എ എം യു പി എസ് മാക്കൂട്ടം/പി ടി എ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മാക്കൂട്ടം എ എം യു പി സ്കൂളിന് എന്നും താങ്ങും തണലുമായി അധ്യാപക രക്ഷാകർതൃ സമിതി സജീവമായി എല്ലാ കാലത്തും പ്രവർത്തിച്ചുവരുന്നു. സുവർണ ജൂബിലി, പ്ലാറ്റിനം ജൂബിലി, നവതിയാഘോഷം എന്നീ വേളകളിലെല്ലാം വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് വിദ്യാലയത്തിന് കരുത്തേകി. സ്കൂളിന്റെ ദൈനംദിനമായ ഓരോ സ്പന്ദനങ്ങളിലും പി ടി എ ഇടപെടുകയും വിദ്യാലയത്തിന്റെ യശസ്സുയർത്തുന്നതിൽ നിർണായക പങ്കുവഹിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. സ്കളിലേക്ക് വിദ്യാർത്ഥിൽ വരുന്ന ഓരോ പ്രദേശത്തും നിന്നും പി ടി എ പ്രവർത്തകസമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞടുക്കാറുണ്ട്. ഇതുമൂലം നാടിന്റെ ഓരോ മുക്കുമൂലകളിലും വിദ്യാലയത്തിന്റെ സന്ദേശം എത്തുന്നു. പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന വികസന പ്രവർത്തനങ്ങളടക്കം അതാത് കാലയളവിൽ സ്കൂളിൽ സംഘടിപ്പിക്കപ്പെടുന്ന എല്ലാ പരിപാടികളിലും ശക്തമായ സാന്നിധ്യമായി പി ടി എ നിലകൊള്ളുന്നു. കോവിഡിന് ശേഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിന് മുന്നോടിയായി പി ടി എ പുന:സംഘടിപ്പിച്ചു. 2021 - 2022 അധ്യയന വർഷം എ കെ ഷൗക്കത്തലിയാണ് പ്രസിഡണ്ടും അഷ്റഫ് മണ്ണത്ത് വൈസ് പ്രസിഡണ്ടുമായി കമ്മറ്റി ചുമതലയേറ്റു. ഇ തൻസി യാണ് മാതൃസമൃതി പ്രസിഡന്റ്.
-
എ കെ ഷൗക്കത്തലി (പി ടി എ പ്രസിഡണ്ട്)
-
അഷ്റഫ് മണ്ണത്ത് (പി ടി എ വൈസ് പ്രസിഡണ്ട്)