ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/ജൂനിയർ റെഡ് ക്രോസ്

17:47, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36047hm (സംവാദം | സംഭാവനകൾ) (jrc)

വിദ്യാലയങ്ങളിൽ ആതുരസേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും കുട്ടികളെ ജനസേവകരാക്കി മാറ്റാനുമുദ്ദേശിച്ചാണ് ജെ.ആർ.സി.യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. റെഡ്‌ക്രോസ് സൊസൈറ്റി കേരള ഘടകത്തിന്റെ കീഴിലാണ് ഇവയുടെ പ്രവർത്തനം. തിരുവനന്തപുരം ജില്ലാ കളക്ടറാണ് കേരള ഘടകത്തിന്റെ അഡ്മിനിസ്‌ട്രേറ്റർ. 8,9,10 ക്ലാസ്സുകളിലെ കുട്ടികളാണ് എ ലെവൽ, ബി ലെവൽ, സി ലെവൽ എന്നീ വിഭാഗം കേഡറ്റുകൾ.

വിവിധ ദിനാചരണങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, പ്രഥമ ശുശ്രൂഷ, എന്നീ പ്രവർത്തനങ്ങൾക്ക്  ജെ.ആർ.സി. കേഡറ്റുകൾ  നേതൃത്വം നൽകുന്നു. പച്ചക്കറികളുടെ തൈ ഉണ്ടാക്കി വിതരണം ചെയ്യൽ, കുടിവെള്ളം വിതരണം ചെയ്യൽ, അഗർബത്തി  നിർമ്മാണം, ഹാൻഡ്‌വാഷ് നിർമ്മാണം, ടോയ്‌ലറ്റ് ലോഷൻ നിർമാണം എന്നിവയിലൂടെ ലഭിക്കുന്ന തുക ചികിത്സാസഹായം, പാവപ്പെട്ടവർക്കുള്ള ധനസഹായം, സാമൂഹ്യപ്രവർത്തങ്ങൾ എന്നിവയ്ക്കായി വിനിയോഗിക്കുന്നു. ഗാന്ധിഭവനിലേക്കു വസ്ത്രങ്ങൾ ശേഖരിച്ചു നൽകൽ, ഗവ. ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണവിതരണം, മാസ്ക് നിർമാണം, തുണി സഞ്ചി വിതരണം എന്നിവയും ജെ.ആർ.സി. കേഡറ്റുകളുടെ നേതൃത്വത്തിൽ ചെയ്തു വരുന്നു.