വിദ്യാരംഗം കലാസാഹിത്യ വേദി 2016-17
വാവൂർ എ എം.എൽ.പി.സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ രൂപികരണവും പ്രവർത്തനങ്ങളും ജൂൺ രണ്ടാം വാരത്തിൽ ആരംഭിച്ചു. എല്ലാ ക്ലാസിലെ കുട്ടികളും വിദ്യാരംഗത്തിലെ അംഗങ്ങൾ ആണ്. ക്ലാസിൽ ചെന്ന് വിദ്യാരംഗത്തിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.ചെയർമാൻ റസിയ ടീച്ചർ സ്കൂൾ തല കൺവീനർ നേഹ ഫാത്തിമ, ജോയിന്റ് കൺവീനർ ഫാത്തിമ നാജിയ.
- സാഹിത്യ ക്വിസ്
18.6. 16ന് വിദ്യാരംഗം ബോർഡിൽ സാഹിത്യ ക്വിസ് ചോദ്യങ്ങൾ പ്രദർശിപ്പിച്ചു.കുട്ടികൾക്ക് വായിക്കാൻ അവസരം നൽകി.ക്വിസ് പുസ്തകത്തിൽ എഴുതാൻ നിർദേശിച്ചു.
- ജൂൺ 19-25 വായനാവാരം
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ കീഴിൽ വായനാവാരം സമുചിതമായി ആചരിച്ചു. ഓരാഴ്ച നടത്തിയ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.
പി-എൻ.പണിക്കർ അനുസ്മരണം, വായനാ മത്സരം, കുഞ്ഞുണ്ണിക്കവിതാലാപനം, ലൈബ്രറി ക്രമീകരണം, വായന മൂല, പത്ര ക്വിസ്, സ്കൂൾ പത്രം ഉദയം പുറത്തിറക്കി