ഗവ എച്ച് എസ് എസ് , കലവൂർ/സ്പോർ‌ട്സ് ക്ലബ്ബ്

15:12, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34006 (സംവാദം | സംഭാവനകൾ) (ചിത്രം ഉൾപ്പെട‍ുത്ത‍ുക)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ക‍ുട്ടികള‍ുടെ ശാരീരികവ‍ും മാനസികവ‍ുമായ വികാസത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. കായിക വിനോദങ്ങൾ മനസ്സിന‍ും ശരീരത്തിന‍ും ഉന്മേഷവ‍ും ആനന്ദവ‍ും പ്രദാനം ചെയ്യ‍ുന്ന‍ു.കായിക വിദ്യഭ്യാസത്തിന് പാഠ്യ-പാഠ്യാന‍ുബന്ധ പ്രവർത്തനങ്ങളിൽ മികവ‍ുണ്ടാക്ക‍ുവാൻ കഴിയ‍ുന്ന‍ു. ക‍ുട്ടികളിൽ ശരീര ഘടനയിൽ വര‍ുന്ന വൈകല്യങ്ങളെ ഒര‍ു പരിധി വരെ മാറ്റിയെട‍ുക്ക‍ുവാൻ കായിക പരിശീലനത്തിന് കഴിയ‍ും.

ഫാസ്റ്റ് ട്രാക്ക് - കായിക വിദ്യാഭ്യാസ പ്രോജക്ട്

കലവ‍ൂർ ഗവ.ഹയർ സെക്കന്ററി സ്‍ക്ക‍ൂൾ നടപ്പിലാക്കിയ സ്മാർട്ട് ട്രാക്ക് എന്ന കായിക പ്രോജക്ടിന്റെ അടിസ്ഥാനത്തിൽ ക‍ുട്ടികൾക്ക‍ും മാതാപിതാക്കൾക്ക‍ും ക‍ുട‍ുംബാംഗങ്ങൾക്ക‍ും ഒരേ പോലെ പ്രയോജനം ലഭിക്ക‍ുകയ‍ും വളരെ വിജയകരമായി പ‍ൂർത്തീകരിക്ക‍ുവാന‍ും കഴിഞ്ഞ‍ു.On line സംവിധാനം വഴി കായികാധ്യാപികയ‍ുടെ നേത‍ൃത്വത്തിൽ കോവിഡ് കാലത്ത് ക‍ുട്ടികൾക്ക് വീട്ടിലിര‍ുന്ന് കായികാഭ്യാസങ്ങൾ ചെയ്യ‍ുവാൻ ഈ പ്രോജക്ട് വഴി കഴിഞ്ഞ‍ു. അടച്ചിടൽ സമ‍ൂഹത്തില‍ുയർത്തിയ അലസത എന്ന സാമ‍ൂഹ്യ പ്രശ്നത്തെ മറികടക്കാൻ സ്മാർട്ട് ട്രാക്ക് എന്ന പ്രോജക്ടില‍ൂടെ സാധിച്ചിട്ട‍ുണ്ട്.

 
കായികാധ്യാപിക ഉഷ.പി. ഓൺലൈൻ സംവിധാനങ്ങളില‍ൂടെ ക‍ുട്ടികൾക്ക് കായികപരിശീലനം നൽക‍ുന്ന‍ു