ജി എച്ച് എസ് എൽ പി എസ് ആര്യാട്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരേക്കറോളം സ്ഥലത്ത് സ്ഥിതിചെയ്യുന്ന സ്കൂളിനു 3 പ്രധാന കെട്ടിടങ്ങളാണുള്ളത് .ഒന്നാം കെട്ടിടത്തിൽ പ്രീ- കെ.ജി. വിഭാഗവും ഓഫീസും പ്രവർത്തിക്കുന്നു.രണ്ടാം കെട്ടിടത്തിലാണ് രണ്ടാം ക്ലാസ്സു മുതൽ നാലാം ക്ലാസ്സു വരെ പ്രവർത്തിക്കുന്നതു.ഈ കെട്ടിടത്തിലാണ് ലൈബ്രറിയും പ്രവർത്തിക്കുന്നത്. മൂന്നാം കെട്ടിടത്തിൽ ഒന്നാം ക്ലാസ്സും പ്രവർത്തിക്കുന്നു. കൂടാതെ ഉച്ചഭക്ഷണംകഴിക്കുന്നതിനു വിശാലമായതും ഇരിപ്പിട സൗകര്യത്തോടുകൂടിയതുമായ ഹാളും ഉണ്ട്.പ്രോജെക്ടർ ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ലാസ്സിൽ പ്രവേശിക്കാൻ ആവശ്യമായ RAMP ഉം RAIL ഉം ഉണ്ട്. കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് സാമാന്യം ഭേദപ്പെട്ട സജ്ജീകരനങ്ങളുണ്ട്.വിശാലമായ അടുക്കള,വെക്കുന്നതിനും വിളമ്പുന്നതിനും ആവശ്യമായ പാത്രങ്ങൾ,ശുദ്ധജല ലഭ്യത എന്നിവയുമുണ്ട്.




