സത്യമാം ദൈവമേ നിത്യ പിതാവേ നിൻ
തൃപ്പദേ ഞങ്ങൾ കുമ്പിടുന്നേ ബാലികാമഠമാകും ഈ മാതൃപീഠം കാരുണ്യ രശ്മിയാൽ ദീപ്ത മാക്കു. സ്നേഹസ്വരൂപാ നിൻ ചട്ടങ്ങൾ ഓരോന്നും ഓതി തരേണമേ ആചരിപ്പാൻ നിൻ വചനത്തിൽ സുസ്ഥിരമാക്കണേ ഈ മക്കൾ തന്നുടെ കാലടികൾ..................... സത്യമാം........................... ശിഥില വികാരങ്ങൾ മ്ലേച്ചമാം ചിന്തകൾ മലിനമാക്കീടല്ലീ മനസ്സുകളെ പാവന ഭക്തിയും ശുദ്ധിയും ബുദ്ധിയും സർവ്വേശ്വരാ ഞങ്ങൾക്കേണമേ.................................. സത്യാമാം..........................