പി. പി. എം. എച്ച്. എസ്. കാരക്കോണം/നാടോടി വിജ്ഞാനകോശം

00:19, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PPMHS KARAKONAM (സംവാദം | സംഭാവനകൾ) (''''<u>നാടോടി വിജ്ഞാനീയം</u>''' തമിഴ്നാടുമായി അതിർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നാടോടി വിജ്ഞാനീയം

തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്താണ് കുന്നത്തുകാൽ . പഴയ തിരുവിതാംകൂറിൻറെ നാടോടി വിജ്ഞാനീയം ഇതിൻറെ ഏടുകൾ പലതും കണ്ടെത്തിയിട്ടുള്ളത് കുന്നത്തുകാൽ നിന്നാണ്.ഈ നാടിന്‌ തനതായ ഒരു നാട്ടുമൊഴി വഴക്കമുണ്ട് .നാടുമായി ബന്ധപ്പെട്ട കഥകളുടെ ഒരു കൂമ്പാരം തന്നെയുണ്ട്. നാട്ടുകാരുടെ ബുദ്ധിശക്തിയെ പരിഹസിച്ചുകൊണ്ട് നാട്ടുമൊഴി വഴക്കത്തിൽ പ്രചരിക്കുന്ന കുന്നത്തുകാൽ കഥകൾ ദക്ഷിണകേരളം മുഴുവൻ സുപരിചിതമാണ്.രാജാവിനു വേണ്ടി തടി പിടിക്കാൻ പോയത്,അടയ്ക്ക പറിക്കാൻ വേണ്ടി കാമുകിൽ കല്ലെറിയുന്നത്,നെല്ലിക്ക കഴിച്ച് പച്ച കുടിച്ചതിനുശേഷം കിണർ ഇളക്കിയെടുക്കുന്നത് ,മുറിക്കകത്ത് വച്ച് ചപ്രം കെട്ടിയത് ഇങ്ങനെ ഒരു നൂറ് കഥകളുണ്ട്.

പിന്നെ നാട്ടു ഭജന,ഉറിയടി,ഓണക്കഥകൾ ഇങ്ങനെ പലതും ഈ നാടിൻറെ പഴയകാല ചരിത്രങ്ങളിൽ കാണാൻ കഴിയും.