കായൽപ്പുറം സെന്റ് ജോസഫ് യു പി എസ്/എന്റെ ഗ്രാമം

23:59, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225 (സംവാദം | സംഭാവനകൾ) ('== '''എന്റെ കായൽപ്പുറം''' == <big>അനന്ത വിശാലമായ നെൽപ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എന്റെ കായൽപ്പുറം

അനന്ത വിശാലമായ നെൽപ്പാടങ്ങൾ അണിചേർന്നു നിൽക്കുന്ന കേരവൃക്ഷങ്ങൾ, ഇടയിലൂടെ ഒഴുകുന്ന തോടുകൾ, കൈവഴികൾ എന്നിവയാൽ പ്രകൃതി മനോഹരമായ ഒരു മരതക ദ്വീപുപോലെ പ്രശോഭിക്കുന്ന ഒരു പ്രദേശമാണ് കുട്ടനാട്. ക്രിസ്തു വർഷം ആറാം ശതകത്തിലേതെന്നു കരുതുന്ന 'തോൽക്കാപ്പി'യത്തിലാണ് കുട്ടനാടിനെപ്പറ്റിയുള്ള ആദ്യ പരാമർശം കാണുന്നത്. കുട്ടനാട്ടിലെ മനോഹര ഗ്രാമങ്ങളിലൊന്നായ പുളിങ്കുന്നിന്റെ ചെറു ഗ്രാമമാണ് കായൽപ്പുറം

ചരിത്രം ആരും സൃഷ്ടിക്കുകയല്ല. അത് കാലചക്രം ഗമിക്കുമ്പോൾ രേഖപ്പെടുത്തുകയാണ്. ഒരിക്കൽ, കായൽപ്പുറം ഉൾപ്പെടുന്ന കുട്ടനാട് മുഴുവൻ കടലിന്റെ ഭാഗമായിരുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് കടലിന്റെ ഇപ്പുറം അതായത് ഹരിപ്പാട് മുതൽ ചേർത്തല വരെയുള്ള ഭാഗം കരപ്പുറം രൂപം കൊണ്ടു. ആ ഭാഗം കായൽപ്പുറം എന്ന പേരിൽ അറിയപ്പെട്ടു.

കായൽപ്പുറം പള്ളി വരെ വെള്ളം കേറിക്കിടന്ന് കായൽ മാത്രമായിരുന്നു. ഒരു കാലത്ത് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കൽപ്ന പ്രകാരം കായൽ നികത്തി പാടശേഖരങ്ങൾ നിർമ്മിച്ച് കൃഷി ആരംഭിച്ചു. ആയിരക്കണക്കിന് ഏർ കായൽ നികത്തി അതിസാഹസികമായി മുരിക്കൻ എന്ന വ്യക്തി പാടശേഖരങ്ങളിൽ കൃഷി ആരംഭിച്ചത്.

ജനപദങ്ങൾ കായലുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു കൃഷി, മത്സ്യബന്ധനം, കക്കാ വാരൽ, കട്ടകുത്തൽ എന്നിവയായിരുന്നു. ജനങ്ങളുടെ പ്രധാന തൊഴിൽ മേഖലകൾ

മതസൗഹാർദത്തിന്റെ ശ്രേഷ്ഠമായ പാരമ്പര്യം നമ്മുക്ക് ഉണ്ട്. അമ്പലത്തിലെ പൂജാദി കർമ്മങ്ങൾ അശുദ്ധമായാൽ പൗലോസ് തൊട്ടാൽ ശുദ്ധമാകും എന്ന കീഴ്‌വഴക്കം തന്നെ ഉണ്ടായിരുന്നു.

പ്രകൃതിപരമായ അവശേഷിപ്പുകളിലൊന്നായ വട്ടക്കായൽ അതിന്റേതായ പ്രത്യേകതകൾ കൊണ്ട് പ്രസിദ്ധമാണ് ശ്രീമൂലം കായൽ, വേണാട്ട് കാട് പാടശേഖരം എന്നിവയുടെ ഉൽപ്പത്തിയോട്കൂടി കായലിന്റെ ആകൃതി വൃത്താകൃതിയിലാകുകയും വട്ടക്കായൽ എന്ന പേരു ലഭിക്കുകയും ചെയ്തു.

മനുഷ്യ നിർമ്മിതമായ അവശേഷിപ്പുകളിൽ ഒന്നായ കായൽപ്പുറം പള്ളി പോകെ പ്രസിദ്ധമായ ഒരു തീർത്ഥാടന കേന്ദ്രമാണ്. പാടത്ത് പണിക്കു പോകുന്നതിനു മുൻപ് ജാതി മത ഭേദമെന്യേ എല്ലാവരും വി. യൗസെപ്പ് പിതാവിന്റെ അനുഗ്രഹം തേടുമായിരുന്നു.