കുട്ടികൾ വീടുകളിൽ ബ്രേക്ക് ദ ചെയിൻ പ്രോട്ടോകോൾ പാലിക്കുന്നതു മായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ പോസ്റ്റർ നിർമ്മാണം വീഡിയോ  ബോധവൽക്കരണ നിർമ് മാണം എന്നീ മത്സരങ്ങൾ നടത്തുകയുണ്ടായി. ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും നിയമേരിയും  യുപിയിൽ നിന്നും ഷംന കെ.പിയും തെരഞ്ഞെടുക്കപ്പെട്ടു .വീഡിയോ നിർമാണ വിഭാഗത്തിൽ ഹൈസ്കൂളിൽ നിന്നും ഐറിൻ ട്രീസ വർഗ്ഗീസ്സും യുപി വിഭാഗത്തിൽ നിന്നും അശ്വിൻ കൃഷ്ണയും തെരഞ്ഞെടുക്കപ്പെട്ടു.

*സി വി രാമൻ ദിനം

നവംബർ ഏഴാം തീയതി ആണ് സിവി രാമൻ ദിനമായി നാം ആചരിച്ച പോരുന്നത്.ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ടരാമൻ അഥവാ സിവി രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930 ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായി.ഫിസിക്സിൽ ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യ കാരനാണ് അദ്ദേഹം. അദ്ദേഹത്തിൻറെ ജന്മദിനമായ നവംബർ 7 ദിനമായി ശാസ്ത്രലോകം ആചരിക്കുന്നു.ഈ ദിനത്തോടനുബന്ധിച്ച് കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തിയെടുക്കുവാൻ വേണ്ടി ശാസ്ത്ര തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പരീക്ഷണങ്ങളുടെ മത്സരം നടത്തുകയും സിവി രാമൻ ജീവചരിത്രം വീഡിയോ തയ്യാറാക്കി കുട്ടികളിൽ എത്തിക്കുകയും ചെയ്തു

ശിശുദിനം

സെൻമേരിസ് സി ജിഎച്ച്എസ്എസിലെ ശിശുദിനാഘോഷം ആറാം ക്ലാസിൻറെ  നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു. കുട്ടികൾ ചാച്ചാജിയുടെ തൊപ്പി ഉണ്ടാക്കിയും ചാച്ചാജിയുടെ വേഷം ധരിച്ചും പോസ്റ്ററുകൾ ഉണ്ടാക്കിയും അന്നേ ദിനം വർണ്ണാഭമാക്കി. ചാച്ചാജിയുടെ ജന്മദിനമായ നവംബർ 14ൻറെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗങ്ങളും പാട്ടുകളും കുട്ടികൾ അവതരിപ്പിച്ചു.ശിശുദിനവുമായി ബന്ധപ്പെട്ട സ്കൂൾതലത്തിൽ നടത്തിയ ലളിതഗാന മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും ഫർഹാന എം എ ,അഭിനന്ദന ടി എ ,.മേധ ആർ ഷേണായി എന്നിവരെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.യുപി വിഭാഗത്തിൽ നിന്നും ഫാത്തിമ ഫർസാന ,നൂസ നിസ്വിൻ, ഷംന കെപി എന്നിവരെ ഒന്നും രണ്ടും മൂന്നും സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. ശിശുദിനവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും ഡിഫ് നമെൽ കിൻ, സൂസൻ ആൻ ഡെന്നിസ് എന്നിവർക്ക് ഒന്നാം സ്ഥാനവും അശ്വിൻ കൃഷ്ണ ,ലിയാൻഡ്ര, കാവ്യ ദിനേഷ്, ദർശന, റൈസ അൻ ജൂം ,അനുപമ പ്രദീപ്, അർച്ചന ഹരീഷ്, മനോവ യൂസഫ് പുതുശ്ശേരി എന്നിവർക്ക് രണ്ടാംസ്ഥാനവും ലെന ജെൻസൺ, പ്രിയാംശുകുമാരി,നിസി കെ ജോസ്, ജോവാൻ D കുഞ്ഞ, അൽഫിയമനാഫ് എന്നിവർക്ക് മൂന്നാംസ്ഥാനവും നൽകുകയുണ്ടായി.അതിജീവനത്തിന് കേരള പാഠം എന്ന വിഷയത്തിൽ നമ്മുടെ സ്കൂളിൽ നടന്ന ശിശുദിന സ്റ്റാമ്പ് മത്സരവിജയികൾ.  യുപി വിഭാഗത്തിൽ നിന്നും ഷംനാ കെ പി,സ്റ്റെവിൻ,സാം പോളച്ചൻ,എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനവും ഹൈസ്കൂൾ വിഭാഗത്തിൽ അമൃത കുഞ്ഞച്ചൻ, ശിവാനി ബിനുകുമാർ, അന്നഹെയ്ലിൻ ,എന്നിവർക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനവു നൽകുകയുണ്ടായി.

ഗാന്ധിജയന്തി.

കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചു കൊണ്ട് തന്നെ ഗാന്ധിജയന്തി സെൻമേരിസ് എച്ച്എസ്എസിൽ മഹനീയമായ ആഘോഷിച്ചു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട സ്കൂൾ തലത്തിൽ നടത്തിയ ക്വിസ്സ് കോമ്പറ്റീഷനിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രേയ, പൂജ, സാനിയ സിജീഷ് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. യുപി വിഭാഗത്തിൽ നിന്നും ശ്രീഹരി എസ് ,കാതറിൻ എലിസബത്ത് ആൻറണി, നൂസ നിസ്വിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.പോസ്റ്റർ മേക്കിങ് യുപി വിഭാഗത്തിൽ ദേവികാ പി ഡി, പവിത്ര സുരേഷ് എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി .ഹൈസ്കൂൾ കുട്ടികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ സിൻറ റോസ്, നോറ പീറ്റർ എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.

വൈറ്റ് ബോർഡ്

സമഗ്ര ശിക്ഷ കേരളത്തിൻറെ നേതൃത്വത്തിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി പാഠഭാഗങ്ങളുടെ വീഡിയോകൾ നിർമ്മിച്ച് വൈറ്റ് ബോർഡ് എസ് കെ കെ എന്ന പേരിലുള്ള യൂട്യൂബ് ചാനൽ വഴി സംപ്രേഷണം ചെയ്തുവരുന്നു. ട്രൈഔട്ട് അടിസ്ഥാനത്തിൽ വീഡിയോകൾ പഠന പിന്നോക്കാവസ്ഥ യുള്ള കുട്ടികൾക്ക് നൽകിയപ്പോൾ രക്ഷിതാക്കളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.

പി.ടി.എ.മീറ്റിംഗ്.

