ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സയൻസ് ക്ലബ്ബ്

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ

സയൻസ് പാർക്ക്

ഇന്നത്തെ പുതിയ ലോകത്തിൽ സയൻസ് മേഖലയുടെ പ്രാധാന്യം എത്ര വലുതാണെന്ന് ചിന്തിയ്ക്കാൻ തന്നെ സാധിക്കില്ല. ഞങ്ങളുടെ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളിൽ ചിലത് ചുവടെ ചേർക്കുന്നു.

1) വിഷയ പഠനത്തോടൊപ്പം സയൻസ് മേഖലകളിലെ അനന്ത സാധ്യതകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുക

2) സയൻസ് സംബന്ധമായ പ്രവർത്തനങ്ങൾ കൊടുക്കുകയും കുട്ടികൾ താല്പര്യത്തോടു കൂടി അവ ചെയ്തു കൊണ്ടുവരികയും ചെയ്തു.

3) പരീക്ഷണ നിരീക്ഷണങ്ങൾ വഴി കുട്ടികളുടെ സയൻസിനോടുള്ള താല്പര്യം വർദ്ധിപ്പിയ്ക്കുകയും അതൊടൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.

4) സയൻസ് ക്വിസുകൾ, പോസ്റ്ററുകൾ, ആക്ടിവിറ്റീസ്, ഉപന്യാസ മത്സരം അങ്ങനെ സയൻസുമായി ബന്ധപ്പെട്ട പല പ്രവർത്തനങ്ങളും നടത്തി.

5) കുട്ടികളെ പല ഗ്രൂപ്പുകളാക്കി പരീക്ഷണങ്ങൾ ചെയ്യിയ്ക്കുകയും ചില പ്രവർത്തനങ്ങൾ അവർ തനിയെ ചെയ്ത് കൊണ്ടുവരികയും ചെയ്തു