സ്വർഗ്ഗമാം ഭൂമിയെ വാഴ്ത്തുന്ന ഞങ്ങൾ അനുഭവിക്കേണ്ടു പ്രകൃതി ദുരന്തങ്ങൾ മാനുഷർ ജനിക്കുമീ പുണ്യ ഭൂമി തൻ അനുഭവിക്കേണ്ടു മാനവ ദുരന്തങ്ങൾ ഭൂമിയാം കലവറ തുറന്നു കിടക്കുകിൽ, അതിൽ മാനവർ വസിക്കേണ്ടു തിങ്ങി ഞെരുങ്ങിയും ചെറു പ്രാണികൾ പോലെയും, ചെറു മൺതരി പോലെയും ജീവിക്കയാം, ഹാ ! എത്ര സുന്ദരമാം ജീവിതം തോന്നുകിൽ അർത്ഥമാം ജീവിതം മടുക്കയാം ഭൂമിതൻ അമ്മയെ തള്ളി പറയുകിൽ നാം വിവരവും ബുദ്ധിയും തന്നീടുമീ തലച്ചോറും ദൈവമി ഭൂമിതൻ സൃഷ്ടി തന്നെ നാൾക്കുനാൾ ഭൂമിയെ മടുത്തു മാനുഷ ജന്മങ്ങൾ അതിനുള്ളിൽ തൻ നശിപ്പിക്കേണ്ടു പ്രകൃതി വിഭവങ്ങൾ എങ്ങുമി കേൾക്കേണ്ടു, മാനവ വിങ്ങലുകൾ എങ്ങുമി കാണുകേണ്ടു്, മാനവ നൊമ്പരങ്ങൾ കോപിയാം സാഗരം ഒഴുക്കി എടുക്കയാം മാനവ രാശിയുടെ സൃഷ്ടാവിനെ തന്നെ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത