എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2019-20.

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

കോണോട്ട് എൽപി സ്കൂൾ പ്രവേശനോത്സവം ഗംഭീരമായി ആഘോഷിച്ചു.വർണ്ണ തോരണങ്ങളും ബലൂണുകളും കൊണ്ട് വിദ്യാലയ മുറ്റം അലങ്കരിച്ചിരുന്നു.പിടിഎ പ്രതിനിധികളും വിദ്യാർത്ഥികളും കുട്ടികളെ സ്വീകരിക്കാൻ ഞാൻ വിദ്യാലയ മുറ്റത്ത് കാത്തുനിന്നു .നവാഗതരായ വിദ്യാർഥികളെ മറ്റു വിദ്യാർത്ഥികൾ ക്ലാസ് റൂം മുകളിലേക്ക് ആനയിച്ചു.ആദ്യദിനത്തിൽ വിദ്യാലയത്തിൽ എത്തുന്ന പതിവ് കരച്ചിലുകളോ ബഹളങ്ങളോ ഒട്ടും കേട്ടില്ല.കുട്ടികൾ വളരെ സന്തോഷവാൻ മാരായിരുന്നു.അലങ്കരിച്ച ക്ലാസ് റൂമുകളിൽ ഇലെ ബെഞ്ചിൽ ചില സന്തോഷപൂർവ്വം തമാശകൾ പങ്കിട്ട കുട്ടികൾ പ്രവേശനോത്സവ പരിപാടികൾക്ക് കാത്തുനിന്നു.വാർഡ് മെമ്പർ ലിനി എംകെ കെ കെ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾക്കുള്ള പഠന കിറ്റ് വിതരണംമുൻ വാർഡ് മെമ്പർ ടി.ഭാസ്കരൻ നിർവഹിച്ചു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ , രക്ഷിതാക്കൾ ,നാട്ടുകാർ, വിദ്യാർത്ഥികൾ, സന്തോഷത്തിൽ പങ്കു ചേർന്നു.

പത്രപ്രദർശനം

വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ എൽ പി സ്കൂളിൽ നടന്ന പത്രപ്രദർശനം ചരിത്രസ്മരണകൾ ഉണർത്തുന്നതായി. സ്വാതന്ത്ര്യലബ്ധി മുദ്രണം ചെയ്ത 1947ലെ ദിനപത്രവും നെഹ്റു മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വിവിധ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും സ്ഥാനമേൽക്കുന്നതും കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ഇ എം എസ് മുതൽ പിണറായി വിജയൻ വരെയുള്ളവർ അധികാരമേൽക്കുന്നതും സാഹിത്യ-സാംസ്കാരിക-രാഷ്ട്രീയ മതനേതാക്കളുടെ വിയോഗങ്ങൾ എന്നിവയും വിവിധ പത്രങ്ങളിലൂടെ കുട്ടികൾക്ക് കാണാൻ സാധിച്ചു.കേരള മനസാക്ഷിയെ ഞെട്ടിച്ച പെരുമൺ ദുരന്തം, കടലുണ്ടി തീവണ്ടി അപകടം , തട്ടേക്കാട് തേക്കടി ബോട്ടപകടം തുടങ്ങിയവയും ലോകം ഞെട്ടിയ വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഉൾപ്പെടെയുള്ള നിരവധി ദുരന്തങ്ങളെയും ജനങ്ങളിലെത്തിച്ച പത്രങ്ങളും പ്രദർശനത്തിലുണ്ടായിരുന്നു.വായനാവാരത്തിന്റെ ഭാഗമായി വായനമത്സരം,മാഗസിൻ നിർമ്മാണം, സാഹിത്യ ക്വിസ്സ്, ആസ്വാദനക്കുറിപ്പ് മത്സരം..തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

പ‍ുനര‍ുപയോഗ ദിനം

അലക്ഷ്യമായി വലിച്ചെറിയുന്ന പായ്‌വസ്തുക്കളിൽ നിന്നും കമനീയമായ കരകൗശല വസ്തുക്കളും ഉപകരണങ്ങളും നിർമിച്ചു വിസ്മയം തീർത്തിരിക്കുകയാണ് കുന്നമംഗലം കൊണാട്ട് എ .എൽ .പി സ്കൂളിലെ മാത്രഭൂമി സീഡ് ക്ലബ് അംഗങ്ങൾ .പ്ലാസ്റ്റിക് വസ്തുക്കൾ ,പേപ്പർ ,ചണം.,വേരുകൾ,പഴയ കളിപ്പാട്ടങ്ങൾ,..തുടങ്ങി വിവിധ വസ്തുക്കളിൽ നിന്നും മറ്റു പായ്‌വസ്തുക്കളിൽ നിന്നുംനിന്നുമാണ് കളിപ്പാട്ടങ്ങളും കരകൗശലവസ്തുക്കളും അലങ്കര വസ്തുക്കളും പുനരുപയോഗ ഒരുക്കിയത്.വിവിധ പായ്‌വസ്തുക്കളിൽ നിന്നും നിർമിച്ച പത്രങ്ങൾ,ക്യാരിബാഗുകൾ,തുണി സഞ്ചികൾ ,പേനകൾ,പഠനോപകരണങ്ങൾ ..തുടങ്ങിയവ രക്ഷിതാക്കൾക്കും നാട്ടുകാർക്കും ഏറെ കൗതുകമായി.ഉപയോഗ ശേഷം വസ്തുക്കൾ വലിച്ചെറിയാതെ പുനരുപയോഗിക്കണമെന്ന സന്ദേശം വിദ്യാർഥികളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് സ്കൂൾ സീഡ് ക്ലബ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിച്ചത്. നിർമ്മാണമത്സരത്തിന്റെ ഭാഗമായി നടന്ന ഉൽപന്നപ്രദർശനം പി.ടി.എ. പ്രസിഡന്റ് ടി .റഷീദ് ഉൽഘടനം ചെയ്‌തു.

പ്രതിഭകളോടൊപ്പം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വൈവിധ്യമാർന്നതും പുതുമയാർന്നതുമായ പരിപാടിയാണ് 'വിദ്യാലയം പ്രതിഭകളോടൊപ്പം'.മികവുകൾ പ്രതിഭകളിലെത്തിക്കുന്നതിനും അവരുടെ അറിവും അനുഭവങ്ങളും വിദ്യാലയങ്ങൾക്ക് പ്രയോജനപ്പെടുന്നതിനുമാണ് ഈ പരിപാടി നടത്തുന്നത്. സ്കൂൾ പ്രവർത്തനങ്ങൾ അവരിലെത്തിക്കുന്നതിനും നമ്മുടെ കുട്ടികളുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ കഴിയും.ഇതിന്റെ ഭാഗമായി കോണോട്ട് എ.എൽ.പി സ്‍കൂൾ അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ വിദ്യാർത്ഥിയും കളരി ഗുരുക്കളുമായ ശ്ര‍ുതി സാഗർ ഗുരുക്കളെയും ആർട്ടിസ്റ്റ് പോല‍ൂർ സുധീഷ് സാറിനെയും കർഷകൻ സഹദേവൻ എന്നിവരെയും സന്ദർശിക്കുകയും അഭിമുഖ സംഭാഷണങ്ങൾ നടത്തി വിവരങ്ങൾ ശേഖരിക്കുകയും ആദരിക്കുകയും ചെയ്തു.
വീഡിയോ കാണുന്നതിന് താഴെ ക്ലിക്ക് ചെയ്യ‍ുക
വീഡിയോ 1 click here
വീഡിയോ 2 click here

തുണിസഞ്ചി നിർമ്മാണപരിശീലനം

കൊണാട്ട് എ.എൽ.പി സ്‍ക‍ൂളിൽ തനത്പ്രവർത്തനപദ്ധതിയുടെ ഭാഗമായിസംഘടിപ്പിക്കുന്ന തുണിസഞ്ചി നിർമ്മാണപരിശീലനപദ്ധതിക്ക് ത‍ുടക്കമായി.രക്ഷിതാക്കളിൽ നിന്ന‍ും തെരഞ്ഞെടുത്ത അംഗങ്ങളാണ് വിവിധ ഘട്ടങ്ങളിലായി നടക്കുന്ന പരിശീലനപരിപാടിക്ക് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ തുടർപ്രവർത്തനമായി വര‍ും ദിവസങ്ങളിൽ ക‍ുട്ടികൾക്ക് തുണിസഞ്ചികൾ നിർമിച്ചു നൽകും. ക‍ുട്ടികൾ വിവിധ വീട‍ുകളിൽ നിന്ന‍ും ശേഖരിച്ച ത‍ുണിത്തരങ്ങൾ ഉപയോഗിച്ചാണ് ത‍ുണിസഞ്ചികള‍ും ബിഗ്ഷോപ്പറ‍ുകള‍ും നിർമ്മിക്ക‍ുന്നത്.വാർഡ്‌മെമ്പർ ലിനി എം .കെ പദ്ധതി ഉദ്ഘടനം ചെയ്‍ത‍ു.പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ അധ്യക്ഷത വഹിച്ചു.സ്‍ക‍ൂൾ ഹെഡ്‍മിസ‍്ട‍്രസ് സി.സീന,ഷിജി.പി ,ജാസിറ.വി ,ഫാരിദ.പി.പി ,നിഷാന.എൻ .പി,ദീപ.കെ ,മുഹമ്മദലി.ടി ,അബ്ദുൽ അസീസ്.എം ,മോളി.പി.എം ,സൽ‍മ.എൻ.എസ് ,മിൻസിന,ദീപ.ഒ എന്നിവർ നേതൃത്വം നൽകി

കേരളീയം ചരിത്രപ്രദർശനം

കേരളപ്പിറവി ദിനത്തിന്റെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച കേരളീയം ചരിത്രപ്രദർശനം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ പഠനാർഹമായി .കേരളപ്പിറവിക്ക്‌ മുമ്പും ശേഷവും നിലനിന്നിരുന്ന ആചാരങ്ങൾ,വസ്ത്രധാരണ രീതികൾ,പരമ്പരാഗത തൊഴിലുകൾ ,കച്ചവടസ്ഥാപനങ്ങൾ ,ജീവിതരീതികൾ,വീട്ടുപകരണങ്ങൾ..എന്നിവ വ്യക്തമാക്കുന്ന ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പിച്ചു.വിവിധ കൃഷി രീതികളും കാർഷിക ഉപകാരണങ്ങളും വ്യക്തമാക്കുന്ന സ്ലൈഡുകളും പ്രദര്ശനത്തിലുണ്ടായിരുന്നു.പ്രദർശനം സ്‌കൂൾ ഹെഡ്‍മി‍സ്‍ട്രസ് സീന സി ഉദ്ഘാടനം ചെയ്‍ത‍ു .മോളി.പി.എം,മുഹമ്മദലി.ടി, ഷിജി.പി, സൽ‍മ.പി.എസ് ,സൗമ്യ , ദീപ .പിഎന്നിവർ നേത്രത്വം നൽകി.ഡോക്യൂമെന്ററി പ്രദർശനം,ആഴ്ചച്ചോദ്യമത്സരം, ക്വിസ് മത്സരം,തുടങ്ങി വിവിധ മത്സരങ്ങളും കേരളപിറവിയുടെ ഭാഗമായി നടന്നു .

സ്‍ക‍ൂൾ ലീഡർ തെരഞ്ഞെടുപ്പ്

കോണോട്ട് എൽ.പി സ്‌കൂളിൽ നടന്ന കുട്ടികളുടെ‍ തെരഞ്ഞെടുപ്പ് പൊതുതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് ശ്രദ്ദേയമായി. സ്‌കൂൾ ലീഡർ, ഉപലീഡർ സ്ഥാനങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടന്നത്. പത്രികാ സമർപ്പണം, സൂക്ഷ്മ പരിശോധന, പത്രിക തള്ളൽ, പിൻവലിക്കൽ തുടങ്ങിയ നടപടിക്രമങ്ങളെല്ലാം തെരഞ്ഞെടുപ്പിൽ പാലിച്ചിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു പ്രിസൈഡിങ് ഓഫീസറും പോളിങ് ഓഫീസറും പോലീസുകാര‍ുമെല്ലാം.നോമിനേഷൻ കൊടുത്ത് ചിഹ്നം കിട്ടിയതു മുതൽ അഞ്ചു സ്ഥാനാർഥികളും അണികളും പ്രചരണച്ചൂടിലമർന്നു. വോട്ടഭ്യർഥനയും സ്ഥാനാർഥികളുടെ വാഗ്ദാനങ്ങളും വോട്ടുപിടിക്കാനുള്ള അണികളുടെ തന്ത്രങ്ങളും കൊട്ടിക്കലാശത്തിലെ ആവേശവും കുഞ്ഞുമനസിൽ നിന്നു വരുന്ന മുദ്രാവാക്യങ്ങളും അക്ഷരാർഥത്തിൽ ഒരു തെരഞ്ഞടുപ്പ് വന്ന പ്രതീതിയായി. തെരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ കുട്ടിപൊലിസും കാവൽക്കാരായി. കന്നിവോട്ട് ചെയ്യുന്നതിന്റെ ആഹ്ലാദത്തിലും അതിലേറെ ആശ്ചര്യത്തിലുമാണ് കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച പോളിങ് ബൂത്തിലെത്തിയത്. വിരലിൽ മഷിപുരട്ടി വോട്ട് ചെയ്ത് പെട്ടി സീൽവച്ച് ഫലത്തിനായി വിദ്യാർഥികൾ ക്ഷമയോടെ കാത്തിരുന്നു.സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് കാർ ചിഹ്നത്തിൽ മത്സരിച്ച നാലാം ക്ലാസ് വിദ്യാർത്ഥി മ‍ൂഹമ്മദ് അക‍്‍മർ പന്ത്രണ്ടോളം വോട്ടി‍ൻറെ ഭ‍ൂരിപക്ഷത്തിൽ വിജയിയായിതെരഞ്ഞട‍ുത്ത‍ു.അസിസ്റ്റൻറ് ലീഡറായി ക‍ുട ചിഹ്നത്തിൽ മത്സരിച്ച ഷദ ഫാത്തിമയും തെരഞ്ഞെട‍ുക്കപ്പെട്ട‍ു.മുതിർന്നവരെപ്പോലും കവച്ചുവയ്ക്കുംവിധം വീറുംവാശിയും നിറഞ്ഞതായിരുന്നു സ്ഥാനാർഥികളുടെയും അണികളുടെയും തെരഞ്ഞെടുപ്പ് പ്രകടനം.

ശിശ‍ുദിനം

ഘോഷയാത്ര,കുട്ടികളുടെ വിവിധ കലാപരിപാടികൾ,ചിത്രരചന,വിവിധ മത്സരങ്ങൾ , ..തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുടെ കുട്ടികളുടെ പ്രിയപ്പെട്ട ശിശുദിനം നെഹ്റു വേഷങ്ങൾ കൊണ്ടും ടും ബലൂണുകളും വർണ്ണ കളറുകളും കൊണ്ടലങ്കരിച്ച വിദ്യാലയ അന്തരീക്ഷത്തിൽ വർണ്ണാഭമായി ആഘോഷിച്ചു.പിടിഎ അംഗങ്ങൾ,രക്ഷിതാക്കൾ, അധ്യാപകർ..പരിപാടികൾക്ക് നേതൃത്വം നൽകി.മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്‍തു.പായസ വിതരണവും നടന്നു.

സംഗമം-19

കോണോട്ട് എ എൽ പി സ്ക്കൂളിൽ നടന്ന സംഗമം - 19 അനുമോദന ചടങ്ങ് ബഹു.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.അപ്പുക്കുട്ടൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.LSS ജേതാക്കളായ സായന്ത്.E, ഹഫ്ന ഫാത്തിമ എന്നിവർക്കുള്ള ഉപഹാര സമർപ്പണം അദ്ദേഹം നിർവഹിച്ചു.സംസ്ഥാന സർക്കാറിന്റെ ആർദ്ര കേരളം പുരസ്ക്കാരം നേടിയ കുരുവട്ടൂർ ഗ്രാമപഞ്ചായത്തിനെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വായനാ വാരത്തിന്റെ ഭാഗമായി സ്ക്കൂളിൽ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.വാർഡ് മെമ്പർ ലിനി.എം.കെ അധ്യക്ഷത വഹിച്ചു.സ്ക്കൂൾ ഹെഡ്മിസ്ട്രിസ് സീന .സി,ശ്രീ.പ്രഗീഷ് ലാൽ, കാനാത്ത് ചന്ദ്രൻ, മോളി, ഷിജി.പി, സൽമ.എൻ.എസ്, ദീപ ഷൗക്കത്തലി, സഹാദത്ത് തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് റഷീദ് .ടി സ്വാഗതവും മുഹമ്മദലി പോലുർ നന്ദിയും പറഞ്ഞു

സ്‍ക‍ൂൾ റേഡിയോ

വിനോദത്തിലൂടെ വിജ്ഞാനം പകർന്ന് കുട്ടികളുടെ മാനസികാരോഗ്യം വർധിപ്പിക്കുകയാണ് സ്‍കൂൾ റേഡിയോ ഉദ്ദേശിക്കുന്നത്.പഠനസമയം ഒട്ടും നഷ്ടപ്പെടുത്താതെ എല്ലാ കുട്ടികൾക്കും പങ്കാളിത്തം ലഭിക്കുന്ന രീതിയിലാണ് റേഡിയോയുടെ പ്രവർത്തനം.ക്ലാസ്‍മ‍ുറികളിൽ സംവിധാനിച്ച ഓഡിയോ സിസ്റ്റത്തിലെ വാർത്താ വായനയും പ്രഭാതഭേരിയും ശ്രവിച്ചുകൊണ്ടാണ് കോണോട്ട് എ .എൽ .പി സ്കൂളിലെ ഓരോ ദിനവും കടന്നു പോവുന്നത്റേഡിയോ സ്റ്റുഡിയോയുടെ സർവ്വ സംവിധാനങ്ങളും ഒരുക്കി കുട്ടികൾക്ക് പുതിയ അനുഭവം സൃഷ്ടിക്കുകയാണിവിടെ.തിങ്കൾ മുതൽ വെള്ളി വരെ 3 സമയങ്ങളിലായി സംപ്രേഷണം ചെയ്യുന്ന റേഡിയോ പൂർണമായും കുട്ടികളുടെ നിയന്ത്രണത്തിൽ മുന്നോട്ട് പോകുന്നു
സ്‍ക‍ൂൾ റേഡിയോclick here

പച്ചക്കറികൃഷി

നാട്ട‍ുര‍ുചി

ഉച്ചഭക്ഷണത്തോടൊപ്പം പോഷകവും രുചികരവുമായ നടൻ ഭക്ഷണവിഭവങ്ങൾ കൂടെ ഉൾപ്പെടുത്തുന്ന പദ്ധതിയാണ് നാട്ടുരുചി.2013 -14 ൽതുടക്കം കുറിച്ച ഈ പദ്ധതി പൊതുജനപൊതുജന പങ്കാളിത്തത്തോടെ ഇന്നും വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു.എല്ലാ ബുധനാഴ്ചകളിലുമാണ് നാട്ടുരുചി പാചകപ്പുരയിലെത്തുന്നത്.കിഴങ്ങുകൾ,കപ്പ,ഉപ്പേരി ഇലകൾ,പച്ചക്കറികൾ ,പച്ചക്കായ ..തുടങ്ങി വിഭവങ്ങൾ കൊണ്ടുള്ള നാടൻഭക്ഷണങ്ങൾ എല്ലാ ബുധനാഴ്ചകളിലും കുട്ടികളുടെ ഭക്ഷണമെനുവിലെത്തുന്നു.

പിറന്നാൾ മധ‍ുരം ലൈബ്രറിയിലേക്ക്

പിറന്നാൾ സന്തോഷ ദിവസം സ്കൂൾ ലൈബ്രറിയിലേക്ക് ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ സംഭാവനയായി നൽകുന്നു.ബാലസാഹിത്യങ്ങൾ,നോവലുകൾ,ചെറുകഥകൾ ..തുടങ്ങി ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങളാണ് ഇത്തരത്തിൽ കുട്ടികൾ നൽകുന്നത്.

പാചകപ്പ‍ുര

2019 20 അധ്യയനവർഷത്തെ പിടിഎയുടെ നേതൃത്വത്തിൽ നവീകരിച്ച പാചകപ്പുര യുടെ ഉദ്ഘാടനം AEO രമേശൻ സാർ നിർവഹിച്ചു.മാനേജ്മെൻറ് എൻറെയും യും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെയാണ് നിലവിലുള്ള പാചകപ്പുര പുര നവീകരിച്ച കൂടുതൽ സൗകര്യങ്ങളോടെ പടുത്തുയർത്തിയത്.വാർഡ് മെമ്പർ ഇനി എം കെ ഹെഡ്മിസ്ട്രസ് സീന ടീച്ചർ ,പിടിഎ പ്രസിഡണ്ട് റഷീദ് തുമ്പാറ്റ,വിദ്യാർത്ഥി പ്രതിനിധി ഹുദ ഫാത്തിമ,പി ടി എ -എം പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ നേതൃത്വം നൽകി.

സ്വാതന്ത്ര്യദിനാഘോഷം

പ്രളയം കാരണം സ്കൂൾ അവധിയായതിനാൽ വിദ്യാർഥികൾ സ്കൂളിലെത്തിയിരുന്നില്ല.pta ഭാരവാഹികളും അദ്ധ്യാപകരും നാട്ടുകാരും പങ്കു ചേർന്നു.ഹെഡ്മിസ്ട്രസ് സീന ടീച്ചർ പതാക ഉയർത്തി.വാർഡ് മെമ്പർ ലിനി എം കെ സാനിദ്യം കൊണ്ട് ധന്യമാക്കി.pta പ്രസിഡന്റ് റഷീദ് തൂമ്പറ്റ സന്ദേശം നൽകി

ആരോഗ്യ ബോധവൽക്കരണ ക്ലാസ്

വിവിധ പകർച്ചവ്യാധികളുടെയും യും കുട്ടികളിൽ വരുന്ന മാനസിക ശാരീരിക പ്രശ്നങ്ങളെയും പ്രതിരോധിക്കേണ്ട രീതിയെയും ആവശ്യകതയും സൂചിപ്പിച്ചുകൊണ്ട് ഉണ്ട് കുരുവട്ടൂർ പ്രൈമറി ഹെൽത്ത് സെൻറർ ലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിജ സിസ്റ്റർ രക്ഷിതാക്കളുമായി സംവദിച്ചു.രക്ഷിതാക്കളുടെ സംശയങ്ങൾക്കും ആശങ്കകൾക്കും കും അവർ കൃത്യമായ പരിഹാരങ്ങൾ നിർദേശിച്ചു നൽകി.

രക്ഷിതാക്കൾക്ക് ലക്ഷ്യ ക്വിസ്

മുൻവർഷങ്ങളിലെതുപോലെ പോലെ 3 ഘട്ടങ്ങളിലായി ലക്ഷ്യ പാരൻസ് ക്വിസ് മത്സരം നടന്നു.ഒന്നാം ഘട്ട മത്സരത്തിൽ സ്കൂളിലെ മുഴുവൻ രക്ഷിതാക്കളും പങ്കെടുത്തു.ഒന്നാം ഘട്ട മത്സരത്തിൽ തെരഞ്ഞെടുത്ത ഇത് 23 രക്ഷിതാക്കൾ രണ്ടാംഘട്ട മത്സരത്തിൽ പങ്കെടുത്തു.ഈ ഈ മത്സരത്തിൽ നിന്നും തെരഞ്ഞെടുത്ത 16 രക്ഷിതാക്കൾ ഉൾപ്പെടുന്ന ടീമുകളെ ഉൾപ്പെടുത്തി എത്തി ബൈ നല്ല റൗണ്ട് മത്സരം സ്കൂൾ ഹാളിൽ വച്ച് നടന്നു.പൂർവ വിദ്യാർത്ഥിയും കുറ്റിക്കാട്ടൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജ് അധ്യാപകനുമായ ഹായ് സുനിൽ എം എസ് മത്സരത്തിന് നേതൃത്വം നൽകി.വിജയികൾക്കു ഫൈനൽ റൗണ്ടിൽ എത്തിയവർക്കും പ്രത്യേകം സമ്മാനങ്ങൾ നൽകി.പി ടി എ പ്രസിഡണ്ട് റഷീദ് തുമ്പറ്റ ,ഹെഡ്മിസ്ട്രസ് സീന ടീച്ചർ,ഷിജി പി ,മുഹമ്മദലി മാസ്റ്റർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

പഠനോത്സവം

2019 20 വർഷത്തെ പഠന പാഠ്യേതര നേട്ടങ്ങൾ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും പങ്കുവെക്കുന്നതിനുവേണ്ടി സ്കൂൾ പഠനോത്സവം സംഘടിപ്പിച്ചു.വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ കുട്ടികൾ അവരുടെ പഠന നേട്ടങ്ങളും മികവുകളും പ്രദർശിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.സ്റ്റേജ് ഷോ ,പ്രദർശനം ഫിലിം ഫെസ്റ്റിവൽ ,വിവിധ മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

നാടൻഭക്ഷ്യമേള

രുചി വൈവിധ്യങ്ങളുടെ കലവറ തീർത്ത് എൽപി സ്കൂളിൽ 'കുമ്പിളപ്പം ' നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ കൈപ്പുണ്യം പ്രദർശിപ്പിക്കാനും പങ്കുവെക്കാനും ഈ പരിപാടികൊണ്ട് സാധ്യമായി.ലാഭകരവും ആരോഗ്യകരവുമായ ഒരുപാട് ആട് നാടൻ വിഭവങ്ങളെ ഈ മേളയിലൂടെ പരിചയപ്പെടുത്താൻ സാധിച്ചു.രണ്ടും മൂന്നും വിഭവങ്ങൾ വരെ തയ്യാറാക്കി കൊണ്ടുവന്ന രക്ഷിതാക്കൾ ഉണ്ടായിരുന്നു.പ്രത്യേക ഫോർമാറ്റിൽ രക്ഷിതാക്കൾ എഴുതിത്തയ്യാറാക്കിയ പാചകക്കുറിപ്പുകൾ ക്രോഡീകരിച്ച പ്രത്യേക രുചി പുസ്തകം പുറത്തിറക്കി.സ്കൂൾ പാചകക്കാരി ലീലേച്ചിയുടെ നേതൃത്വത്തിൽ ലൈവ് കിച്ചണും നടന്നു.പി ടി എ സി പി ടി എ അംഗങ്ങളുടെ സജീവപങ്കാളിത്തം ഈ മേളയെ മികവുറ്റതാക്കി.

പഠനയാത്ര

ഈ വർഷത്തെ സ്കൂൾ പഠനയാത്ര കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ആയിരുന്നു.തലശ്ശേരി കോട്ട,ചൈനീസ് ടെമ്പിൾ,പറശ്ശിനിക്കടവ് പാർക്ക്,പക്ഷി സങ്കേതം,വിസ്മയ വാട്ടർ പാർക്ക് .എന്നീ പ്രദേശങ്ങൾ പഠന യാത്രയുടെ ഭാഗമായി സന്ദർശിച്ചു.സ്കൂളിലെ ഏറെക്കുറെ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും യാത്രയിൽ പങ്കുചേർന്നു.പഠന യാത്രയുടെ ഭാഗമായി കുട്ടികൾ യാത്രാവിവരണങ്ങൾ തയ്യാറാക്കി .മികച്ച വിവരണങ്ങൾക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനങ്ങൾ നൽകി.

അറിവ‍ുത്സവം

പ്രകൃതിസൗന്ദര്യം നുകർന്ന് കോണോട്ട് സ്കൂൾ കുട്ടികളുടെ അറിവുത്സവം - ബാഗും കുടയുമായി പ്രകൃതിയുടെ മടിത്തട്ടിലിലൊരുക്കുന്ന പoന മുറികളിലേക്കുള്ള യാത്രയുടെ ത്രില്ലിലാണ് കോണോട്ട് എ എൽ .പി സ്കൂൾ വിദ്യാർത്ഥികൾ. കാട്ടരുവികളുടെ തീരങ്ങളും മലഞ്ചെരുവുകളും വയൽവരമ്പുകളും, തറവാടുമുറ്റങ്ങളും ക്ലാസ് മുറികളായി മാറുമ്പോൾ കുട്ടികളിലുണ്ടാവുന്ന പ0ന താൽപര്യവും കണ്ടെത്തലുകളും പഠന നിലവാരവും അത്ഭുതാവഹമാണെന്ന് ഇവിടത്തെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.ഓരോ മാസങ്ങളിലുമൊരുക്കുന്ന അറിവുത്സവങ്ങളിലും വിവിധ മേഖലകളിലെ പ്രശസ്തരും കുട്ടികളോട് സംവദിക്കാനെത്തുന്നു.പoന മുറികൾ ഓരോ സ്ഥലങ്ങളിലെത്തുമ്പോഴും പ്രദേശവാസികളുടെ സഹകരണവും പ്രോത്സാഹനവും ഈ പദ്ധതിക്ക് ഏറെ ആവേശം സൃഷ്ടിക്കുന്നു. വാനരക്കൂട്ടങ്ങളും കാട്ടരുവികളും അപൂർവ്വ സസ്യങ്ങളും നിറഞ്ഞ കോണോട്ട് തുറയിൽ ക്ഷേത്രപരിസരത്തെ കാട്ടുചോലയിലൊരുക്കിയ ആദ്യ അറിവുത്സവ ദിവസം വേങ്ങേരിനിറവ് കോർഡിനേറ്റർ ശ്രീ.ബാബു പറമ്പത്ത് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് സീന.സി, പി.ടി.എ പ്രസിഡന്റ് റഷീദ് തൂമ്പറ്റ ,രമേശൻ കെ, മുഹമ്മദലി.ടി, മോളി .പി .എം, ദീപ, ഷാരിജ എന്നിവർ നേതൃത്വം നൽകി.

പ്രളയദ‍ുരിത സഹായം

അടുത്ത കാലം കണ്ടതിൽവെച്ച് ഏറ്റവും വലിയ മഹാ പ്രളയത്തിന് ഈ വർഷം സാക്ഷിയാവുകയുണ്ടായി. വിദ്യാലയങ്ങൾ വാസകേന്ദ്രങ്ങളാക്കി പ്രളയത്തിൽ അകപ്പെട്ട വർക്ക് ആശ്വാസമേകി.സ്കൂൾ പരിധിയിലെ നിരവധി വിദ്യാർഥികളുടെ വീടുകളിൽ വെള്ളം കയറി ഭക്ഷ്യവസ്തുക്കളും ഫർണിച്ചറുകളും നഷ്ടപ്പെടുകയുണ്ടായി. പ്രളയം വരുത്തിവെച്ച ദുരിതങ്ങൾക്ക് ചെറിയ ആശ്വാസം നൽകാൻ അധ്യാപകരും പിടിഎ അംഗങ്ങളും തീരുമാനിച്ചു.പ്രളയ ബാധിതരായ വീടുകളിലേക്ക് അത്യാവശ്യ ഭക്ഷ്യസാധനങ്ങളും ആയി അധ്യാപകരും പിടിഎ പ്രതിനിധികളും കടന്നുചെന്നു.ആശ്വാസം പകർന്നുo ആവശ്യമായ സഹായങ്ങൾ നൽകിയും ഒന്നും ഈ സംഘം അവരോടൊപ്പം ചേർന്നു.

കയ്യെഴുത്തു മാഗസിൻ നിർമ്മാണ മത്സരം

വായനാ വാരത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച മാഗസിൻ നിർമ്മാണ മത്സരത്തിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു.വ്യത്യസ്തങ്ങളായ മാഗസിനുകൾ തയ്യാറാക്കി ഓരോ വിദ്യാർത്ഥികളും മിടുക്ക് തെളിയിച്ചു.രക്ഷിതാക്കളുടെ സഹായത്തോടെയായിരുന്നു മേഗസിൻ തയ്യാറാക്കൽ.മികച്ച മാഗസിനുകൾ തയ്യാറാക്കിയ വിദ്യാർത്ഥികൾക്ക് അ പിടിഎ പ്രസിഡണ്ട് റഷീദ് സമ്മാനങ്ങൾ വിതരണം ചെയ്തു.

മെട്രിക് മേള

ഗണിത തത്വങ്ങളും അളവുകളും വിനിമയ രീതികളും കുട്ടികളിൽ ഇതിൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി രക്ഷിതാക്കളുടെ സഹകരണത്തോടുകൂടി മെട്രിക് മേള സംഘടിപ്പിച്ചു.ഗണിത തത്വങ്ങൾ പ്രാവർത്തികമാക്കി കുട്ടികൾക്ക് എളുപ്പം മനസ്സിലാക്കുന്നതിന് ഈ മേള ഏറെ ഉപകാരപ്പെട്ടു.കച്ചവട വിനിമയ രീതികളും അളവുതൂക്കങ്ങളും ഈ മേളയിലെ വിവിധ സ്റ്റാളുകളിലൂടെ കടന്നുപോയി.മേള സന്ദർശിച്ച മുഴുവൻ രക്ഷിതാക്കളുടെയും ഉയരം,തൂക്കം ,ടെമ്പറേച്ചർ,..എന്നിവ വിവിധ വിദ്യാർത്ഥികൾ രേഖപ്പെടുത്തി നൽകി.കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലിനി എംകെ മേള ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് റഷീദ് തൂമ്പറ്റ ,ഹെഡ്മിസ്ട്രസ് സീന സി എന്നിവരും ക്ലാസ് അധ്യാപകരും നേതൃത്വം നൽകി