ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/എൻ.എസ്.എസ് 2015
2015 ൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു.
ഡിജിറ്റൽ ഇന്ത്യ - ഇ ലോക്കർ ക്യാമ്പ്
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി നടന്ന പരിപാടിയിൽ ഒതുക്കുങ്ങൽ ഹൈസ്‍കൂൾ, ഹയർസെക്കൻഡറി സ്കൂളിലെ എല്ലാ കുട്ടികളുടെയും രേഖകൾ അക്ഷയയുടെ സഹായത്തോടുകൂടി ഡിജിറ്റൽവത്കരിച്ചു. തുടർന്ന് ഒതുക്കുങ്ങൾ സ്‍കൂളിനെ പൂണ്ണമായും ഡിജിറ്റൽവത്കരിച്ചു എന്ന പ്രഖായാപനം ഉണ്ടായി.
![]() |
![]() |
---|
സഹൃദയ സ്കൂളിലെ നിർധരരായ കുട്ടികളെ സഹായിക്കാൻ വേണ്ടി ഉണ്ടാക്കിയ പദ്ധതിയാണ് സഹൃദയ. സ്കൂളിൽ പഠിക്കുന്ന തത്പരരായ ഓരോ വിദ്യാർഥിയിൽ നിന്നും ഒരു രൂപ ശേഖരിച്ച് നാല് ദിവസം കൂടുമ്പോഴും അത് ഉപയോഗിച്ച് സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് സ്‍കോളർഷിപ് പോലെ ചെറിയ തുക നൽകുന്ന പദ്ധതിയാണ് സഹൃദയ. വളരെക്കാലം മുന്നോട്ടുപോയ ഈ പദ്ധതി ധാരാളം കുട്ടികൾക്ക് വളരെ ആശ്വാസമാണ് നൽകിയത് .
![]() |
---|
യോഗ പരിശീലനം
യോഗ ദിനത്തിൽ ഒതുക്കുങ്ങൽ എൻ.എസ്.എസ് യൂണിറ്റിന്റെ കീഴിൽ യോഗ പരിശീലനം നടത്തുന്നു. പി.എം എസ്.എ.എം.എച്ച്.എസ്.എസ് ചെമ്മൻകടവ് സ്‍കൂളിലെ അധ്യാപകൻ റഹൂഫ് സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം നടന്നത്.
![]() |
![]() |
---|
സ്‍കൂൾ പച്ചക്കറി കൃഷി
സ്‍കൂളിൽ എൻ എസ് എസ് വിദ്യാർത്ഥികൾ പച്ചക്കറികൃഷി നടത്തുകയും അതിന്റെ വിളവെടുപ്പ് നടത്തുകയും ചെയ്തു.
![]() |
![]() |
![]() |
![]() |
---|
പ്രമേഹ ദിനത്തിൽ സ്‍കൂളിൽ നടന്ന ബോധവത്കരണ പരിപാടി
![]() |
![]() |
---|
ബാലവേലക്കെതിരെ നോട്ടീസ് പതിക്കൽ
ബാലവേല വിരുദ്ധ ദിനത്തിൽ ബാലവേലക്കെതിരെ നോട്ടീസ് പതിക്കൽ. എൻ. എസ്. എസ് വൊളന്റിയേഴ്സ് നോട്ടീസുകൾ പതിക്കുന്നു.
![]() |
![]() |
---|
അംഗനവാടി കട്ടികളോടൊപ്പം
ശിശുദിനത്തിൽ അടുത്തുള്ള അംഗനവാടി കട്ടികളോടൊപ്പം ആഘോഷത്തിൽ
![]() |
![]() |
---|
പ്രമേഹ നടത്തം
GLOBAL DIABETIC WALK. പ്രമേഹ ദിനത്തിൽ എൻ. എസ്. എസ് വൊളന്റിയേഴ്സ് പ്രമേഹ നടത്തം എന്ന പ്രവർത്തനം നടത്തി. പ്രമേഹത്തിന്റെ വിപത്തുകൾ ബോധ്യപ്പെടുത്തീനുള്ള ബോധവത്കരണ പരിപാടി ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സെയ്ദ് പുല്ലാനി ഫ്ലാഗ് ഓഫ് ചെയ്തു.
![]() |
![]() |
---|
തൈകൾ നട്ടു പിടിപ്പിക്കൽ
ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ പാണക്കാട് കാരാത്തോട് പാലത്തിനടുത്ത് എൻ. എസ്. എസ് വൊളന്റിയേഴ്സ് തൈകൾ നട്ടു പിടിപ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ കുഞ്ഞു ആയിരുന്നു മുഖ്യാതിഥി
![]() |
![]() |
![]() |
---|
വയോജനങ്ങളോടൊപ്പം
വയോജന ദിനത്തിൽ സ്കൂളിനടുത്തുള്ള വയോജനങ്ങളോടൊപ്പം. -എൻ എസ് എസും അംഗനവാടിയും സംയുക്തമായി വയോജനങ്ങളെ ആദരിക്കുന്നു.
![]() |
![]() |
![]() |
![]() |
---|
ലഹരിക്കെതിരെ ബോധവത്കരണം
ലഹരി വിരുദ്ധദിനത്തിൽ കോട്ടക്കൽ ബസ് സ്റ്റാന്റിൽ ലഹരിക്കെതിരെ എൻ. എസ്. എസ് വൊളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നു
![]() |
![]() |
---|
സപ്തദിന ക്യാമ്പ്
2015 എൻ. എസ്. എസ് ബാച്ചിന്റ സപ്തദിന ക്യാമ്പ് എ.എം.എൽ.പി.എസ് മറ്റത്തൂർ നോർത്തിൽ വെച്ച് നടന്നു.
![]() |
![]() |
![]() |
![]() |
---|
2015 എൻ.എസ്.എസ് പ്രൊജക്റ്റ് എൻഎസ്എസ് ന്റെ 2015ലെ പ്രോജക്ട് ആയിരുന്നു തരിശുഭൂമി വൃത്തിയാക്കി കൃഷിയോഗ്യമാക്കൽ. മറ്റത്തൂരിലുള്ള ചാലിൽ പാടത്ത് തരിശായി കിടന്നിരുന്ന ഒരു ഏക്കർ ഭൂമി ഒതുക്കുങ്ങൽ എൻഎസ്എസ് യൂണിറ്റും ആ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റും ചേർന്ന് വെട്ടി വൃത്തിയാക്കി അവിടെ കൃഷി നടത്തി. ആ ഒരേക്കർ ഭൂമിയിൽ പച്ചക്കറി കൃഷി ചെയ്തു. പച്ചക്കറി കൃഷി നല്ലപോലെ വിളവ് ഉണ്ടായി. ആ പച്ചക്കറികൾ ഒതുക്കുങ്ങൽ പഞ്ചായത്തിലെ അങ്ങാടികളിൽ കൊണ്ടുപോയി കുടുംബശ്രീ യോടൊപ്പം ചേർന്ന് വിൽക്കുകയും ആ തുക കുടുംബശ്രീ കൈമാറുകയും ചെയ്തു.
![]() |
![]() |
![]() |
![]() |
---|