സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രപഞ്ചമേ !

പ്രപഞ്ചമേ !


പ്രപഞ്ചമേ നിന്നുടെ ഈ നിഗൂഡത
ഒരമ്മതൻ മക്കളായി വാഴുമവർ ,
ഒരമ്മയോടാവർ വസിക്കുന്നു പാരിൽ
എന്നാലും ആരും അറിയുന്നില്ല -
നിന്നുടെ ആത്മാവിൻ നൊമ്പരങ്ങൾ.
നിൻ ചാരത്തണയുമ്പോൾ
നിന്നെ ഓർക്കുമ്പോൾ
എൻ മനം തുടിക്കുന്നു .
നിന്നിലെ നിഗൂഢ രഹസ്യമറിയാൻ
ഓർമ്മവച്ച നാൾ മുതൽ ഓർമ്മിക്കുന്നു
നിന്നുടെ അന്തരം എങ്കിലും ഞാൻ
അറിയുന്നുതവ മനോഹരമേ .

 

അനന്യ എസ് ചന്ദ്രൻ
7 B സെന്റ് .ജോസഫ്‌സ് യു .പി .എസ് .പൊറ്റയിൽക്കട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത