സെന്റ് ജോസഫ്സ് യു.പി.എസ് പുല്ലൂരാംപാറ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചരിത്രം
ആദ്യകാല കുടിയേറ്റ ജനത തങ്ങളുടെ വരും തലമുറയുടെ വിദ്യാഭ്യാസ സ്വപ്നം സാക്ഷാത്കരിക്കുന്നതിനുവേേണ്ടിി 1952ൽ ഒരു പള്ളിക്കൂടമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് പടവുകൾ താണ്ടി ഒരു ഉത്തമ മാതൃകാവിദ്യാലയമായി വളർന്നു കഴിഞ്ഞിരിക്കുന്നു.
1952 ൽ 144 കുട്ടികളും 4 അദ്യാപകരുമായി ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 1 മുതൽ 7 വരെ ക്ലാസുകളിലായി 870 കുട്ടികളും 27 അധ്യാപകരും ഒരു അനധ്യാപകജീവനക്കാരിയുമുള്ള ഒരു വലിയ വിദ്യാഭ്യാസ സ്ഥാപനമായി മാറിയിരികകുന്നു. ഫാദർ അത്തനേഷ്യസ്, ഫാദർ കെറുബിൻ എന്നിവരായിരുന്നു സ്കൂളിലെ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയവർ. തുടർന്ന് 15 ഓളം പേർ മാനേജർമാരായി. താമരശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറിൻെറ കീഴിലാണ് ഈ വിദ്യാലയം. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ റവ. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിലാണ്. ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫാ. ജോൺ കളരിപറന്പിൽ. ശ്രി. ഇ. സി. പൊറിഞ്ചു മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ. തുടർന്ന് 7 ഹെഡ്മാസ്റ്റർമാർ ഇവിടെ സേവനമനുഷ്ഠിച്ചു. ശ്രീ. സി. ജെ വർഗ്ഗീസ് ആണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ. താമരശ്ശേരി കോർപ്പറേറ്റിലെയും കോഴിക്കോട് ജില്ലയിലെയും മികച്ച പ്രൈമറി സ്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിന് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും ഏറെ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ട്. ഏതാണ്ട് എല്ലാ വർഷങ്ങളിലും എൽ. എസ്. എസ്, യു. എസ്. എസ് സ്കോളർഷിപ്പുകൾ, ഇൻസ്പയർ അവാർഡ്, പച്ചക്കറി വികസന പദ്ധതിക്ക് രൂപതയിലെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ മുക്കം ഉപജില്ലാ ചാപ്യൻഷിപ്പ്, വിദ്യാരംഗം കലാസാഹിത്യവേദി ചാപ്യൻമാർ, വർഷങ്ങളായി സംസ്കൃതോത്സവം ഓവറോൾ ചാപ്യൻഷിപ്പ്, കായികമേളയിൽ സംസ്ഥാന ദേശീയ മത്സരങ്ങളിൽ ചാപ്യൻമാരായ ഈ സ്കൂളിൻെറ അഭിമാനങ്ങളായ ഒട്ടേറെ കായികതാരങ്ങൾ. കലാമേള, കായികമേള, പ്രവർത്തി പരിചയ മേള ഇവയിലെ മികച്ച പ്രകടനം. ഗണിത ശാസ്ത്ര മേളയിൽ ഉപജില്ലയിൽ രണ്ടാം സ്ഥാനം, കായികമേള ചാപ്യൻഷിപ്പ്.
പഠന പ്രവർത്തനങ്ങൾക്ക് സഹായകമായ രീതിയിൽ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം വിദഗ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. എല്ലാ ദിവസവും വിഞ്ജാനത്തിന് പ്രത്യേക പരിശീലനം നല്കുന്നു.സ്കൗട്ട്, ഗൈഡ്സ്, ജെ. ആർ. സി യൂണിറ്റുകൾ നല്ല രീതിയിൽ ഇവിടെ പ്രവർത്തിക്കുന്നു