സൂചീമുഖി പ്രവൃത്തിപരിചയ യൂണിറ്റ
സൂചീമുഖി തുണിസഞ്ചി നിർമാണ യൂണിറ്റ്
എസ് കെ യുടെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന നിർമ്മാണ പദ്ധതി നമ്മുടെ സ്കൂളിന് ലഭിച്ചു സംസ്ഥാനത്ത് വിദ്യാലയങ്ങളാണ് ഇതിനുള്ള തുക ലഭിച്ചത് വയനാട്ടിലേക്ക് വിദ്യാലയമായി മീനാക്ഷി സ്കൂൾ മാത്രമാണ് ഈ പട്ടികയിൽ ഇടംപിടിച്ചത് പദ്ധതി സൂചിമുഖി എന്ന പേരും നൽകി പ്രവർത്തനത്തിന് ഉപസമിതി രൂപീകരിച്ചു പദ്ധതിയുടെ കീഴിൽ തുണിസഞ്ചി നിർമിക്കാൻ തീരുമാനിച്ചു .2019-2020 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള എല്ലാ വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധാർഹമായി. ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായുള്ള സയൻസ് സെമിനാർ ജി. എച്ച്.എസ് ബീനാച്ചിയിൽ വെച്ചു നടന്നു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ അനഘ വിനോദ് ഒന്നാം സ്ഥാനം നേടി.ഉപജില്ലാ ശാസ്ത്രമേളയിലും ജില്ലാ ശാസ്ത്രമേളയിലും അഭിമാനാർഹമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞു സൂചിമുഖി സ്കൂൾ പ്രൊട്ടക്ഷൻ സെൻറർ പ്രവൃത്തി പരിചയ യൂണിറ്റ്
2019 അത് 20 20 വർഷത്തെ സ്കൂൾ പ്രൊട്ടക്ഷൻ സെൻറർ തുടങ്ങുന്നതിനുള്ള തുക 50000രൂപ ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിന് അനുവദിച്ചു കിട്ടി . സ്കൂൾ പി ടി എ യും പ്രധാനാധ്യാപികയും അധ്യാപകരും ഉൾപ്പെടെ ഒമ്പത് പേരടങ്ങുന്ന കമ്മറ്റി പദ്ധതി നടത്തിപ്പിനായി രൂപീകരിച്ചു . സ്കൂൾ പ്രവർത്തിപരിചയ കോഡിനേറ്റർ അധ്യാപികയെ പദ്ധതിയുടെ കോർഡിനേറ്ററായി ചുമതലപ്പെടുത്തി. 12-0-2021ന് യോഗം ചേർന്ന് പദ്ധതിയുടെ പ്രവർത്തനങ്ങൾ തീരുമാനിച്ചു . യൂണിറ്റ് സൂചിമുഖി പ്രവൃത്തി പരിചയ യൂണിറ്റ് എന്ന് പേരു നൽകി . ഏഴ് എട്ട് ഒമ്പത് ക്ലാസുകളിലെ പെൺകുട്ടികളിൽ നിന്നും 20 പേരെ പരിശീലനത്തിന് തിരഞ്ഞെടുത്തു . നിലവാരമുള്ള കോട്ടൺ തുണി ഉപയോഗിച്ച് 18 സെൻറീമീറ്റർ നീളവും 14 സെൻറിമീറ്റർ വീതിയുമുള്ള തുണിസഞ്ചികൾ ആണ് നിർമ്മിച്ചത്. ബീനാച്ചി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രധാന അധ്യാപികയുടെ പേരിൽ പ്രൊഡക്ഷൻ സെന്ററിന് അക്കൗണ്ട് ആരംഭിച്ചു
27- 2 -2020 സുൽത്താൻബത്തേരി നഗരസഭയുടെ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സി കെ ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രധാനാധ്യാപിക, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡൻറ് ശ്രീ എസ് കൃഷ്ണകുമാർ പ്രൊഡക്ഷൻ സെൻറിൽ നിർമിച്ച തുണിസഞ്ചി ബി പി സി ശ്രീ രാജൻ അവർകൾക്ക് തുണി സഞ്ചി നൽകി ആദ്യ വിൽപന നടത്തി. ഉൽപ്പന്നങ്ങൾ അധ്യാപകർ രക്ഷിതാക്കൾ നടത്തുവാൻ തീരുമാനിച്ചു വിപണനസാധ്യത കണ്ടെത്താനും സെൻറർ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താനും തീരുമാനമെടുത്തു. കോവിഡ് മഹാമാരി മൂലം സ്കൂൾ അടച്ച സാഹചര്യത്തിൽ പ്രവർത്തനങ്ങൾ മന്ദഗതിയിൽ ആയെങ്കിലും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് കോട്ടൺ തുണി ഉപയോഗിച്ച് മാസ്ക്കുകൾ നിർമ്മിച്ച ആരോഗ്യപ്രവർത്തകർക്ക് കൈമാറി