00:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മ | color= 4 }} <center><poem> പത്തു മാസം ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പത്തു മാസം ചുമന്നെന്നെ ഞാനാക്കിയ അമ്മയെ
എഴുതുവാൻ എത്ര വാക്ക്?
വാക്കുകൾ കൊണ്ട് വിവരിക്കുവാനായ്
പറ്റുന്നതത്രയോ അമ്മ സ്നേഹം ?
ജീവനും രക്തവും പകർത്തു നൽകി
പിന്നെ നെഞ്ചിലെ ചൂടും പകർന്ന് നൽകി
താരാട്ടു പാടിനാൽ തൊട്ടിലാട്ടിയമ്മ
അമ്മിഞ്ഞ നൽകിയുറക്കിയമ്മ ..
പിച്ചവെക്കും നേരം കൈപിടിച്ചെന്നമ്മ
നല്ലത് മാത്രം ചൊല്ലിപ്പറഞ്ഞമ്മ
മൊഴിയുവാൻ നാവിനെ പാകമാക്കിയമ്മ
സാരിത്തലപ്പിലൊളിപ്പിച്ചും കളിച്ചതും
കുസൃതികൾക്കെല്ലാം ശാസനയോതിയും,
എന്നെ ഞാനാക്കിയ അമ്മയായ്, ദൈവമായ്,
ജീവന്റെ ജീവനായ്, വാത്സല്യമേറെ നൽകി വളർത്തിയ
അമ്മയ്ക്ക് പകരമായ് വേറെന്ത് പറയുവാനിന്ദ്രല്യം?
ഇന്നുമെൻ ഓർമയിൽ അമ്മ തൻ സ്നേഹവും
സാരിപ്പുതപ്പിലെ ഗന്ധവും മായാതെ ....