എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/കരിയർ ഗൈഡൻസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35052mihs (സംവാദം | സംഭാവനകൾ) ('ഏതു തരം വിജയം നേടിയവർക്കും ഉപരിപഠനത്തിന് നിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഏതു തരം വിജയം നേടിയവർക്കും ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകൾ തെരഞ്ഞെടുക്കേണ്ടത്. അതിനാൽ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം. ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താൽപ്പര്യവുമെന്ന് ഒരു വിദ്യാർത്ഥി ആദ്യം മനസ്സിലാക്കണം. ഇത്തരത്തിൽ കുട്ടികൾക്ക് ജീവിതത്തിൽ മുന്നേറാൻ ഒരു കൈത്താങ്ങ് എന്ന രീതിയിൽ സ്കൂളിലെ കരിയർ ഗൈഡൻസ് ക്ലാസുകൾ നടന്നു വരുന്നു. സ്കൂളിലെ അധ്യാപകർ കൂടാതെ വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ധരെ കണ്ടെത്തി സ്കൂളിൽ എത്തിച്ച് കുട്ടികൾക്ക് ക്ലാസുകൾ നല്കുന്നു.