ജി യു പി എസ് കമ്പളക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 6 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RASMIYA (സംവാദം | സംഭാവനകൾ) (തിയ്യതി മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും ആദിവാസി വിഭാഗക്കാരും പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1925 ജൂൺ 1 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി .ഒന്ന് ,രണ്ട്,മൂന്ന് ക്ലാസ്സുകളിലായി 42 കുട്ടികളും അവർക് 2 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ കാലത്തു വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .ഏതാണ്ട് അമ്പതു വർഷത്തോളം വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുകയുണ്ടായി .പിന്നീട് 1980 ൽ ആണ് സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത് .1984 ൽ ഈ വിദ്യാലയം യു .പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .എന്നാൽ യു .പി ക്ലാസ്സുകൾക് ആവശ്യമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ 1989 മുതൽ 2002 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചത് .

കമ്പളക്കാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഈ അക്ഷര ഗോപുരം ചെലുത്തിയ സ്വധീനം ഏറെ വലുതാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം കമ്പളക്കാടിന്റെ ചരിത്രം തന്നെയാണ്.കമ്പളക്കാടിന്റെ വികസനം ,സംസ്കാരം ,കല ,തൊഴിൽ ,വാണിജ്യം ഇവയെല്ലാം കമ്പളക്കാട് ഗവ.യു പി സ്കൂളിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്ടതാണ്. അറിവിനൊപ്പം ജീവിതത്തിലുടനീളം ഒരു വ്യക്തി പാലിക്കേണ്ട ധർമത്തിന്റെയും മൂല്യത്തിന്റെയും അടിത്തറ പാകിക്കൊണ്ടും ആധുനിക കാല കാഴ്ചപ്പാടിലേക്കുള്ള തിരിച്ചറിവ് നേടിക്കൊണ്ടുമാണ് ഓരോ വ്യക്തിയും ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത് .കുട്ടികളുടെ സർവോന്മുഖ വികസനമാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകനും ലക്ഷ്യമാകുന്നത് . പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസും ഇവിടെ നൽകിവരുന്നുണ്ട് .