മണർകാട് ഗവ എൽപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു ക്ലാസ് മുറികൾ ഓഫീസ് സ്റ്റാഫ് റൂം പാചകപ്പുര ഭക്ഷണശാല ശുചിമുറികൾ കുടിവെള്ളം തുടങ്ങിയവ ലഭ്യമാണ് ക്ലാസ് റൂമുകൾ ഉൾപ്പെടെയുള്ള പുതിയ സ്കൂൾ കെട്ടിടത്തിന് പൂർത്തീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു
മണർകാട് ഗവ എൽപിഎസ് കോട്ടയം പട്ടണത്തിന്റെ 10 കി.മീ കിഴക്കു ഭാഗത്ത് പ്രശസ്തമായ മണർകാടു പള്ളിക്ക് സമീപം പ്രവർത്തിക്കുന്നു.120 വർഷങ്ങളായി പ്രവർത്തിക്കുന്ന ഈ വിദ്യാലയം വിദ്യാർത്ഥികളുടെ എണ്ണത്തിലും പാഠ്യ പാഠ്യേതരനിലവാരത്തിലും മികവ് പുലർത്തുന്നു.സമൂഹ പിന്തുണയോടുകൂടി മികവാർന്ന പ്രവർത്തനം തുടരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 380 ഓളം കുട്ടികൾ അദ്ധ്യയനം നടത്തുന്നു.
ചരിത്രം
1902 ൽ ആരംഭിച്ച ഈ വിദ്യാലയം-...............തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
65സെ൯റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് .അഞ്ച് കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. ക്ലാസ് മുറികൾ ,ഓഫീസ് മുറി,സ്ററാഫ് റൂം, പാചകപ്പുര ,ഭക്ഷണശാല, ശുചിമുറികൾ തുടങ്ങിയവ ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെയുള്ള പുതിയ സ്കൂൾ കെട്ടിടത്തിെ൯റ പൂർത്തീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ലൈബ്രറി
പുസ്തകങ്ങൾ ഉള്ള ചെറിയ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
കുട്ടികൾക്ക് ചെറിയ പാർക്ക് ക്രമീകരിച്ചിട്ടുണ്ട്.
സയൻസ് ലാബ്
ഐടി ലാബ്
വിവിധ ഐ.ടി. ഉപകരണങ്ങളോടു കൂടി ഐ.ടി. ലാബ് പ്രവർത്തിക്കുന്നു.
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അധ്യാപികയായ ശ്രീമതി ബിന്ദു സൂസൻ ജേക്കബി൯റെ നേതൃത്വത്തിൽ 25 കുട്ടികൾ ഉൾപ്പെടുന്ന വിദ്യാരംഗംകലാസാഹിത്യവേദി മികച്ച പ്രവർത്തനംനടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ശ്രീമതി രാധാമണി എം.കെ, ശ്രീമതി ബീന. ജി എന്നിവരുടെ മേൽനേോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി സൗമ്യ. ഇ.കെ യുടെ മേൽനേോട്ടത്തിൽ 25കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ ശ്രീമതി ആര്യ.ജി.നായരുടെ മേൽനേോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപികയായശ്രീമതി അനുമോൾ.എ൯.ആറി൯െറ മേൽനേോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ക്വിസ് ക്ലബ്ബ്
അധ്യാപികയായ ശ്രീമതി ബീന. ജിയുടെ മേൽനേോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ആരോഗ്യ-സുരക്ഷാ ക്ലബ്ബ്
അധ്യാപകരായ ശ്രീമതി രാധാമണി എം.കെ,,ശ്രീമതി അനുമോൾ.എ൯.ആർ എന്നിവരുടെ മേൽനേോട്ടത്തിൽ 30 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തിപരിചയ ക്ലബ്ബ്
അധ്യാപികയായ ശ്രീമതി ആൻസി മർക്കോസിന്റെ മേൽനേോട്ടത്തിൽ 25 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ശാസ്ത്ര പ്രവർത്തിപരിചയ മേളകളിലെ തുടർച്ചയായ വിജയം
- കലാമേളകളിൽ വിജയം
- എൽ എസ് എസ് നേട്ടങ്ങൾ
ജീവനക്കാർ
അധ്യാപകർ
- ശ്രീമതി ആൻസി തോമസ്(ഹെഡ് മിസ്ട്രസ്)
- ശ്രീമതി രാധാമണി .എം.കെ.
- ശ്രീമതി ആൻസി മർക്കോസ്
- ശ്രീമതി ബിന്ദു സൂസൻ ജേക്കബ്
- ശ്രീമതി അനുമോൾ.എ൯.ആർ
- ശ്രീമതി അമ്പിളി.കെ. നായർ
- ശ്രീമതി ആര്യ.ജി.നായർ
- ശ്രീമതി സൗമ്യ. ഇ.കെ
- ശ്രീമതി ബീന. ജി.
അനധ്യാപകർ
- ശ്രീമതി ഓമന.പി.കെ.
- ശ്രീമതി സരോജിനി ചെല്ലപ്പ൯
മുൻ പ്രധാനാധ്യാപകർ
- 1987-91 ->ശ്രീ. വി. സി. ചാക്കോ
- 1991-92 ->ശ്രീ. കെ.വി.ലൂക്കോസ്
- 1992-97->ശ്രീമതി. എ൯.വി.ശോശാമ്മ
- 1997-2002->ശ്രീ. റ്റി.കെ.ചെറിയാ൯
- 2002-2005 ->ശ്രീമതി. കെ.വി.പത്മകുമാരി
- 2005-2019 ->ശ്രീമതി. പി.സി.മോളിക്കുട്ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ------
- ------
- ------
വഴികാട്ടി
കോട്ടയം,പാലാ എന്നീ ഭാഗത്തു നിന്നു വരുന്നവർ മണർകാട് പള്ളി ജംഗ്ഷനിൽ ബസ് ഇറങ്ങി പള്ളിയുടെ മു൯വശത്തെ വഴിയിലൂടെ സ്കൂളിലെത്തുക.
കോട്ടയം-ഏറ്റുമാനൂർബൈപാസ് വഴി വരുന്നവർ കണിയാംകുന്ന് ജംഗ്ഷനിൽ ബസ് ഇറങ്ങി സ്കൂളിലെത്തുക.
{{#multimaps:9.599877,76.58233|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|