കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ലോകം വിഴുങ്ങുന്ന മഹാമാരി

ലോകം വിഴുങ്ങുന്ന മഹാമാരി      

ലോകത്ത് എന്നും മാനവരാശിക്ക് ഭീഷണിയാവുന്ന വൈറസ് വ്യാപനം നൂറ്റാണ്ടുകൾക്കു ശേഷം ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടന ഈ വൈറസിനു നൽകിയിരിക്കുന്ന പേര് കോവിഡ് 19 അഥവാ കൊറോണ എന്നാണ് കൊറോണയുടെ അർത്ഥം കിരീടം എന്നാണ് ഈ വൈറസിന്റെ പ്രഭവകേന്ദ്രം ചൈനയിലെ വുഹാനാണ് . ഈ വൈറസ് വ്യാപനം ആരിൽ നിന്നാണ് ഉണ്ടായതെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു . ഇതു വരെ ഒന്നര ലക്ഷത്തിലധികം പേർ മരണപ്പെട്ടു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും അറുപതു വയസ്സിന് മുകളിലുള്ള മുതിർന്നവരെയും ഈ രോഗം ബാധിക്കുകയാണെങ്കിൽ ശ്വാസകോശത്തിന്റെയും വൃക്കയുടെയും പ്രവർത്തനത്തെ സാരമായി ബാധിച്ച് മരണം സംഭവിക്കുന്നു പ്രതിരോധശേഷി ഇവരിൽ കുറയുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് . ഇതിന് ഫലപ്രധമായ ഒരു മരുന്ന് കണ്ടുപിടിക്കാതായതിനാൽ അമേരിക്ക ,ഇറ്റലി, ചൈന തുടങ്ങിയ രാജ്യങ്ങളിൽ ഒരേ സമയത്ത് കൂടുതൽ ആളുകളെ ചികിത്സിക്കാൻ കഴിയാതെ വന്നതും , ചികിത്സാ ചിലവ് കൂടുതലായതും വെൻറ്റിലേഷൻ സൗകര്യത്തിന്റെ അഭാവവും ആദ്യഘട്ടങ്ങളിൽ മരണസംഖ്യ കൂടാൻ ഇടയാക്കി

ഈ രോഗത്തെ പ്രതിരോധിക്കണമെങ്കിൽ ഏറ്റവും നല്ല മാർഗം സമൂഹ വ്യാപനം കുറയ്ക്കുക എന്നതാണ് . അതിനായി ഇന്ന് ഇന്ത്യയും മറ്റു പല രാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു അയതിനാൽ രാജ്യാന്തര ആഭ്യന്തര സർവ്വീസുകൾ നിർത്തിവെച്ചു. ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ മുഴുവൻ സംസ്ഥാനങ്ങളുടെയും സമൂഹ വ്യാപനം കുറയ്ക്കുനതിനു വേണ്ടി എല്ലാതര ഗതാഗത സർവ്വീസുകളിലും നിയന്ത്രണം ഏർപ്പെടുത്തി . ട്രെയിൻ ഗതാഗതം നിർത്തിവച്ചു . ചരക്കുഗതാഗതങ്ങൾക്കും ആവശ്യ സർവ്വീസുകൾക്കും അനുമതി നൽകി . ആരാധനാലയങ്ങൾക്കും നിയന്ത്രണം ബാധകമാക്കി .

ഈ മഹാമാരിയെ പ്രതിരോധിക്കാൻ വേണ്ടി എല്ലാവരും വീടുകളിൽ തന്നെ ഇരിക്കുവാൻ വേണ്ടി പ്രധാനമന്ത്രി എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം നൽകി .അതിനു വേണ്ടി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ അരോഗ്യമേഖല ഉണർന്നു പ്രവർത്തിക്കുന്നത് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസ നേടിയെടുത്തു .രോഗ വ്യാപനം തടയുന്നതിൽ കേരളത്തിലെ ജനങ്ങൾ അതീവ ശ്രദ്ധ പുലർത്തുന്നുണ്ട്.

ഇന്ത്യ പരിശോധന കിറ്റുകൾക്കായി ആദ്യം മറ്റു രാജ്യങ്ങളെ ആശ്രയിച്ചെങ്കിലും ഇപ്പോൾ സ്വന്തമായി പൂനെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിർമ്മിക്കുകയും അത് എല്ലാ സംസ്ഥാനങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു . ശ്രീ ചിത്ര ഇൻസ്റ്റിറ്റൂട്ട് ഇതിലും ചിലവ് കുറഞ്ഞ പരിശോധന കിറ്റുകളും വെന്റിലേറ്ററും നിർമ്മിക്കുവാൻ വേണ്ടി അംഗീകാരത്തിനായി മുന്നോട്ടു വന്നിരിക്കുകയാണ് . കോവിഡ് 19 നെ തിരെ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ HIV യുടെയും , മലമ്പനിയുടെയും മരുന്നുകൾ ഫലപ്രഥമാണെന്ന് കണ്ട് ഉപയോഗിച്ചു വരുന്നു. ആയതിനാൽ ലോക ശരാശരിയിൽ നിന്നും മരണനിരക്ക് കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട് . ഹൈഡ്രോക്സിൻ ക്ലോറൈഡ് പോലുള്ള മരുന്നുകൾ അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നു .

ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ വേണ്ടി സർക്കാരും, ആരോഗ്യ പ്രവർത്തകരും , നിയമപാലകരും അഹോരാത്രം പ്രയത്നിച്ചു കൊണ്ടിരിക്കുകയാണ് . സ്വന്തം ജീവൻ പണയം വെച്ച് അവർ കാണിക്കുന്ന ഈ മഹത് പ്രവൃത്തിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല . അവരെ നമ്മളിപ്പോൾ ദൈവ തുല്യരായി കണക്കാക്കുന്നു.

നമ്മുക്കെല്ലാവർക്കും ഒത്തുചേർന്ന് ഈ മഹാമാരിക്കെതിരെ പോരാടാം . എത്രയും പെട്ടെന്ന് കോവിഡ് എന്ന മഹാമാരി ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കപ്പെട്ട് ജനങ്ങൾക്ക് സാധാരണ ജീവിത ത്തിലേക്ക് മടങ്ങി വരാൻ വേണ്ടി നമുക്ക് ഒന്നായി പ്രാർത്ഥിച്ചുകൊണ്ട് പൊരുതി ജയിക്കാം.

ഐശ്വര്യദാസ്
9 D കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം