ഡി ബി എച്ച് എസ് എസ് ചെറിയനാട്/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

ലോക ജനത ഒന്നാകെ പകച്ചു നിൽക്കുന്ന, എങ്ങനെയെല്ലാം പ്രതിരോധിക്കണമെന്നു അറിയാത്ത ഒരു മഹാമാരിയാണ് കൊറോണ അഥവാ കോവിഡ് 19 .എല്ലാം തികഞ്ഞവനെന്നു ഊറ്റം കൊള്ളുന്ന മനുഷ്യന് മുൻപിൽ അവനു കീഴടക്കുവാൻ സാധിക്കാതെ ഒളിച്ചു കളിക്കുകയാണ് കൊറോണ . ഈ മഹാ വിപത്തിനു മുൻപിൽ നിസ്സാരന്മാരായി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ ഏറ്റവും ദയനീയമാണ്. ലോകത്തു മരണം 1.29 ലക്ഷം ആയി .കൊറോണ ബാധിച്ചവരുടെ എണ്ണം 20 ലക്ഷം കടന്നു. 2024439 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 128949 പേർ മരണത്തിനു കീഴടങ്ങി. ഭൂമിയിലെ ഓരോ മുക്കിലും മൂലയിലും അവൻ സാന്നിധ്യം അറിയിച്ചുകൊണ്ടേയിരിക്കുന്നു . എങ്ങും നിസ്സഹായത മാത്രം കാണുന്ന ഒരു അവസ്ഥയിലാണ് ലോക ജനത. ബഹിരാകാശത്തു പോലും സാന്നിധ്യം അറിയിച്ച മനുഷ്യൻ കേവലം ഒരു വൈറസിനെ എങ്ങനെ പ്രതിരോധിക്കണമെന്നു അറിയാതെ പകച്ചു നിൽക്കുന്നു. ഒരു മുൻവിധിയും ഈ രോഗത്തിന് നല്കാനാകില്ല. അതിന്റെ വരവോ പകരുന്നതോ പ്രതിരോധമോ എല്ലാം തന്നെ മനുഷ്യന്റെ കൈപ്പിടിയിൽ നിന്നും വിട്ടു പോകുന്നു. ഇന്ന് കാണുന്ന ലക്ഷണങ്ങളാകില്ല നാളെ . രോഗം തന്റെ സാന്നിധ്യം അറിയിക്കുന്ന ദിവസങ്ങളുടെ എണ്ണവും വ്യത്യാസപ്പെടുന്നു. നമ്മുടെ ഈ ലോകത്തെ അവസ്ഥ വളരെ സങ്കടപ്പെടുത്തുന്ന ഒന്നാണ് ,കാരണം ഭക്ഷണത്തിനു പോലും സാമഗ്രികളില്ലാത്ത ഈ ലോകം നമുക്ക് ചിന്തിക്കാനേ കഴിയുന്നതല്ല. മനുഷ്യർക്കും മൃഗങ്ങൾക്കും ഭക്ഷണത്തിനുള്ളവ ഒന്നുമില്ല. കുട്ടികൾക്ക് വിനോദകാലമായ ഈ അവസരത്തിൽ ഒന്ന് കളിച്ചു ചിരിച്ചു നടക്കാൻ കഴിയുന്നില്ല. ഒരു പനിയോ ചുമയോ തുമ്മലോ ഉണ്ടെങ്കിൽ അപ്പോൾ കൊറോണ ആണോ എന്ന് നമ്മൾ ഭയക്കും. ഇത്രയും കഠിനമായി ഒന്നും ഈ ലോകത്തു വന്നിട്ടില്ല. ലോകം മുഴുവൻ ഈ അവസ്ഥയിലാണ്. മീനോ മറ്റു സാധനങ്ങളോ ഒന്നും വിശ്വസിച്ചു കഴിക്കാൻ പറ്റുന്നതല്ല. മൂന്നു നാലു ദിവസത്തെ പഴക്കം ഉള്ളവ ആയിരിക്കും അവയെല്ലാം. വന്നു ചേർന്ന മഹാമാരിക്ക് മുന്നിൽ പകച്ചു നില്ക്കാൻ നാം ഒരുക്കമല്ല. എങ്ങനെയും അതിന്റെ കടന്നു കയറ്റം തടഞ്ഞേ പറ്റു.അതിനു ലോക ജനത ഒന്നാകെ അഹോരാത്രം പ്രയത്‌നിക്കുകയാണ്. സാമൂഹ്യ സമ്പർക്കം നടത്താതെ മനുഷ്യൻ സ്വന്തം നിയന്ത്രണത്തിൽ വീടുകളിൽ കഴിയുന്നു. പരസ്പരം താങ്ങാകുന്നു . മാനസിക ഐക്യം വളർത്തുന്നു. പ്രകൃതിയിലേക്കും പഴമയിലേക്കും തിരികെ പോകുന്നു. തന്റെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് മനുഷ്യൻ അതി ശക്തമായി വൈറസ്സിനെതിരെ പോരാടുന്നു.

ശ്രീലക്ഷ്മി
8 A ഡി ബി എച്ച് എസ് എസ് ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം