സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോൽസവം 2021-22

പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുക്കും. വെർച്വലായാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുക. 2021 ജൂൺ ഒന്നിന് രാവിലെ 8.30 ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺ ഹിൽ എൽ പി സ്‌കൂളിൽ മുഖ്യമന്ത്രി നേരിട്ടെത്തി ഉദ്ഘാടനം നിർവഹിക്കും. കൊവിഡ് മാനദണ്ഡം പാലിച്ചാകും ചടങ്ങ് നടക്കുക. പരമാവധി 25 പേർ മാത്രമായിരിക്കും പ്രവേശനോത്സവത്തിൽ പങ്കെടുക്കുക.

2021-22 ലെ പ്രവേശനോൽസവ വണ്ടി വീഡിയോ കാണാനായി YOU-TUBE VIDEO LINK ൽ ക്ലിക്ക് ചെയ്യുക

2021-22 ലെ പ്രവേശനോൽസവ വീഡിയോ ( ഒന്നാം ഭാഗം) കാണാനായി YOU-TUBE VIDEO LINK ൽ ക്ലിക്ക് ചെയ്യുക

2021-22 ലെ പ്രവേശനോൽസവ വീഡിയോ ( രണ്ടാം ഭാഗം) കാണാനായി YOU-TUBE VIDEO LINK ൽ ക്ലിക്ക് ചെയ്യുക

2021-22 ലെ പ്രവേശനോൽസവ വീഡിയോ ( മൂന്നാം ഭാഗം) കാണാനായി YOU-TUBE VIDEO LINK ൽ ക്ലിക്ക് ചെയ്യുക

2021 ജൂൺ 1 ആദ്യ വാർത്താചാനൽ

കുറിച്ചകം ഗവ. എൽ.പി.സ്കൂളിന്റെ ആദ്യ വാർത്താ ചാനൽ GLPS-Kurichakam-NEWS CHANNEL വാർഡ് മെമ്പർ ശ്രീ കെ.കെ.മനോജൻ ഉദ്ഘാടനം ചെയ്തു

2021-22 ലെ ആദ്യ വാർത്താചാനൽ കാണാനായി YOU-TUBE VIDEO LINK ൽ ക്ലിക്ക് ചെയ്യുക

2021 ജൂൺ 5 ലോക പരിസ്ഥിതി ദിനം

ശ്വസിക്കാൻ ശുദ്ധവായുവും കുടിയ്ക്കാൻ ശുദ്ധമായ ജലവും വിളവ് തരാൻ ഗുണമേന്മയുള്ള നല്ല മണ്ണുമുണ്ടെങ്കിൽ ഭൂമിയിലെ മനുഷ്യ ജീവിതം അതിമനോഹരമാകും. മനുഷ്യന്റെ നിലനിൽപ്പിന് ആധാരം തന്നെ പ്രകൃതിയാണ്. പ്രകൃതിയെ മറന്നുകൊണ്ടുള്ള പുതിയ കാലത്തെ രീതികളെല്ലാം മനുഷ്യന് തിരിച്ചടി നൽകുമെന്ന് തീർച്ച. എന്നാൽ പ്രകൃതിയെക്കുറിച്ച് ഒട്ടും ആശങ്കയില്ലാതെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമാണ് നിലവിൽ മനുഷ്യൻ ചെയ്തുകൊണ്ടിരിക്കുന്നത്. പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് അതിന്റെ അടിത്തറ ഇളക്കുന്ന അവസ്ഥ. പരിസ്ഥിതിയുടെ പ്രാധാന്യം വീണ്ടും ഓർമ്മിക്കാനും പുതിയ തലമുറയ്ക്ക് പരിസ്ഥിതിയെ കുറിച്ച് അവബോധം നൽകാനുമായാണ് ജൂൺ 5 ന് പരിസ്ഥിതി ദിനം ആചരിക്കുന്നത്. അനിയന്ത്രിതമായ പരിസ്ഥിതി ദിനത്തിൽ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലുകൾ അനിവാര്യമാണെന്ന് നമുക്കറിയാം. കേരളത്തിന്റെ ജലസമൃദ്ധി വീണ്ടെടുക്കുക, പരിസ്ഥിതി മലിനീകരണം ഇല്ലാതാക്കുക, സുരക്ഷിത ഭക്ഷ്യവസ്‌തുക്കൾ ഉത്പാദിപ്പിക്കുക, വനവത്കരണം ഊർജിതമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ പ്രവർത്തനങ്ങൾ നാം നടത്തിയേ മതിയാവൂ.

ജൂൺ -5 പരിസ്ഥിതി ദിന വാർത്താകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ളിക്ക് ചെയ്യുക

2021 ജൂൺ -19 വായനദിനം

ഇന്ന് സംസ്ഥാനത്തെ പുസ്തകപ്രേമികൾക്ക് പ്രിയപ്പെട്ട വായനദിനം . കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ പി എൻ പണിക്കരുടെ ചരമദിനമാണ് കേരളത്തിൽ വായന ദിനമായി ആചരിക്കുന്നത്. വായനയെ മലയാളിയുടെ ദിനചര്യയുടെ ഭാഗമാക്കുന്നതിൽ പിഎൻ പണിക്കർ മഹത്തായ പങ്കാണ് വഹിച്ചത്. 1995 മുതലാണ് ജൂൺ 19 വായനദിനമായി ആചരിച്ചു തുടങ്ങിയത്.

ജൂൺ -19 വായനദിന വാർത്താകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

2021 ജൂൺ 26 ലോക ലഹരി വിരുദ്ധദിനം

പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. സ്‌കൂൾ അങ്കണങ്ങളിൽ ഇത്തവണ കളിചിരികളും കൊച്ചുവർത്തമാനങ്ങളും കാണില്ലെങ്കിലും വീടുകളിലിരുന്ന് കുരുന്നുകൾ ഇത്തവണ പ്രവേശനോത്സവത്തിൽ പങ്കെടുക്കും.

ജൂൺ -26 ലോക ലഹരി വിരുദ്ധദിനം : വാർത്തകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

2021 ജൂലായ് -5 ബഷീർ ദിനം

മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമരപ്പോരാളിയുമായിരുന്നു ബേപ്പൂർസുൽത്താൻ എന്ന അപരനാമത്തിലുമറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീർ (ജനനം: 21 ജനുവരി 1908 തലയോലപ്പറമ്പ്, വൈക്കം കോട്ടയം ജില്ല - മരണം: 5 ജൂലൈ 1994 ബേപ്പൂർ, കോഴിക്കോട്). 1982 ൽ ഇന്ത്യാ ഗവൺമെൻറ്‍ീ അദ്ദേഹത്തെപത്മശ്രീ പുരസ്കാരംനൽകിയാദരിച്ചു. 1970 ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് നൽകി. ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാളെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ജീനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ.

ജൂലായ് -5 ബഷീർ ദിനം : വാർത്തകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

2021 ജൂലായ് -21 ചാന്ദ്രദിനം

1969-ൽ മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ദിവസത്തിന്റെ സ്മരണാർത്ഥമാണ് ജൂലൈ 21-ന് ദേശീയ ചാന്ദ്രദിനമായി ആചരിക്കുന്നത്. ചന്ദ്രനിലിറങ്ങൽ "...എക്കാലത്തെയും ഏറ്റവും വലിയ സാങ്കേതിക നേട്ടം" എന്ന് നാസ റിപ്പോർട്ട് ചെയ്തു.

ജൂലായ് -21 ചാന്ദ്രദിനം : വാർത്തകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുകആഗസ്ത് -15 സ്വാതന്ത്ര്യദിനം

2021 ആഗസ്ത് -15 സ്വാതന്ത്ര്യദിനം

ഇന്ത്യൻ ഭരണഘടനാ അസംബ്ലിക്ക് നിയമനിർമ്മാണ പരമാധികാരം കൈമാറിയ 1947 ലെ ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ടിലെ വ്യവസ്ഥകൾ വന്ന ദിവസം, 1947 ഓഗസ്റ്റ് 15 ന്, യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ സ്മരണയ്ക്കായി, വർഷം തോറും ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നു. വലിയ തോതിൽ അഹിംസാത്മകമായ ചെറുത്തുനിൽപ്പിനും നിസ്സഹകരണത്തിനും പേരുകേട്ട സ്വാതന്ത്ര്യസമരത്തെ തുടർന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടി.

ആഗസ്ത് -15 സ്വാതന്ത്ര്യദിനം : വാർത്തകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക

സപ്തംബർ -5 അധ്യാപകദിനം

ഡോ. എസ്. രാധാകൃഷ്ണന്റെ ചില പ്രമുഖ വിദ്യാർത്ഥികൾ പ്രശസ്തനായ ആ മഹാനായ അധ്യാപകന് ആദരവ് അർപ്പിക്കാൻ 1965-ൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. ആ സമ്മേളനത്തിൽ, ഡോ. രാധാകൃഷ്ണൻ തന്റെ പ്രസംഗത്തിൽ തന്റെ ജന്മവാർഷിക ആഘോഷത്തെക്കുറിച്ച് ആഴമായ സംവേദനം പ്രകടിപ്പിക്കുകയും ഇന്ത്യയിലെ മറ്റ് മഹാൻമാരായ അധ്യാപകർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തന്റെ ജന്മദിനം 'അധ്യാപക ദിനം' ആയി ആഘോഷിക്കണമെന്ന് ഊന്നിപ്പറയുകയും ചെയ്തു.

സപ്തംബർ -5 അധ്യാപകദിനം : വാർത്തകൾ കാണാനായി യൂ-ട്യൂബ് വീഡിയോ ലിങ്കിൽ ക്ലിക്ക് ചെയ്യുക