ഞങ്ങളുടെ സ് ക്ളിന്റെ PTA meeting നവംബർ മാസം 17 ന് സംയുക്തമായി നടത്തുകയുണ്ടായി. സി. ടെസ്സി ന്റെ പ്രാർത്ഥനയോടു കൂടി കൃത്യം 4 മണിക്ക് മീറ്റിംഗ് ആരംഭിച്ചു ഈ മീറ്റിംഗിൽ DEO Smt. ഓമന, Diet co-ordinator Smt. ദീപ, BPO ശ്രീ.ശ്രീകുമാർ BRC Coordinator ശ്രീ ഷുക്കൂർ, CWSN റീ സോസ് Person Smt. ഷീല ജോസഫ് എന്നീ വിശിഷ്ടാതിഥികൾ പങ്കെടുത്തിരുന്നു. പ്രാർത്ഥനക്കു ശേഷം പ്രധാനധ്യാപിക സി. ലൗ ലി എല്ലാവർക്കും സ്വാഗതം ആശംസിയും തുടർന്ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ശ്രീ ഷുക്കൂർ സാർ അവതരിപ്പിച്ചു. സെന്റ് മേരീസ് സ്കൂളിന്റെ പ്രവർത്തന മികവുകളെക്കുറിച്ച് സാർ അഭിനന്ദനം അറിയിച്ചു. തുടർന്ന് ഓരോ വിഷയത്തിൽ നിന്നും അധ്യാപക പ്രതിനിധികൾ അവരവരുടെ വിഷയങ്ങളിൽ ഈ വർഷം നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. CWSN കുട്ടികളെ കൂടുതൽ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് Smt. ഷീല ജോസഫ് എടുത്തു പറയുകയുണ്ടായി. ഹിന്ദി അധ്യാപികയായ Smt സംജ്ഞ ടീച്ചർ ഈ മീറ്റിംഗിൽ അവതാരികയായിരുന്നു. ചർച്ചയും റിപ്പോർട്ട് അവതരണവും ഭംഗിയായി നടത്തുകയുണ്ടായി. അതിനു ശേഷം അധ്യാപിക Smt. വിമൻ നന്ദി പ്രകാശിപ്പിച്ച 6 മണിയോടുള meeting അവസാനിച്ചു. സെൻമേരിസ് ജിഎച്ച്എസ്എസിലെ ഗൈഡ് വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്ക്കുകൾ എറണാകുളം ഗൈഡ് ഡിയോസ് ശ്രീമതി മേരി റാണി ടീച്ചറിന് ഗൈഡ് ക്യാപ്റ്റൻ മാരായ സിസ്റ്റർ സജിനിയും ശ്രീമതി വിമൽ ജോയിൻ ചേർന്ന് കൈമാറി.

*ഹൃദയദിനം

സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി .ഒരു നിമിഷം പോലും തൻറെ ജോലിയിൽ നിന്നും വിരമിക്കാൻ അതെ നമ്മുടെ ജീവനെ സംരക്ഷിക്കുന്ന പ്രിയപ്പെട്ട നമ്മുടെ ഹൃദയത്തിനായി ഒരു ദിവസം നീക്കി വെക്കാം എന്ന് ആഹ്വാനം വെച്ചു കൊണ്ട് 2020-ലെ ഹൃദയ ദിനത്തോടനുബന്ധിച്ച് സ്കൂൾ തലത്തിൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ ഹൃദയദിനം സംഘടിപ്പിക്കുകയുണ്ടായി. ഇതിൽ പോസ്റ്റർ കോമ്പറ്റീഷനിൽ യുപി വിഭാഗത്തിൽ നിന്നും ഷംന കെ പി ,ദേവിക P ,എന്നിവർ ഒന്നും രണ്ടും സ്റ്റാറ്റും ഹൈസ്കൂളിൽ നിന്നും അനുഗ്രഹ ബിജു കെസിയ എന്നിവർ ഒന്നും രണ്ടും സ്ഥാനവും കരസ്ഥമാക്കി.

ഗന്ധകി മുക്ത് ഭാരത്.

ജില്ലാ ശുചിത്വ മിഷൻ ക്യാമ്പയിൻറെ ഭാഗമായി ആറു മുതൽ എട്ടു വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി എൻറെ നാട് വൃത്തിയുള്ള നാട് എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും 9 മുതൽ 12 വരെയുള്ള ക്ലാസിലെ വിദ്യാർത്ഥികൾക്കായി മാലിന്യമുക്ത രാജ്യം വീടുകളിൽ നിന്നും ആരംഭിക്കാം എന്ന വിഷയത്തിൽ ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുകയുണ്ടായി.ഇതിൽ നിന്നും ചിത്രരചനാ മത്സരത്തിൽ ഇവാനിയ മരിയയും ഉപന്യാസ മത്സരത്തിന് ജാനറ്റ് നവീനയും തെരഞ്ഞെടുക്കപ്പെട്ടു.

*ലോക ഓസോൺ ദിനം.

ഓസോൺ സംരക്ഷണ ത്തിൻറെ ആവശ്കത സംബന്ധിച്ച അവബോധം ജനിപ്പിക്കാനും ഓസോൺ ശോഷണത്തിന് കാരണമായേക്കാവുന്ന ഉൽപ്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിക്കാനും ആയി എല്ലാവർഷവും സെപ്റ്റംബർ 16 ആം തീയതി ഓസോൺ ദിനമായി ആചരിച്ചു പോരുന്നു. മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവർത്തനങ്ങൾ കാരണം പുറന്തള്ളപ്പെടുന്ന ചില കൃത്രിമ രാസവസ്തുക്കളാണ് ഓസോൺ പാളിയെ നശിപ്പിക്കുന്ന എന്ന  പുതിയ തലമുറയെ ബോധ്യപ്പെടുത്താൻ ഇത്തരം ദിനങ്ങൾ നാം ആഘോഷിക്കുന്നു.സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളുടെ സഹകരണത്തോടുകൂടി ഓസോൺ ദിനത്തിൻറെ പ്രാധാന്യം ഉൾപ്പെടുത്തി ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

എയ്ഡ്സ് ദിനം.

എയ്ഡ്സിനെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ഒന്നുചേർന്നു ഡിസംബർ ഒന്നാം തീയതി എയ്ഡ്സ് ദിനമായി ആചരിക്കുന്നു.ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വ്യാപകമായ പകർച്ചവ്യാധികളിൽ ഒന്നാണ് എയ്ഡ്സ്.എയ്ഡ്സ് രോഗത്തെ കുറിച്ചുള്ള അവബോധം വളർത്തുക അതിൻറെ പ്രതിരോധത്തെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും അറിവ് നൽകുക എന്നീ ലക്ഷ്യത്തോടെ സെൻമേരിസ് ജിഎച്ച്എസ്എസിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു വീഡിയോ തയ്യാറാക്കുകയും ചെയ്തു.

*സ്കൂൾ ഡേ.

2019 2020 വർഷത്തെ സ്കൂളിലെ ഡിസംബർ എട്ടിന് വളരെ മഹനീയ മായി ആഘോഷിക്കാൻ സാധിച്ചു.കോവിഡ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ പരിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരിസ് ജിഎച്ച്എസ്എസ് ഈ വർഷത്തെ സ്കൂളിലെ അകലങ്ങളിൽ ഇരുന്നു തന്നെ അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് മഹനീയ ആഘോഷമാക്കി മാറ്റി.അധ്യാപകരുടെയും കുട്ടികളുടെയും പ്രസംഗങ്ങളും കലാപ്രകടനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു വീഡിയോ അധ്യാപകരുടെ നേതൃത്വത്തിൽ നിർമ്മിക്കുകയുണ്ടായി. ഇതിൽ എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ വിമൽ ജോസ്, ലോക്കൽ മാനേജർ സിസ്റ്റർ ലിയ, ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി എന്നിവർ ആശംസ അർപ്പിച്ചുകയും ചെയ്തു.ഡിസംബർ എട്ടാം തീയതി ഗൂഗിൾ മീറ്റ് നടത്തുകയും സിസ്റ്റർ സജനയുടെ പ്രാർത്ഥനയോടുകൂടി മീറ്റിംഗ് ആരംഭിക്കുകയും ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി സ്വാഗത പ്രസംഗം നടത്തുകയും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ വിമൽ  ജോസ് എന്നിവർ ആശംസ അർപ്പിച്ചു കയും ചെയ്തു.പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ, സ്കൂൾ ലീഡർ അമൃത രാജീവ് എന്നിവരും ആശംസ അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ തരം കലാ പ്രകടനങ്ങൾ കാഴ്ചവെച്ചു. മറിയാമ്മ ടീച്ചർൻറെ നന്ദി പ്രസംഗത്തോടെ കൂടി യോഗം അവസാനിച്ചു.

