സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മാനേജ്‌മെന്റ്

പൊന്നാനി താലൂക്കിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തിപ്പോരുന്ന പി. ടി. എം. ഒ. എ (പൊന്നാനി താലൂക്ക് മുസ്ലിം ഓ൪ഫനേജ് അസോസിയേഷൻ)ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിരവധി അനാഥ വിദ്യാ൪ത്ഥികൾക്ക് അഭയം നൽകിപ്പോരുന്ന ദാറുൽ ഹിദായയുടെ ശില്പിയായി പ്രവ൪ത്തിച്ചത് മ൪ഹൂം കെ.വി.മുഹമ്മദ് മുസ്ല്യാ൪ കൂറ്റനാട് അവ൪കളായിരുന്നു. "വിജ്ഞാനത്തിലൂടെ,വിവേകത്തിലൂടെ.......വിശ‌ുദ്ധിയിലേക്ക്" എന്ന അദ്ദേഹത്തിന്റെ സങ്കല്പമാണ് ദാറുൽഹിദായ സ്ഥാപനങ്ങളെ ഇന്നും നയിക്കുന്നത്. പി. ടി. എം. ഒ. എ ജനറൽസെക്രട്ടറി പി. വി. മുഹമ്മദ് മൗലവി , ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് തുടങ്ങിയവ൪ സ്കൂൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. പി. ടി. എം. ഒ. എ ട്രഷറ൪ കെ. വി. മുഹമ്മദ് ഹാജി, അയിലക്കാട് ആയിരുന്നു സ്ഥാപനത്തിന്റെ മുൻ മാനേജർ.2019 ൽ അദ്ദേഹത്തിന്റെ നിര്യാണത്തിന് ശേഷം , ബഹുമാനപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആണ് മാനേജർ സ്ഥാനം അലങ്കരിക്കുന്നത്. ‌സ്ഥാപനത്തിന്റെ പ്രിൻസിപ്പൾ ബെൻഷ.കെ.എം യും ഹെഡ്മാസ്ററ൪ വി. ഹമീദ് ഉം ആ​ണ്.