ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, കോഴിച്ചാൽ/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നാം നമ്മുടെ ചുറ്റുപാടും അടങ്ങിയതാണ് നമ്മുടെ പരിസ്ഥിതി അടച്ച് തുറക്കും മുമ്പ് കാഴ്ചയുടെ ഒരു മാസ്മരിക ലോകം തന്നെ പരിസ്ഥിതി നമുക്ക് മുൻപിൽ സൃഷ്ടിക്കാറുണ്ട്' രമ്യ ഭൂഭാഗം ഭംഗികൾ ഹ നിക്കും ആരെയും' എന്ന കുമാരനാശാൻ നളിനി എഴുതി 106 വർഷത്തിനുശേഷവും അതിന്റെ സൗന്ദര്യ പ്രദർശനം കൊണ്ട് നമ്മുടെ ചുറ്റുപാടുകൾ കൂടുതൽ സുന്ദരം ആയിട്ടേ ഉള്ളൂ ഭൂരി പൂക്കൾ വിടരുന്ന പൊയ്കയും ശീലവും തരികളും കാൽപനികതയുടെ വർത്തമാനകാല പോലെ നമ്മുടെ മുറ്റത്തും പാടത്തും വീണ്ടും വീണ്ടും പുനർജനിക്കുകയാണ്' എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം എന്ന ചങ്ങമ്പുഴ കവിതകൾ വീണ്ടും വീണ്ടും വസന്തങ്ങൾ ആയി പ്രത്യക്ഷപ്പെടുകയാണ് നമ്മുടെ പ്രകൃതി എന്നും കാഴ്ചയുടെ ഒരു അത്ഭുത ലോകമാണ് പച്ചയാം വിരിപ്പിട്ട സഹ്യനിൽ തല വെച്ചും പള്ളികൊള്ളുന്ന ആയി വീജികൾ പാദപൂജ ചെയ്താൽ മനോഹരമായ പാരിസ്ഥിതിക ചുറ്റുപാടാണ് നമുക്ക് ഉണ്ടായിരുന്നത് പരസ്പരം അഭിമുഖം നടത്തുന്ന മലകളും മാരുതൻ ഇൽ നൃത്തം വയ്ക്കുന്ന മരങ്ങളും പുല്ലുകളും ഒരു ചിത്രകാരൻ റെ ഭാവനയിൽ എന്നപോലെ നമുക്ക് ചുറ്റും അനന്തമായി നീളുകയാണ് എന്നാൽ ഇന്ന് വലിയൊരു വിപത്തിനെ മുൻപിൽ നമ്മൾ പകച്ചുനിൽക്കുകയാണ് പാരിസ്ഥിതിക നാശം ഒരു അത്ഭുതമായി മണ്ണിനെ പ്രകൃതിയെ പരിസ്ഥിതിയുടെ നാശം ഒരു അർബുദമായി മണ്ണിനേയും പ്രകൃതിയേയും കാർന്നു തിന്നുകയാണ്. പരിസ്ഥിതിയുടെ നാശം മണ്ണിനെയും പ്രകൃതിയുടെ മേൽ നാശംവിതച്ച് പ്രകൃതിയുടെ ആവാസ വ്യവസ്ഥ തകിടം മറിയും പോൾ ജീവജാലങ്ങളുടെ അതിജീവനം ഉത്തരം കിട്ടാത്ത ചോദ്യം ആകുമ്പോൾ പരിസ്ഥിതിയുടെ നിലവിളി കർണ്ണപുടങ്ങളിൽ പതിച്ച വനരോദനമായി അവശേഷിക്കുമ്പോൾ' ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ' എന്നകവിതാശകലം പുനർ വിചിന്തനത്തിന് ആവശ്യമാകുന്നു സ്വന്തം ജീവിതം സുന്ദരമാക്കാനുള്ള നെട്ടോട്ടത്തിൽ പ്രകൃതിയാകുന്ന അമ്മയുടെ മേൽ സംഹാരതാണ്ഡവം നൃത്തമാടി വിജയഭേരി മുഴക്കുമ്പോൾ നാം ഇനിയും ഓർക്കുന്നില്ല കൺമുന്നിലൂടെ കടന്നു പോകുന്ന പല പ്രകൃതി സത്യങ്ങളും മുലയൂട്ടി അന്നം തന്ന അന്തിയുറങ്ങാൻ ഇടം തന്ന പ്രകൃതിദേവി മുൻപിൽ കൈപിടിയിലൊതുങ്ങാത്ത വാളുമായി തിരിഞ്ഞ് കാലം മുതൽ പ്രകൃതി എന്നത് ഒരു സ്മശാന