*ക്രിസ്തുമസ് ആഘോഷം.

കോവിഡ് ൻറെ പശ്ചാത്തലത്തിൽ നടത്താൻ സാധിക്കാതിരുന്ന സ്റ്റാഫ് മീറ്റിംഗ് ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി .സിസ്റ്റർ നവ്യയുടെ പ്രാർത്ഥനയോടുകൂടി യോഗം ആരംഭിച്ചു.. അധ്യാപിക ശ്രീമതി വിമൽ റിപ്പോർട്ട് വായിക്കുകയുണ്ടായി .തുടർന്ന് ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ആശംസയർപ്പിച്ചു .കോവിഡ് ൻറെ ഭീകര പശ്ചാത്തലത്തിലും അധ്യാപകർ കുട്ടികൾക്കായി നൽകിവരുന്ന മാനസികവും വിദ്യാഭ്യാസപരവുമായ എല്ലാ പ്രവർത്തനങ്ങളും എടുത്തു പറഞ്ഞുകൊണ്ട് അഭിനന്ദനം അർപ്പിക്കുകയും ചെയ്തു. തുടർന്ന് ചെയ്യേണ്ടുന്ന എല്ലാ പഠന മികവുകളെയും  കുറിച്ച് വ്യക്തമായ പദ്ധതികൾ നടപ്പാക്കുന്നതിനു വേണ്ടി ചർച്ചകളും തീരുമാനങ്ങളും എടുക്കുകയുണ്ടായി. തുടർന്ന് അധ്യാപകർക്കായി ആത്മീയവും പഠന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒരു ക്ലാസ്സ് ഫാ.ബിജു പെരു മായൻ നടത്തുകയുണ്ടായി. ഇത് അധ്യാപകർക്ക് വളരെയേറെ പ്രയോജനപ്രദമായിരുന്നു .തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായി .ബഹുമാനപ്പെട്ട മാനേജർ സി.ലിയയുടെ ആശംസ പ്രസംഗം സ്കൂൾ അന്തരീക്ഷത്തെ ദൈവിക സാന്നിധ്യം ഉള്ളതാക്കി മാറ്റി. തുടർന്ന് ക്രിസ്മസ് കേക്ക് മുറിക്കുകയും കരോൾഗാനം ആലപിക്കുകയും ചെയ്തു. എല്ലാവർക്കും ക്രിസ്മസ് സമ്മാനംങ്ങൾ വിതരണം ചെയ്തു.സ്നേഹവിരുന്നോടെ കൂടി ക്രിസ്മസ്ആഘോഷങ്ങൾക്ക് വിരാമമായി.

റിപ്പബ്ലിക് ദിനാഘോഷം.

രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്ന ഈ വേളയിൽ സെൻമേരിസ് സി ജിഎച്ച്എസ്എസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കോവിഡ്  മാനദണ്ഡങ്ങൾ എല്ലാം പാലിച്ചുകൊണ്ട് തന്നെ നടത്തുകയുണ്ടായി.പ്രാർത്ഥനാ ഗാനത്തോടുകൂടി യോഗം തുടങ്ങുകയുണ്ടായി. അവതാരിക റിൻസി ടീച്ചറിൻ്റെ ആമുഖപ്രസംഗം വേദിയ്ക്ക് ഒരു പുത്തനുണർവ് സമ്മാനിച്ചു.സ്കൂൾ വിദ്യാർത്ഥിനി പ്രതിജ്ഞ ചൊല്ലുകയും റിപ്പബ്ലിക് ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തു. പ്രധാനാധ്യാപിക സിസ്റ്റർ ലൗലി റിപ്പബ്ലിക് ദിന സന്ദേശം പങ്കുവെക്കുകയുണ്ടായി.സംഗീത അധ്യാപിക മേഘ ടീച്ചർ സ്വാഗത പ്രസംഗം നടത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു.ലോക്കൽ മാനേജർ സി.ലിയ, പ്ലസ് റ്റു വിഭാഗം പ്രിൻസിപ്പൽ സി.പാവന, എൽ.പി വിഭാഗം ഹെഡ്മിസ്ട്രസ് സി.അനുപമ എന്നിവരുടെ സാന്നിധ്യം വേദിയെ മഹനീയ മാക്കി. എല്ലാവരും ചേർന്ന് പതാക ഉയർത്തൽ ചടങ്ങ് നടത്തുകയുണ്ടായി. ഏഴാം ക്ലാസ് വിദ്യാർഥി മനോവ ദേശീയഗാനം കീബോർഡിൽ വായിക്കുകയുണ്ടായി. അധ്യാപിക വിമൽ ടീച്ചറിൻ്റെ നന്ദി പ്രസംഗത്തോടെ യോഗനടപടികൾ അവസാനിച്ചു.

*വാർഷികാഘോഷം.

