യു.പി.എസ്സ് മുരുക്കുമൺ

15:16, 17 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Murukkumon ups (സംവാദം | സംഭാവനകൾ) (Murukkumon ups (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1675247 നീക്കം ചെയ്യുന്നു)

ചരിത്രം

നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കുക

സാരഥികൾ

 
ശ്രീ. ലക്ഷ്മണൻ നായർ (മാനേജർ)
 
ശ്രീമതി.ലത എസ് നായർ (ഹെഡ്മിസ്ട്രസ്)


കൂട്ടായ്മ

പരിചയപ്പെടാം


പൂർവ്വാദ്ധ്യാപകർ

ചിത്രശാല

സ്ക്ക‍ൂളിന്റെ ചിത്രശാലയിലേയ്ക്ക് സ്വാഗതം. സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

ഭൗതികസൗകര്യങ്ങൾ

  • ചുറ്റുമതിൽ, ഗേറ്റ്
  • കളിസ്ഥലം
  • കുട്ടികളുടെ പാർക്ക്
  • ഹൈടെക് ക്ലാസ്സ് മുറികൾ
  • ഓഫീസ് റൂം, സ്റ്റാഫ് റൂ൦
  • കമ്പ്യൂട്ടർ റൂം
  • ആധുനിക പാചകപ്പുര
  • ഡൈനിംഗ് ഹാൾ
  • കുടിവെള്ള വിതരണം
  • വാഹനസൗകര്യം
  • ടോയ്‌ലെറ്റ്
  • മാലിന്യസംസ്കരണം
  • ലബോറട്ടറി
  • ലൈബ്രറി
  • എല്ലാ ക്ലാസ്സിലും First-Aid Box
  • സ്കൂൾ ആഡിറ്റോറിയം

അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....

 
പൂർത്തിയായിക്കൊണ്ടിരിക്കുന്ന ഞങ്ങളുടെ സ്കൂൾ കെട്ടിടസമുച്ചയം

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ - പത്രവാർത്തകളിലൂടെ

സമൂഹത്തിന്‌ വേണ്ടി

  • നിലമേൽ ചടയമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്ത തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.
  • പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്‌. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ്‌ സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.
 
  • സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ചികിത്സാ നിധിയാണ്'സാന്ത്വനം' . നിലമേൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നടത്തി പ്പി ലേക്കുള്ള അധ്യാപകർ സമാഹരിച്ച തുക വാർഡ് മെമ്പറിന് കൈമാറി. കൂടാതെ സായൂജൄ എന്ന കുട്ടിയുടെ ചികിത്സാ സഹായവും നൽകി.
 
  • ചടയമംഗലം സ്വദേശിയായ ശബരീഷ് മുരുമൺ സ്കൂളിലെ നല്ല പാഠം അംഗങ്ങളും സ്കൂൾ മനേജർ ലക്ഷ്മൺ സറും ചേർന്ന് ഒരു കട്ടിൽ നൽകി. സ്കൂളിലെ സ്പെഷൽ ടീച്ചറായ ശ്രീമതി രാജി ടീച്ചറാണ് സെറിബ്രൽസി ബാധിച്ച ശബരിയുടെ കഥന കഥ സ്കൂൾ മാനേജറെയും നല്ല പാഠം അംഗങ്ങളെയും അറിയിച്ചത്. കൂലിപ്പണി കാരായ സന്തോഷിന്റെയും വസന്തയുടേയും മകനാണ് ശബരീശൻ.മാനേജർ ലക്ഷ്മൺ സർ, BPO രാജേഷ് സർ, BRC ജീവനക്കാർ, നല്ലപാഠം അംഗങ്ങൾ എന്നിവർ ശബരിരിയുടെ വീട്ടിൽ എത്തി കട്ടിൽ കൈമാറി.

വഴികാട്ടി

  • ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ)
  • നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ

{{#multimaps:8.84516,76.88004 |zoom=13}}

"https://schoolwiki.in/index.php?title=യു.പി.എസ്സ്_മുരുക്കുമൺ&oldid=1678018" എന്ന താളിൽനിന്ന് ശേഖരിച്ചത്