സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/പ്രവർത്തനങ്ങൾ

19:50, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) (ഗണിതശാസ്ത്രക്ലബ് സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി. ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾ)

ഗണിതശാസ്ത്രക്ലബ്

സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂളിൽ 2021-22 വർഷത്തെ ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഈ കോവിഡ് മഹാമാരിക്കിടയിലും നവംബർ മാസത്തിൽ ആരംഭിക്കുകയുണ്ടായി. ഗണിതത്തോടുള്ള കുട്ടികളുടെ അഭിരുചി വളർത്തുന്നതിനായി ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പാഠ ഭാഗങ്ങളുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു. നവംബർ മാസം ഹൈസ്കൂൾ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം നടത്തി. "Beauty of nature lies in its symmetry" എന്ന ഗണിതാ ശയവുമായി ബന്ധപ്പെട്ട് ഒരു ചിത്രരചന മത്സരവും 8, 9 ക്ലാസ്സിലെ കുട്ടികൾക്കായി നടത്തി. ഗണിതശാസ്ത്രക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ ജോർജ് സാറിന്റെ മാർഗ്ഗനിർദേശത്തിൽ 10 ബി യിലെ അതുല്യ കൃഷ്ണ മാത്‍സ് ക്ലബ്‌ സെക്രട്ടറി ആയും ടീച്ചർ കോർഡിനേറ്റർ ആയി ജിറ്റു ജോർജ് ഉം പ്രവർത്തിച്ചു വരുന്നു.