പരിശുദ്ധ ദൈവ മാതാവിൻറെ തിരുനാമത്തിൽ അറിയപ്പെടുന്ന സെൻമേരീസ് സി ജി എച്ച് എസ് എസ് ൻറെ ഈ വർഷത്തെ വാർഷികാഘോഷം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വളരെ ഭംഗിയായി നടത്താൻ സാധിച്ചു. ഫെബ്രുവരി 27 ആം തീയതി നടത്തിയ ഈ വാർഷികാഘോഷചടങ്ങുകളുടെ മുന്നോടിയായി രാവിലെ പത്തരയ്ക്ക് റെവറൽ ഫാദർ ജോർജ് കിഴക്കേ മുറിയുടെ കാർമികത്വത്തിലുള്ള കുർബാന റിട്ടയർ  ടീച്ചർമാരെ എല്ലാം സമർപ്പിച്ചു കൊണ്ട് നടത്തുകയുണ്ടായി. പ്ലസ് ടു വിഭാഗത്തിൽ നിന്നും സി .പാവന ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ശ്രീമതി എൽസി മാമ്പിള്ളി ടീച്ചർ യുപി വിഭാഗത്തിൽ നിന്ന് സി. ടെസ്റ്റിൻ എൽ പി വിഭാഗത്തിൽ നിന്നും ശ്രീമതി ലീന ടീച്ചർ എന്നിവർ റിട്ടയർ ചെയ്യുകയുണ്ടായി. വൈകിട്ട് മൂന്നരയോടെ പൊതു ചടങ്ങുകൾ ആരംഭിച്ചു .സ്കൂളിൻറെ ലോക്കൽ മാനേജർ സ്വാഗതപ്രസംഗം നടത്തുകയുണ്ടായി .ബഹുമാനപ്പെട്ട എം പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനകർമ്മം നിർവഹിച്ചു. സിഎംസി പ്രൊഫഷനൽ പ്രീമിയർ ഏരിയ എറണാകുളം എംഎൽഎ ശ്രീ ടി.ജെ.വിനോദ് കൊച്ചിൻ കോപ്പറേഷൻ കൗൺസിലർ ശ്രീ മനു ജേക്കബ് എറണാകുളം ശ്രീ അൻസലാം സ്റ്റാഫ് പ്രതിനിധി പൂർവ വിദ്യാർത്ഥിയും കോളേജ് അധ്യാപികയുമായ ശ്രീ മതി ഗ്രേസ് ,പി ടി എ പ്രസിഡൻറ് അഡ്വക്കേറ്റ് ജോർജ് സക്കറിയ എന്നിവർ പ്രസംഗിക്കുകയുണ്ടായിറിട്ടയർ ചെയ്യുന്ന അധ്യാപകരോടുള്ള ആദരസൂചകമായി സമ്മാനങ്ങൾ സമർപ്പിക്കുകയുണ്ടായിറിട്ടയേർഡ് അധ്യാപകർ അവരുടെ ദീർഘകാല അധ്യാപിക ജീവിതാനുഭവങ്ങൾ പങ്കുവെക്കുകയുണ്ടായി ഉന്നത വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി പ്ലസ് ടു വിഭാഗങ്ങളിലെ കുട്ടികൾ സമ്മാനം വിതരണം ചെയ്തു തുടർന്ന് സ്റ്റാഫ് പ്രതിനിധി ശ്രീമതി  മറിയാമമ ടീച്ചർ നന്ദിപ്രസംഗം പറയുകയുണ്ടായിതുടർന്ന് കുട്ടികളുടെ കലാപരിപാടികൾ വേദിയെ വർണ്ണ ശഭളം ആക്കി .ദേശീയ ഗാനത്തോടുകൂടി വാർഷികാഘോഷ പരിപാടികൾ ക്ക് വിരാമമായി.

2019-20 വർ‍ഷത്തെ പ്രവർത്തനങ്ങൾ

നവോത്ഥാന കേരളത്തിന് പള്ളിക്കൂ‍ടങ്ങൾ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാതലായും മൂല്യവത്തായതുമായ വിദ്യാഭ്യാസം പകർന്നു നൽകിയ വി.കുര്യാക്കോസ് ഏലിയാസ് ചാവറ പിതാവിന് പ്രണാമമർപ്പിച്ചുകൊണ്ട് ദീർഘവീക്ഷണത്തേടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകി 1920-ൽ എറണാകുളം പട്ടണത്തിന്റെ ഹൃദയഭാഗത്ത് പരിശൂദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ഈ വിദ്യാലയം വിജയ സോപാനങ്ങൾ ചവിട്ടികയറി ശതാബ്ദിയുടെ നിറവിൽ എത്തിനിൽക്കുകയാണ്.

  • പ്രവേശനോൽസവം

ഹൃദ്യവും വിപുലവുമായ പ്രവേശനോത്സവം 2019 ജൂൺ 6 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബഹുമാന്യായ നഗരസഭാ കൗൺസിലർ ശ്രീമതി ഗ്രേസി ജേക്കബ് ഉൽഘാടനം ചെയ്തു.

 
പ്രവേശനോൽസവം

മാനേജറായ സി. ലിയ സന്ദേശം നൽകി. സ്കൂളിൻെ്റ ആദർശംങ്ങളും നിയമങ്ങളും മാതാപിതാക്കളെയും കുട്ടികളെയും ബോധ്യമാക്കികൊണ്ട് ഹെഡ്മിസ്ട്രസ്സ് സി. ശാലീന സംസാരിച്ചു. എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+,9 A+ കിട്ടിയവരെ അനുമോദിച്ചു.നവാഗതരായ കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും നൽകി സ്വീകരിച്ചു. ജൈവ ഉല്പനങ്ങളുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സംരക്ഷകരായ പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കുട്ടികൾക്ക് പ്രകൃതി സൗഹൃദ പഠനോപരണങ്ങളായ മഷിപ്പേനയും ബുക്കുകളും വിതരണം ചെയ്തു. അധ്യാപിക ശ്രീമതി സംജ്ഞ ജോസഫ് യോഗത്തിൽ കൃതജ്‍ഞത അർപ്പിച്ചു.

ഒരു ശതാബ്ദിക്കാലം ഞങ്ങളെ കൈപിടിച്ചു നടത്തിയ പൂർവികർ പകർന്നു തന്ന പൈത്രകത്തിനും പുണ്യത്തിനും നന്ദി പറഞ്ഞുകൊണ്ടും, സർവാചരാചരങ്ങളെയും പരിപാലിക്കുന്ന ഈശ്വര ചൈത്യനത്തിനു മുൻപിൽ ശിരസ്സു നമിച്ചുകൊണ്ടും ഞങ്ങൾക്ക് കാവലായ പരിശുദ്ധഅമ്മയുടെ മാധ്യസ്ഥം യാചിച്ച് കൊണ്ടും ഫാ. ഡേവിസ് മാടവനയുടെ കാർമികത്വത്തിൽ ദിവ്യ ബലിയർപ്പിച്ചു പുതിയ സ്കൂൾ വർഷത്തുനു തുടക്കം കുറിച

    • പരിസ്ഥിതിദിനം ഔഷധച്ചെടികൾ നട്ടുകൊണ്ടായിരുന്നു ഈവർഷത്തെ പരിസ്ഥിനം ആഘോഷിച്ചത്.
       
      പരിസ്ഥിതിദിനാഘോഷം
      സെൻ്റ ജോസഫ് ബി. എഡ്. കോളേജ നാച്വറൽ സയൻസ് അധ്യപിക ശ്രീമതി ഡിനി കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്യുകയും പ്രകൃതിസംരക്ഷണത്തിൻെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ മത്സരവും ക്യുസ് മത്സരവുംവടത്തി സമ്മാനങ്ങൾ നൽകി. 60 പച്ചക്കറികിറ്റുകൾ വാങ്ങി പച്ചക്കറിതൈകളും വിത്തുകളും നട്ടു. ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാംപ് ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഉൽഘാടനക്യാംപ് ജൂൺ 14 ന് മാസ്റ്റർ ട്രെയ്‌നർ റസീന ടീച്ചറുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
       
      ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാംപ്
       
      stmarys25

  • വായനാവാരം

ജൂൺ 19 മുതൽ ഒരാഴ്ചത്തേക്ക് വായനാവാരം ആചരിച്ചു. കുട്ടികൾ വിവിധ മതഗ്രന്ഥങ്ങളിൽ നിന്നുള്ള ഭാഗങ്ങളും വിവിധഭാഷകളിലെ ഗ്രന്ഥഭാഗങ്ങളും ഉൾപ്പെടുത്തി അസ്സംബ്ളിയിൽ വായനാവാരം ആഘോഷിച്ചു.ജുൺ 25 വരെ ഒരോ ദിവസവും സ്കൂൾ അസംബ്ലിയിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സംസ്കൃതം, എന്നിങ്ങനെ വിവിധ ഭാഷകളിൽ കഥ, കവിത, ലേഖനങ്ങൽ, മഹത് വചനങ്ങൾ, ദിവ്യ ഗ്രന്ഥപാരായണം എന്നിവ സംഘടിപ്പിക്കുകയുണ്ടായി. വായനാവാരവുമായി ബന്ധപ്പെടുത്തി ക്വിസ്, വായനാമത്സരം, പോസ്റ്റർ മത്സരം എന്നിവ നടത്തി.

