എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20.
പുനരുപയോഗ ദിനം
അലക്ഷ്യമായി വലിച്ചെറിയുന്ന പായ്‌വസ്തുക്കളിൽ നിന്നും കമനീയമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളും നിർമിച്ചു വിസ്മയം തീർത്തിരിക്കുകയാണ് കുന്നമംഗലം കൊണാട്ട് എ .എൽ .പി സ്കൂളിലെ മാത്രഭൂമി സീഡ് ക്ലബ് അംഗങ്ങൾ .പ്ലാസ്റ്റിക് വസ്തുക്കൾ ,പേപ്പർ ,ചണം.,വേരുകൾ,പഴയ കളിപ്പാട്ടങ്ങൾ,..തുടങ്ങി വിവിധ വസ്തുക്കളിൽ നിന്നും മറ്റു പായ്‌വസ്തുക്കളിൽ നിന്നുംനിന്നുമാണ് കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും അലങ്കര വസ്തുക്കളും പുനരുപയോഗ ഒരുക്കിയത്.വിവിധ പായ്‌വസ്തുക്കളിൽ നിന്നും നിർമിച്ച പത്രങ്ങൾ,ക്യാരിബാഗുകൾ,തുണി സഞ്ചികൾ ,പേനകൾ,പഠനോപകരണങ്ങൾ ..തുടങ്ങിയവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി.
ഉപയോഗ ശേഷം വസ്തുക്കൾ വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശം വിദ്യാർഥികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ സീഡ് ക്ലബ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത്. നിർമ്മാണമത്സരത്തിന്റെ ഭാഗമായി നടന്ന ഉൽപന്നപ്രദർശനം പി.ടി.എ. പ്രസിഡന്റ് ടി .റഷീദ് ഉൽഘടനം ചെയ്‌തു .ഹെഡ്മിസ്ട്രസ് സി.സീന അധ്യക്ഷത വഹിച്ചു.കാനാത്ത് ചന്ദ്രൻ,മുഹമ്മദലി.ടി, മോളി.പി.എം, ഷിജി.പി,സൽമ.പി.എസ് ,ദീപ ,ഷെമീർ.ടി, ജലീൽ ഫൈസി ,ഷെഹീർ.സഹാദത് തുടങ്ങിയവർ സംസാരിച്ചു.
വാർഷികാഘോഷം
കോണോട്ട് എ.എൽ.പി സ്‍കൂളിൻറ 78 -വാർഷികാഘോഷം കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ലിനി.എം.കെ അധ്യക്ഷത വഹിച്ചു.ഓട്ടൻതുളളൽ ആചാര്യൻ ആർ.എൻ.പീറ്റക്കണ്ടി മുഖ്യാതിഥിയായി പങ്കെടുത്തു.ഹെഡ്‍മിസ്‍ട്രസ് സീന.സി റിപ്പോർട്ട് അവതരിപ്പിച്ചു.വിവിധ മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും.എൽ.എസ്.എസ് വിജയി അനിരുദ്ധിനെയും ചടങ്ങിൽ ആദരിച്ചു.ആർ.എൻ.പീറ്റക്കണ്ടിയും സംഘവും അവതരിപ്പിച്ച ഓട്ടൻ തുളളൽ വിദ്യാർത്ഥികൾക്കും സദസ്സിനും പുത്തനനുഭവമായി.മുൻ വാർഡ‍്‍മെമ്പർ തൂമ്പറ്റ ഭാസ്‍ക്കരൻ,കാനാത്ത് ചന്ദ്രൻ,ടി.സന്തോഷ് കുമാർ,കെ.ടി.സതീശൻ എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡൻറ് റഷീദ് .ടി സ്വാഗതവും മുഹമ്മദലി മാസ്റ്റർ നന്ദിയും പറഞ്ഞു.വാർഷികാഘോഷത്തിൻറ ഭാഗമായി സ്‍കൂൾ,നഴ്‍സറി വിദ്യാർത്ഥികളുടെ നാടോടിനൃത്തം,ഒപ്പന,സംഘനൃത്തം,തിരുവാതിരക്കളി,വട്ടപ്പാട്ട്,നാടകം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.
പ്രതിഭകളോടൊപ്പം
ഹൊണസ്റ്റി ഷോപ്പ്
എനിക്കും തിളങ്ങാം
ലിറ്റിൽ സ്റ്റാർ
ശിശുദിനം
എൽ എസ്എസ് അനുമോദനം
ഓണം
പത്രപ്രദർശനം
വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ എൽ പി സ്കൂളിൽ നടന്ന പത്രപ്രദർശനം ചരിത്രസ്മരണകൾ ഉണർത്തുന്നതായി. സ്വാതന്ത്ര്യലബ്ധി മുദ്രണം ചെയ്ത 1947ലെ ദിനപത്രവും നെഹ്റു മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വിവിധ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും സ്ഥാനമേൽക്കുന്നതും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ അധികാരമേൽക്കുന്നതും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മതനേതാക്കളുടെ വിയോഗങ്ങൾ എന്നിവയും വിവിധ പത്രങ്ങളിലൂടെ കുട്ടികൾക്ക് കാണാൻ സാധിച്ചു.കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമൺ ദുരന്തം, കടലുണ്ടി തീവണ്ടി അപകടം , തട്ടേക്കാട് തേക്കടി ബോട്ടപകടം തുടങ്ങിയവയും ലോകം ഞെട്ടിയ വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഉൾപ്പെടെയുള്ള നിരവധി ദുരന്തങ്ങളെയും ജനങ്ങളിലെത്തിച്ച പത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.മലയാളത്തിലും വിവിധ ഭാഷകളിലുമായി പുറത്തിറങ്ങി കൊണ്ടിരിക്കുന്ന നിരവധിദിനപത്രങ്ങളും പ്രദർശനത്തിനുണ്ടായിരുന്നു.പത്ര പ്രദർശനം ഹെഡ്മിസ്ട്രസസീന സി ഉദ്ഘാടനം ചെയ്തു.മോളി എം,മുഹമ്മദലി പോലൂർ,ഷിജിപി,സൽമ.പി.എസ്, ദീപ തുടങ്ങിയവർ നേതൃത്വം നൽകി.വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.
ക്ലാസ് ലൈബ്രറി
പച്ചക്കറികൃഷി
നാട്ടുരുചി
പിറന്നാൾ മധുരം ലൈബ്രറിയിലേക്ക്
പാചകപ്പുര
സ്‍മാർട്ട് ക്ലാസുകൾ
ഒറിഗാമി പരിശീലനം
രക്ഷിതാക്കൾക്ക് ലക്ഷ്യ ക്വിസ്
ഫിലിം ഫെസ്റ്റിവൽ
നാടൻഭക്ഷ്യമേള
പഠനയാത്ര
അറിവുത്സവം
പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം - ബാഗും കുടയുമായി പ്രകൃതിയുടെ മടിത്തട്ടിലിലൊരുക്കുന്ന പoന മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ. കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.പoന മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു. വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന.സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ ,രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.