പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/എന്റെ ഗ്രാമം

എന്റെ ഗ്രാമം

ആലപ്പുഴ ജില്ലയിൽ ഏറ്റവും തെക്കെയറ്റത്തു മാവേലിക്കര താലുക്കിന്റെ തെക്കുഭാഗത്തുള്ള ഒരു പ്രേദേശമാണ് കറ്റാനം. ഇതു ഓണാട്ടുകരയുടെ ഒരു ഭാഗമാണ്. രാജഭരണകാലത്ത് കായംകുളം രാജാവിൻറെ അധികാരത്തിലുള്ള പ്രേദേശമാണ് കറ്റാനം. ഏക്കറുകണക്കിന് പാടശേഖരങ്ങൾ ഇന്ന് വെട്ടിക്കോട് കാണുന്ന പുഞ്ചയായി  പരിമിതപ്പെട്ടിരിക്കുന്നു. ഈ പാടശേഖരങ്ങളിലെ കറ്റ കെട്ടിയിരിക്കുന്ന പ്രേദേശമാണത്രെ കറ്റാനം.

കറ്റാനം  വില്ലേജുൾപ്പെടുന്ന ഭരണിക്കാവ്വ് പഞ്ചായത്തു വളരെ സാക്ഷരതായുള്ള പ്രേദേശമാണ്. പ്രബുദ്ധരായ ഒരു ജനതയെ നവതിയിലേക്ക് പ്രവേശിക്കുന്ന പോപ്പ് പയസ് സ്കൂളിന് അനുബന്ധ സ്ഥാപനങ്ങൾക്കും കഴിഞ്ഞിട്ടുണ്ട്. ജാതിമറ്റവർഗ്ഗവത്യാസമെന്യ എല്ലാ ജനങ്ങളും വാഴുന്ന ഇടമാണിത്.

വെട്ടിക്കോട് ആദിമൂലം നാഗരാജ ക്ഷേത്രം, നാഗരാജപ്രതിഷ്ടയുള്ള കേരളത്തിലെ പുരാതന ക്ഷേതങ്ങളിൽ ഒന്നാണ്.  ഭരണിക്കാവ്വ് ദേവീക്ഷേത്രവും അവിടുത്തെ മീനഭരണിയിൽത്സവും കെട്ടുകാഴ്ചയ്യും ദേശത്തെ പ്രധാന ഉത്സവമാണ്. അവിടെ സൂക്ഷിച്ചിട്ടുള്ള ബുദ്ധശില്പം ഈ പ്രേദേശവുമായി ബുദ്ധമതത്തിനുള്ള അഭേദ്യ ബന്ധത്തിനു തെളിവാണ്.

കറ്റണത്തെ സ്‌റ്റേഫനോസ് സഹദായുടെ പള്ളി വളരെ പ്രസിദ്ധമാണ്. പെരുനാളിലും, മൂന്നുദിവസം നീണ്ടു നിൽക്കുന്ന റാസയിലും ജാതിമതഭേദമന്യ എല്ലാ ആൾക്കാരും പങ്കടുക്കുന്നു. 300 വർഷത്തിനു മേൽ പഴക്കമുള്ള ഇലിപ്പിക്കുളം ജാമാമസ്ജിദിൽ പഴമയുടെ ശേഷിപ്പുകൾ അവശഷിഷിട്ടുണ്ട്. കാവുകളും, കുളങ്ങളും കൊണ്ട് സമ്പന്നമാണീ പ്രേദേശം. ശരണ മന്ത്രങ്ങൾ ഉയരുന്ന വഴിത്താരകളും പള്ളി മണികളുയരുന്ന ഉഷഃ സന്ധ്യകളും കുത്തിയോട്ടച്ചുവടുകളും, കേട്ടുകാഴ്ചകളും നിറയുന്ന വൈവിധ്യം നിറഞ്ഞ സാംസ്കാരികപെരുമായാണുള്ളത്‌.