  • പഠനപ്രവർത്തനങ്ങൾ

സമഗ്ര വ്യക്മത്വ വികസനം ലക്ഷ്യമാക്കി സാഹിത്യ സമാജം വി‍‍ദ്യാരംഗം കലാ സാഹിത്യ, കെ. സി. എസ്. എൽ , കാത്തലിക് ഗിൽഡ് , ഡി. സി. എസ്. എൽ, സ്പോർട്ട്സ്- ആർട്ട്സ്,വർക്ക് എക്സ്പീരിയൻസ്, പരിസ്ഥിതി ക്ലബുകൾ എന്നിവ ഊർജ്ജസ്വലമായി പ്രവർത്തിച്ചു വരുന്നു.

  • ക്ളബ് രൂപീകരണം

വിദ്യാരംഗം, പ്രവർത്തിപരിചയക്ലബ്,ശാസ്ത്രക്ളബ്,ഗണിതക്ളബ് തുടങ്ങി വിവിധ ക്ളബുകളിൽ ജൂൺ 26ന് പുതിയ അംഗങ്ങളെ ചേർത്തു.

  • 2019 20 വർഷത്തെ ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ

പുതിയ അധ്യായന വർഷത്തിൽ വിവരസാങ്കേതികവിദ്യാ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 25 ആം തീയതി ആരംഭിച്ചു.ക്ലാസ് തല പ്രതിനിധികളെ തിരഞ്ഞെടുത്ത ഈ വർഷത്തെ ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.ഐടി മേഖലയിലെ മത്സരങ്ങൾ കുട്ടികൾക്ക് പരിചിതം ആക്കുകയും മികച്ച പരിശീലനം നൽകി വരികയും ചെയ്തു.ഭാവിയിലെ സാങ്കേതിക വിദഗ്ധരെ വാർത്തെടുക്കുകയും വ്യത്യസ്ത തൊഴിൽ മേഖലകളിൽ ഉന്നത നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്ന മേഖലകളായ പ്രോഗ്രാമിംഗ് ആനിമേഷൻ മൾട്ടിമീഡിയ ആനിമേഷൻ മലയാളം ടൈപ്പിംഗ് വെബ് ഡിസൈനിങ് ഡിജിറ്റൽ പെയിൻറിങ് എന്നിവയിൽ കുട്ടികൾക്ക് അടിസ്ഥാന പരിശീലനവും നൽകി.വിദ്യാർത്ഥികൾ എല്ലാവർഷവും ഐടി മേള യിലെ എല്ലാ മത്സര ഇനങ്ങളിലും ഭാഗഭാക്കാകുക യും ചിട്ടയായ പരിശീലനത്തിലൂടെ സമ്മാനാർഹരെ ആവുകയും ചെയ്യുന്നു എന്നത്ശ്ലാഘനീയമായ ഒന്നാണ്.

  • മധുരം മലയാളം.

2019 20 അധ്യയനവർഷത്തിൽ മലയാളഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ വർഷാരംഭത്തിൽ തന്നെ ആസൂത്രണം ചെയ്യുകയുണ്ടായി .കുട്ടികളിലെ വായനാശീലം വളർത്തിയാൽ മാത്രമേ ഭാഷാ പഠനം മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളൂ എന്നതിനാൽ ക്ലാസ് ലൈബ്രറിയും സ്കൂൾ ലൈബ്രറിയും സജീവമായി പ്രവർത്തനക്ഷമമാക്കി.വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള ധാരണ കുട്ടികളിൽ ഉറപ്പിക്കുന്നതിനായി നിരന്തരം വായനകുറിപ്പുകൾ തയ്യാറാക്കുന്ന കാര്യത്തിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധിച്ചു വരുന്നു.എല്ലാ ക്ലാസ്സുകളിലും പാഠഭാഗവുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരെ കുറിച്ചും അവരുടെ സാഹിത്യ രചനകളെ കുറിച്ചും കൂടുതൽ അറിവ് ക്ലാസ്സ് സ്ഥലങ്ങളിൽ പകർന്നു നൽകി വരുന്നു.മാതൃഭാഷ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. കുട്ടികളിലെ സർഗാത്മകമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും ഇത് വളരെയധികം പ്രയോജനപ്രദമാണ്. ഇതിൻറെ ഭാഗമായി കുട്ടികൾ നിരവധി ശിൽപ്പശാലകളിലൂടെ പങ്കെടുക്കുകയുണ്ടായി. ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ആഘോഷിച്ചു. ഇതിൻറെ ഭാഗമായി സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു വലിയ ക്വിസ് മത്സരം സംഘടിപ്പിക്കുകയുണ്ടായി.ഒരാഴ്ച കാലത്തെ വിവിധ പത്രങ്ങളിൽ വരുന്ന വാർത്തകളും മറ്റും ആധാരമാക്കിയുള്ള ചോദ്യങ്ങളാണ് ക്വിസ് മത്സരത്തിനായി തെരഞ്ഞെടുത്തത് .വിവിധ ഘട്ടങ്ങളിലൂടെ നടത്തിയ ഈ മത്സരങ്ങളിൽ നിന്നും വിജയികളായി തെരഞ്ഞെടുത്ത കുട്ടികൾക്ക് സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു. കൂടാതെ വായന വാരത്തോടനുബന്ധിച്ച് പോസ്റ്റൽ മത്സരം നടത്തുകയും വിജയികളെ ആദരിക്കുകയും ചെയ്തു.മാതൃഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് ഭാഷാപഠനത്തിൽ കുട്ടികളുടെ താല്പര്യം വളർത്തിയെടുക്കാൻ ക്ലാസ് മുറികളിൽ ഐസിടി സാധ്യത പൂർണമായും പ്രയോജനപ്പെടുത്തി വരുന്നു. പാഠഭാഗങ്ങളെ മുൻനിർത്തിയുള്ള നാടക പ്രദർശനം, സിനിമ പ്രദർശനം തുടങ്ങിയവ ഐസിടി മാധ്യമത്തിലൂടെ സംഘടിപ്പിക്കുന്നു. കുട്ടികളിൽ കവിതാ വായനയും കാവ്യ പാരായണ താൽപര്യവും വളർത്തിയെടുക്കുന്ന അതിനായി പ്രശസ്ത കവികളും ഗായകരും ആലപിച്ച കവിതകൾ ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നു. ക്ലാസ് മുറികളിൽ കുട്ടികൾക്ക് പ്രശസ്ത ചെറുകഥാകൃത്ത് കളുടെ ഓരോ കഥകൾ നൽകുകയും ആസ്വാദന കുറിപ്പ് തയ്യാറാക്കുക വിവിധ ക്ലാസുകളിൽ നിന്നായി തെരഞ്ഞെടുത്ത ആസ്വാദനകുറിപ്പുകൾ ഉൾപ്പെടുത്തി തയ്യാറാക്കുകയാണ്.ഇതിൻറെ ലക്ഷ്യം മാതൃഭാഷ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അവരുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി ക്ലാസ് മുറികളിൽ തന്നെ മലയാളത്തിളക്കം പരിപാടി കാര്യമായി നടത്തുകയുണ്ടായി.സ്കൂൾ തലത്തിലും സബ്ജില്ലാ റവന്യൂ തലങ്ങളിലും നടന്ന വിവിധ രചനാ മത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട പരിശീലനങ്ങളും നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകുകയും അതിൻറെ ഫലമായി വിവിധ ഇനങ്ങളിൽ മികച്ച വിജയം കൈവരിക്കാൻ സാധിക്കുകയും ചെയ്തു. മലയാളം ഉപന്യാസം, കഥാരചന, കവിതാരചന, പ്രസംഗം തുടങ്ങിയ മത്സരയിനങ്ങളിൽ കുട്ടികൾ അവരവരുടെ മികവ് തെളിയിക്കുകയുണ്ടായി.