ഭൂമിയായി മാറുകയാണ് അവിടെ വട്ടമിട്ടു പറക്കുന്ന പേരും കഴുകന്മാരെ പോലെ കൊള്ള ലാഭത്തിനായി മനുഷ്യർ പ്രകൃതിയെ അനുദിനം ചൂഷണം ചെയ്യുകയാണ് അതിന്റെ ബാക്കി പത്രം എന്നോണം 2018-19 എന്നീ വർഷങ്ങളിൽ നോക്കിനിൽക്കെ ഒരു മല മുഴുവൻ ഇടിഞ്ഞു വീഴുന്ന പ്രളയവും ഉരുൾപൊട്ടലും ജലം അതിന്റെ രൗദ്രഭാവത്തിൽ ജനങ്ങളെ മുറിവേൽപ്പിച്ച് അതിദാരുണ നാളുകളും നടന്നുപോകുമ്പോൾ മരിച്ചുവീഴുന്ന പകർച്ചവ്യാധികളും കളും മനുഷ്യൻ പ്രകൃതിയോട് കാണിക്കുന്ന ക്രൂരതകളുടെ നാൾവഴികൾ ആണ് വിരൽതുമ്പിൽ വിസ്മയം തീർത് ശാസ്ത്ര ലോകം റോക്കറ്റ് വേഗത്തിൽ കുതിക്കുമ്പോൾ മാസ്മരികത യുടെ പ്രഭാപൂരത്തിൽ കണ്ണഞ്ചി പ്പിക്കുന്ന ഹൈടെക് ജീവിതരീതിയിൽ ജീവിക്കുന്ന മാനവ ലോകത്തിന് മുടിയിഴകളിൽ അംബരചുംബി ഓളം കെട്ടിപ്പടുത്ത മണിമന്ദിരങ്ങൾ നിലം പതിപ്പിക്കാൻ അല്ലാതെ പ്രളയത്തെ യോ പകർച്ചവ്യാധി കള യോ ഇല്ലാതാക്കാൻ ആകുമോ പരിസ്ഥിതിയെ സംരക്ഷിക്കാൻ ബാധ്യസ്ഥരായ നമ്മൾ തന്നെ പരിസ്ഥിതിയുടെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന വിധത്തിൽ മരട് ഫ്ലാറ്റുകൾ ഇഷ്ടികക്കളങ്ങൾ തീർക്കുമ്പോൾ പ്രകൃതിയുടെ ആവാസ വ്യവസ്ഥ തന്നെയാണെന്ന് തകിടം മറിക്കുന്നത്. ഫ്ളാറ്റുകൾ നശിപ്പിക്കുമ്പോൾ ഉയരുന്ന പൊടിപടലങ്ങൾ വായു മലിനീകരണം സൃഷ്ടിക്കുന്നു കൂടാതെ ഭൂമിയുടെ അടിത്തട്ടിൽ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അത് സുനാമി വരെ കാരണമായി തീർന്നേക്കാം" ഉമ്മറക്കോലായിൽ മറന്നുവച്ച കിണ്ടി രാത്രി ഇരുട്ടി വെളുത്തപ്പോൾ കളവുപോയി" എന്ന് കവി പാടിയത് പോലെ രാത്രി നാം കണ്ട് നമ്മുടെ പരിസ്ഥിതി ഇരുട്ടി വെളുക്കുമ്പോൾ കളവു പോവുകയാണ്' ഇനിയും മരിക്കാത്ത ഭൂമി നിൻ ആസന്ന മൃതിയിൽ നിനക്കൊരു ആത്മശാന്തി' എന്ന് ചരമഗീ തത്തിൽ ഒഎൻവി എന്നെ പറഞ്ഞു വെച്ചു യുഎൻ ഉച്ചകോടിയുടെ തന്നെ പിടിച്ചു കുലുക്കിയ ഗ്രേറ്റ് ട്യൂൺ ബർഗ് എന്ന16 വയസ്സുകാരിയെ പോലെ ശബ്ദമുയർത്താൻ നമുക്ക് ഓരോരുത്തർക്കും ആവണം ഉച്ചി വെച്ച കൈകൊണ്ട് തന്നെ പരിസ്ഥിതിയുടെ ഉദകക്രിയ ചെയ്യാനൊരുങ്ങുന്ന മനുഷ്യ നീ അറിയുക നീ ജീവിക്കുന്നത് പ്രകൃതി അമ്മയുടെ മടിത്തട്ടിലാണ് പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക നല്ലൊരു നാളെയ്ക്കായി നമുക്ക് പരിശ്രമിക്കാം
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പയ്യന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം