സുൽത്താൻ ബത്തേരി ICDS ന്റെ കീഴിൽ 2019 ഒക്ടോബർ മുതൽ ബീനച്ചി ഹൈസ്കൂളിൽ കൗൺസിലറുടെ സേവനം ലഭിച്ചു വരുന്നു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപെടുത്തുവൻ വിവിധ വിഷയങ്ങളെ കുറിച്ച് ബോധവൽക്കരണ ക്‌ളാസുകളും കൂടാതെ വ്യക്തി ഗത കൗൺസിലിംഗും ഗ്രൂപ്പ്‌ കൗൺസിലിംഗും നടത്തുകയും, അത്യാവശ്യമായ ഘട്ടങ്ങളിൽ രക്ഷിതാക്കൾക്ക് കൗൺസിലിംഗും നൽകുകയും റെഫറൽ സംവിധാനങ്ങളും ഉറപ്പു വരുത്തുന്നു .കോളനി/ ഭവന സദർശനങ്ങൾ നടത്തുന്നു.

ഡ്രൈവർമാർക്കുള്ള ബോധവത്കരണ ക്ലാസ്

വിദ്യാലയത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുവരുന്ന വാഹനത്തിൻറെ ഡ്രൈവർമാർക്ക് വേണ്ടി ഒരു യോഗം വിളിച്ചു ചേർക്കുകയും യോഗത്തിൽ ബത്തേരി ആർടിഒ , സുൽത്താൻ ബത്തേരി പോലീസ് തുടങ്ങിയ അധികാരികൾ ക്ലാസുകളെടുക്കുകയും ചെയ്തു.  വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റിയും , വിദ്യാർത്ഥികളോട് പെരുമാറേണ്ട രീതികളെപ്പറ്റിയും ബോധവൽക്കരണ ക്ലാസുകൾ നടത്തി

ഓസോൺ ക്ലാസ്സ്‌


ഓസോൺ ദിനത്തിന്റെ ഭാഗമായി എല്ലാ ക്ലാസ്സുകളിലും പോസ്റ്റർ തയ്യാറാക്കി. ജൈവ വൈവിധ്യ ബോർഡ്‌ ഗവേഷണ അംഗം ശ്രീ. സുധീഷ് സർ ബോധവൽക്കരണ ക്ലാസിനു നേതൃത്വം നൽകി.

കൗൺസിലിങ് ക്ലാസ്സ്‌


സുൽത്താൻ ബത്തേരി ലീഗൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൗമാരക്കാരായ കുട്ടികൾ ക്കായി കൗൺസിലിംഗ് ക്ലാസ്സ്‌ നടത്തി.ശ്രീമതി. ഇന്ദിര എ(retd. HI), ശ്രീമതി. സുഭാഷിണി അലി (ലീഗൽ വളണ്ടിയർ )എന്നിവർ നേതൃത്വം നൽകി.