കിഴക്കു മലയുടെ മുകളിൽ നിത്യം
ഉദിച്ചു പൊങ്ങും കതിരവനെ
നിനക്കു വദനമരുളാൻ ഞാനും
ഉണർന്നിടുന്നു പതിവായി !
മഞ്ഞായാലും മഴയായാലും മടിച്ചുനിൽകുകയില്ല നീ
എന്നും കൃത്യം നിന്നുടെ
ഉദയം മാറ്റമില്ലല്ലോ !
ഇരുട്ടിനെ അകറ്റി നീ
വെളിച്ചമെങ്ങും വിതറുന്നു
പ്രവൃത്തി ചെയ്യാൻ ശക്തി തരുന്നു
പവിത്രമല്ലേ! നിൻ കർമം!