  • സയൻസ് ക്ലബ് പ്രവർത്തനം.

സ്കൂൾ ആരംഭിച്ചപ്പോൾ തന്നെ ശാസ്ത്രക്ലബ്ബ് രൂപീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.ദിനാചരണങ്ങൾ ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ വളരെ കൃത്യതയോടെ നടത്തിയിരുന്നു.സബ്ജില്ല ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,സയൻസ് ക്വിസ്, ടാലൻറ് സെർച്ച് എക്സാമിനേഷൻ,സെമിനാർ എന്നിവ അവതരിപ്പിച്ച സെക്കൻഡ് ഓവറോൾ നേടുകയുണ്ടായി.ഗ്രീൻ ലിവിങ് ഇൻ സിറ്റി എന്നതായിരുന്നു പ്രധാന പ്രമേയം.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണത്തിനും ക്യാമ്പ് ജസ്റ്റിസ് എൻ നഗരേഷ് ഉദ്ഘാടനം നടത്തി.ഡോക്ടർ അരുൺ പി ദാസ് മുഖ്യപ്രഭാഷണം നടത്തി.ജങ്ക് ഫുഡ് ആധിപത്യം നടത്തുന്ന ഈ കാലയളവിൽ മനുഷ്യശരീരത്തിന് ഉതകുന്ന ആഹാരരീതിയും വ്യായാമവും ജീവിതശൈലി ആകണമെന്ന് ഓർമിപ്പിച്ചു.ഹാർട്ട് ബീറ്റ്സ് കെയർ കൊച്ചിൻ സിയാല് നിൻറെ നേതൃത്വത്തിൽ നടത്തിയ സിപിആർ പ്രോഗ്രാമിൽ 50 കുട്ടികളും 3 അധ്യാപകരും പങ്കെടുത്തു പരിശീലനം നേടുകയുണ്ടായി വിദ്യാഭ്യാസത്തിൻറെ ഭാഗമായി നവീകരിച്ച ആധുനിക ശാസ്ത്ര ലാബുകൾ സജ്ജീകരിച്ച പഠന പരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അധ്യയനം കൂടുതൽ മികവുറ്റതാക്കി മാറ്റി.പ്രകൃതിയെ തൊട്ടറിയുന്ന പുതു തലമുറയെ വാർത്തെടുക്കുന്ന അതിനായി ശാസ്ത്രപഠന യാത്രകൾ നടത്തിയിരുന്നു.

 
stmarys32
  • വർക്ക് എജുക്കേഷൻ.

വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നടത്തുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ്, ശേഷികൾ, മനോഭാവങ്ങൾ, മൂല്യങ്ങൾ എന്നിവ കുട്ടികളിൽ രൂപപ്പെടുന്നു ഈ അധ്യയനവർഷത്തിൽ പ്രവർത്തി പരിചയത്തിൽ മികവുറ്റ പ്രവർത്തനങ്ങൾ ഓരോ കുട്ടിയിൽ നിന്നും ഉണ്ടായിരുന്നു .സ്വന്തമായി ഒരു നോട്ട് ബുക്ക് തയ്യാറാക്കി.തുടർന്ന് ജൂൺമാസത്തിൽ വർക്ക് എജുക്കേഷൻ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്തു ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺ ദി സ്പോട്ട് കോമ്പറ്റീഷൻ നടത്തുകയും ഒന്നാം സമ്മാനം കിട്ടിയ ഇനങ്ങളിൽ സമ്മാനം അർഹരായ കുട്ടികളെ സബ്ജില്ലാ മത്സരത്തിലും ജില്ലാ മത്സരങ്ങളിലും പങ്കെടുക്കുകയും ചെയ്തു.സബ്ജില്ലാ മത്സരത്തിൽ സെക്കൻഡ് ഓവറോൾ ലഭിച്ചു.വർക്ക് എജുക്കേഷൻ വിവിധ മേഖലകളുടെ അടിസ്ഥാനത്തിൽ ഓരോ ക്ലാസ്സിലും മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിച്ചു. മുളപ്പിച്ച ചെറുപയർ സലാഡ്,വീടുകളിൽ സ്വന്തമായി പച്ചക്കറി നട്ടു വളർത്തുവാനും അതിനുള്ള പ്രോത്സാഹനവും നൽകി സോപ്പ് നിർമ്മാണം ഗ്രീറ്റിംഗ് കാർഡ് ഫ്ലവർ മേക്കിങ് എന്നിങ്ങനെ ക്ലാസ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു വെജിറ്റബിൾ സലാഡ് ഇങ്ങനെ പോഷകഗുണമുള്ള ആഹാരം സ്വന്തമായി നിർമ്മിക്കുവാൻ കുട്ടികൾ പ്രാപ്തരായി.വീടുകളിൽ സ്വന്തമായി പച്ചക്കറി നട്ടു വളർത്തുവാനും അതിനുള്ള പ്രോത്സാഹനവും നൽകി. സോപ്പ് നിർമ്മാണം ,ഗ്രീറ്റിംഗ് കാർഡ് ,ഫ്ലവർ മേക്കിങ് എന്നിങ്ങനെ ക്ലാസ് പ്രവർത്തനങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുത്തു.

 
stmarys33




  • ഗീതസപര്യ.

