എസ്. വി. ഹൈസ്കൂൾ പുല്ലാട്/വിദ്യാരംഗം
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളിലെ സർഗ്ഗാത്മക കഴിവുകൾ വളർത്തിയെടുക്കാനായി
പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് വിദ്യാരംഗം
കലാസാഹിത്യവേദി. ഈ കലാസാഹിത്യവേദി നമ്മുടെ സ്കൂളിലും
വിജയകരമായി പ്രവർത്തിച്ചു വരുന്നു. സ്കൂളിലെ മുഴുവൻ കുട്ടികളും ഈ
ക്ലബ്ബിലെ അംഗങ്ങളാണ്. എല്ലാ വെള്ളിയാഴ്ചയും സർഗ്ഗവേള വിദ്യാരംഗം
കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ആണ് നടത്തപ്പെടുന്നത് .
ആഴ്ചയിൽ ഒരുദിവസം ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട
കൺവീനർമാരുടെ യോഗം കൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യുകയും ചെയ്യുന്നു . ഉപജില്ലാ സർഗോത്സവത്തിനുമുമ്പായി ക്ലാസ്സ് തല
സർഗോത്സവവു൦ സ്കൂൾതല സർഗോത്സവവു൦ നടത്തുന്നു. വർഷതോറും
അയിരൂർ കഥകളി ഗ്രാമത്തിൽ നടത്തുന്ന കഥകളി മേളയിൽ വിവിധ
കലാരൂപങ്ങൾ പരിചയപ്പെടുത്താനായി കുട്ടികളെ കൊണ്ടു പോകാറുണ്ട് .
കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി
വിദ്യാരംഗം കലാവേദി മികച്ച രീതിയിൽ പ്രവർത്തിക്കുന്നു . കൂടാതെ
എല്ലാവർഷവും കൈയ്യെഴുത്തുമാസിക സ്കൂൾ വാർഷിക ദിനത്തിൽ
വിദ്യാരംഗം കലാ സാഹിത്യ വേദി പ്രകാശനം ചെയ്യുന്നുണ്ട്