2019 20 അധ്യയനവർഷത്തിലെ സംഗീതവുമായി ബന്ധപ്പെടുത്തിയുള്ള ദിനാചരണങ്ങളും ആഘോഷങ്ങളും കൃത്യമായി നടത്തിവരുന്നു.ജൂൺ 21 ലോക സംഗീത ദിനത്തിൻറെ ഭാഗമായി അസംബ്ലിയിൽ കുട്ടികളുടെ പല ശൈലിയിലുള്ള സംഗീത പരിപാടികൾ അവതരിപ്പിച്ചു കർണാടക സംഗീതത്തിന് സവിശേഷതകൾ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി വയലിനിൽ നവരാഗ വർണ്ണം എട്ടാം ക്ലാസ് വിദ്യാർത്ഥിനി വായിക്കുകയുണ്ടായി.പാശ്ചാത്യ സംഗീതത്തിൻറെ മേന്മ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ഇംഗ്ലീഷ് ഗാനവും അസംബ്ലിയിൽ അവതരിപ്പിച്ചു.കുട്ടികളെ സിംഫണിയുടെ മാസ്മരികത അനുഭവിപ്പിക്കുന്ന അതിനായി സിംഫണി രൂപത്തിലുള്ള ദേശഭക്തിഗാനം അവതരിപ്പിച്ചു.ഫീസ്റ്റ് ഭാഗമായി കുട്ടികൾ ഒന്നു ചേർന്ന് ഒരു കരോക്കെ ഗാനമേള അവതരിപ്പിക്കുകയുണ്ടായി.സംഗീതത്തിലെ ആധുനിക സംവിധാനങ്ങൾ സ്വയം ഉപയോഗപ്പെടുത്താൻ കുട്ടികളെ പ്രാപ്തരാക്കി. സബ്ജില്ലാ ജില്ലാ മത്സരങ്ങളിൽ സംഘ ഗാനം, മാപ്പിളപ്പാട്ട് ,ദേശഭക്തിഗാനം, അറബി ,മലയാളം ,ഉറുദു ,കന്നട പദ്യങ്ങൾ കവിത തുടങ്ങിയ ഇനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തു.ടാലൻറ് ലാബിനെ ഭാഗമായി കുട്ടികളുടെ വിവിധ സംഗീത പരിപാടികൾ നടത്തിയിരുന്നു.ക്ലാസുകളിൽ ഐസിടി സംവിധാന സഹായത്തോടുകൂടി കർണാടകസംഗീത ക്ലാസുകളും കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.കുട്ടികളെ കർണാടക സംഗീത കച്ചേരികൾ കേൾപ്പിക്കുകയും ചെയ്തു.ശിശു ദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദേശഭക്തിഗാന മത്സരത്തിൽ യുപി വിഭാഗത്തിന് എറണാകുളം ജില്ലയിൽ ഒന്നാം സമ്മാനം കരസ്ഥമാക്കുവാൻ സാധിച്ചു.സ്വാതന്ത്ര്യ ദിനവുമായി ബന്ധപെട്ടു നടത്തിയ ഗാനം മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു.ഉപജില്ലാ മത്സരത്തിൽ ഉറുദു സംഘ ഗാനത്തിന് യുപി വിഭാഗത്തിൽ ഒന്നാം സമ്മാനം ലഭിക്കുകയും ജില്ലയിൽ എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു.ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 100 കുട്ടികളുടെ ഓണപ്പാട്ട് അസംബ്ലി ഗ്രൗണ്ടിൽ സംഘടിപ്പിക്കുകയുണ്ടായി. ഇതിൻറെ ഭാഗമായി തന്നെ നൂറ് കുട്ടികളുടെ ശതാബ്ദി ഗാനം അവതരിപ്പിക്കുകയുണ്ടായി.മോണിംഗ് മെഡിറ്റേഷൻ ഭാഗമായി മ്യൂസിക് തെറാപ്പി യെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി സ്കൂൾ അസംബ്ലിയിൽ കരോക്കെ സംവിധാനം ഉപയോഗിച്ച് ഗാനങ്ങൾ അവതരിപ്പിക്കുവാനുള്ള അവസരങ്ങൾ കുട്ടികൾക്ക് സൃഷ്ടിക്കുകയുണ്ടായി.ഇത് കുട്ടികളെ ഊർജസ്വല റാക്കു വാനും വിദ്യാലയ അന്തരീക്ഷത്തെസംഗീത മുഖരിതം ആക്കുവാനും സാധിചച്ഛ.

 
stmarys50




  • യോഗാദിനം

ജൂൺ 21 ന് കായികാധ്യാപകരുടെ നേതൃത്വത്തിൽ യോഗാദിനം നടത്തപ്പെട്ടു.പൂർവ വിദ്യാർത്ഥിനി മെറിൻ കുരുവിള കുുട്ടികൾക്ക് യോഗാഭ്യാസങ്ങൾ നൽകി.ദിവസേന യോഗാഭ്യാസം നടത്തേണ്ടത്തിൻ്റ ആവശ്യകകതെയെക്കുറിച്ച് ക്ലാസ് എടുത്തു.

 
yogaday
  • ലോക ലഹരി വിരുദ്ധ ദിനം*

ജൂൺ 26ാം തീയതി ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് അഭിവന്ധ്യകർദിനാൾ ജോർജ് ആലഞ്ചേരി പിതാവി ലഹരി വിരുദ്ധ സന്ദേശം നൽകി. അ‍‍‍ഡ്വ.ഷംസുദ്ദീൻ,സൈബർ പോലീസ് മേധാവി ശ്രീ ചന്ദ്രപാലൻ,അഡ്വ. ചാർളി ബോധവൽക്കരമ സന്ദേശം നൽകി.

 
kcbc anti drugs
  • സ്വപ്നക്കൂട് ഭവനപദ്ധതി.

സെൻമേരിസ് സി ജി എച്ച് എസ് എസ് സ്വപ്നക്കൂട് ഭവന നിർമ്മാണ പദ്ധതി പ്രകാരം പത്താം ക്ലാസ് വിദ്യാർഥിനിയായ ധനലക്ഷ്മിക്ക് മനോഹരമായ ഒരു വീട് നിർമ്മിച്ചു നൽകി.സ്വപ്നക്കൂട് ഭവനപദ്ധതിയിൽ സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും പങ്കാളിത്തമുണ്ടായിരുന്നു ഓരോരുത്തർക്കും ആയിരം രൂപവീതം സമാഹരിക്കാൻ ഉതകുന്ന വിധത്തിലുള്ള സ്വപ്നക്കൂട് കാർഡാണ് ധനസമാഹരണത്തിന് ഏറ്റവും സഹായകമായത്.സ്കൂളിലെ എല്ലാ കുട്ടികളുടെയും അധ്യാപകരുടെയും പരിശ്രമത്താൽ സ്വപ്നതുല്യമായ ഒരു വീട് കൈമാറാൻ സാധിച്ചതിൽ അഭിമാനം കൊള്ളുന്നു.



 
stmarys40



  • ലോക ദാരിദ്ര്യ ദിനം

ജൂൺ28 മുതൽ എല്ലാ വ്യാഴാഴ്ചകലിലും വിശക്കുന്ന വയറിന് ഒരു നേരത്തെ ഭക്ഷണമെന്ന സത്ഉദ്ദേശത്തോടെ പൊതിച്ചോറു വിതരണം കാര്യക്ഷമമായി നടത്തുന്നു.

  • ബഷീർ ദിനം

ജൂലൈ 5-ാം തിയതി ബഷീർദിനത്തോടനുബന്ധിച്ച് ബഷീർ അനുസ്മരണം നടത്തുകയും ബഷീറിനെക്കുറിച്ച് ലേഖനം അസംബ്ലിയിൽ അവതരിപ്പിക്കുകയും ബഷീർ കൃതികളുടെ അവതരണം നടത്തുകയും ചെയ്തു.

  • അധ്യാപക രക്ഷകർത്തൃ യോഗം*

സ്ക്കൂളിന്റെ സമഗ്രവും സമ്പൂർണ്ണവുമായ വളർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന അധ്യാപക രക്ഷ്കർത്തൃ സംഘടനയുടെ പ്രഥമ യോഗം ജൂലൈ തീയതി കൂടുകയും മാതാപിതാക്കളെ ക്ലാസ് അടിസ്ഥാനത്തിൽ വിളിച്ചുകൂട്ടി ക്ലാസ് പി. ടി. എ. നടത്തുകയും ഓരോ ക്ലാസിൽ നിന്ന് മാതാപിതാക്കളെയും തെരെഞ്ഞടുക്കുകയും ഉച്ചയ്ക്ക് ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുമിച്ച് കൂടൂകയും ചെയ്തു. ബഹു. പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായുടെ നേതൃത്വത്തിൽ പി. ടി. എ. ജെനറൽ ബോഡി കൂടി ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.റവ.ഫാ. ഡോ. ജോർജ്ജ് മുളവരിയ്ക്കൽ പുതുതലമുറയെ മൂല്യബോധമുള്ളവരായി എങ്ങനെ വളർത്താം എന്ന വിഷയത്തെക്കുറിച്ച് മാതാപിതാക്കൾക്ക് ക്ലാസെടുത്തു.എസ്. എസ്. എൽ. എസി. പരീക്ഷയിൽ ഫുൾ A+ ഉം A ഗ്രേഡും നേടിയ വിദ്യാർത്ഥിനികളെ യോഗത്തിൽ ട്രോഫികൾ നൽകി ആദരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തോടനുബ‍ന്ധിച്ച് എല്ലാ മാസവും ക്ലാസ് പി. ടി. എ. സംഘടിപ്പിക്കുകയും കുട്ടികളുടെ പഠന നിലവാരം അധ്യാപകരും രക്ഷാകർത്താക്കളും വിലയിരുത്തുകയും ചെയ്യുന്നു.

  • പി. ടി. എ. എക്സിക്യൂട്ടീവ് മീറ്റിംഗ്

ജൂലൈ 29-ാം പി. ടി. എ. എക്സിക്യൂട്ടീവ് കൂടി. ഈ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കഴി‍ഞ്ഞ വർഷത്തെ പി. ടി. എ. പ്രസിഡൻ്റ അഡ്വ. ജോർജ്ജ് സക്കറിയായെ തന്നെ പി. ടി. എ. പ്രസിഡണ്ടായി തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി ശ്രീ. കെ. സന്തോഷിനെയും 11 എക്സിക്യൂട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.

 
        • കൂൾ ഇലക്ഷൻ സോഷ്യൽ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ സെൻമേരിസ് സി ജി എച്ച് എസ് എസ് പാർലമെൻറ് മോഡൽ ഇലക്ഷൻ ആണ് ഇത്തവണ സ്കൂളിൽ നടത്തിയത്. ഇത് കുട്ടികളിൽ ഇലക്ഷനെ കുറിച്ച് കൂടുതൽ അറിയുവാനും പുതിയ ഒരു അനുഭവവും സൃഷ്ടിച്ചു
           
 
  • ശിശുദിനാഘോഷം.

ശിശുദിനാഘോഷ ത്തിൻറെ ഭാഗമായി കെൽസ യുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതിയിൽ നടന്ന സെമിനാറിൽ കുട്ടികളും അധ്യാപക പ്രതിനിധികളും പങ്കെടുത്തു ഹൈക്കോടതി ജഡ്ജി യുമായി സംവദിച്ചു ശിശുദിനവുമായി ബന്ധപ്പെട്ട നടത്തിയ ദേശഭക്തിഗാന മത്സരത്തിൽ എറണാകുളം ജില്ലയിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സെൻറ് മേരീസ് സി ജി എച്ച് എസ് എസ് സാധിച്ചു.

  • സാഹിത്യസമാജം ഉൽഘാടനം

അക്കാദമിക വർഷത്തെ സാഹിത്യസമാജം പ്രവർത്തനങ്ങളുടെ ഉൽഘാടനം ഓഗസ്റ്റ് 1 വ്യാഴാഴ്ച പ്രശസ്ത സിനിമ സംവിധായകനും മിമിക്രികലാകാരനുമായ ശ്രീ വിപിൻ ജോർജ് നിർവ്വഹിച്ചു.തൃപ്പൂണിത്തറ ഫറോന അസ്സി. വികാരി. ഫാ. ക്രിസ്റ്റി മഠത്തിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസമാജം, കെ. സി. എസ്. എൽ., ഡി. സി. എൽ., എന്നിവയുടെ സജീവ പ്രവർത്തനങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായ സർഗ്ഗവാസനകൾ ഉണർത്തി പ്രോത്സാഹിക്കണമെന്നും ഉദ് ബോധിപ്പിച്ചു. കുട്ടികളുടെ മനോഹരമായ കലാവിരുന്നും കാഴ്ച്ചവെച്ചു.

  • ഓണാഘോഷവും അധ്യാപകദിനവും.
 

ശതാബ്ദിയുടെ നിറവിൽ ഓണാഘോഷവും അധ്യാപക ദിനവും ഒരുമിച്ച് കൊണ്ടാടി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യാപകദിന സന്ദേശം നൽകി. കുട്ടികൾ എല്ലാ അധ്യാപകർക്കും പൂക്കൾ സമർപ്പിച്ച് ആദരിച്ചു. അധ്യാപകരുടെ തിരുവാതിരകളിയും ഓണപ്പാട്ടും വേദിയെ മഹനീയം ആക്കി. ശതാബ്ദിയുടെ നിറവിൽ നൂറു കുട്ടികളുടെ ഓണപ്പാട്ടും 100 കുട്ടികളുടെ തിരുവാതിര കളിയും വഞ്ചിപ്പാട്ടും ഉണ്ടായിരുന്നു.

  • യുവജനോൽസവം

ഈ വർഷത്തെ സ്കൂൾ യുവജനോൽസവം ഓഗസ്റ്റ് 8, 16 തീയതികളിലായി വിവിധ കലാമൽസരങ്ങളോടെ നടത്തപ്പെട്ടു.ക്ലാസ്സ് അടിസ്ഥാനത്തിൽ സ്ക്കൂളിലെ എല്ലാ കുട്ടികളും മത്സരത്തിൽ പങ്കെടുത്തു.എല്ലാ ഇനങ്ങളിലും മത്സരം നടത്തി ഏറ്റവും കൂടുതൽ പോയിന്റ് ഉള്ള ക്ലാസ്സിന് സമ്മാനം നൽകി.

  • നേട്ടം*
 
  • ജില്ലാതല യുവജനോത്സവത്തിലെ ഭാഗമായി ഉർദു ക്വിസ് ഉറുദു കവിതാരചന ഉറുദു പ്രസംഗം ഉറുദു കഥാരചന ഉറുദു ഉപന്യാസം ഉറുദു ഗ്രൂപ്പ് സോങ് ഇംഗ്ലീഷ് പദ്യം ചൊല്ലൽ ഇംഗ്ലീഷ് സ്കിറ്റ് യുപി ഹൈസ്കൂൾ ഹിന്ദി കവിതാരചന മലയാളം ഉപന്യാസം കന്നട കവിതാരചന കേരളനടനം കഥകളി സിംഗിൾ ആൻഡ് ഗ്രൂപ്പ്എന്നിവയിൽ മികച്ച വിജയം നേടാൻ സാധിച്ചു

സംസ്ഥാന തല യുവജനോത്സവത്തിൽ കഥകളി ഗ്രൂപ്പ് ഇനത്തിൽകൃഷ്ണാമൃത, വർഷമ മനോജ്, മിൻഡ പദുവഎന്നിവർക്ക് എ ഗ്രേഡ് ലഭിക്കുകയും ഗ്രേസ് മാർക്കിന് അർഹരായി കയും ചെയ്തു