കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/നാടോടി വിജ്ഞാനകോശം
മലമ്പുഴ അണക്കെട്ട്
തെക്കേ ഇന്ത്യയിലെ കേരളത്തിലെ പാലക്കാട് ജില്ലയിൽ പാലക്കാടിനു സമീപം മലമ്പുഴയിൽ ഭാരതപ്പുഴയുടെ ഒരു പ്രധാന പോഷകനദിയായ കൽപ്പാത്തിപ്പുഴയുടെ കൈവഴിയായ മലമ്പുഴ നദിയ്ക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന അണക്കെട്ടാണ് മലമ്പുഴ അണക്കെട്ട്. മലമ്പുഴ ജലസേചന പദ്ധതി,. ക്കു വേണ്ടിയാണു ഈ അണക്കെട്ടു നിർമ്മിച്ചത് .1955-ലാണ് ഇതു നിർമ്മിച്ചത്. മലമ്പുഴ അണക്കെട്ടിനോടു ചേർന്നുതന്നെ മലമ്പുഴ ഉദ്യാനവുമുണ്ട്
പശ്ചിമഘട്ടം
ഡക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അതിരിലൂടെ അറബിക്കടലിനു സമാന്തരമായി സ്ഥിതി ചെയ്യുന്ന പർവ്വത നിരയാണ് പശ്ചിമഘട്ടം. സഹ്യാദ്രി, സഹ്യപർവ്വതം എന്നിങ്ങനെയും അറിയപ്പെടുന്ന ഈ പർവ്വത നിരകൾ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. ഇടതൂർന്ന നിത്യഹരിതവനങ്ങൾ കൊണ്ട് പശ്ചിമഘട്ടം ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് പശ്ചിമഘട്ടം. ഇതിനു 1,600കീ.മീ ദൈർഘ്യവും 1,60,000 ച.കീ.മീ. വിസ്തൃതിയുമാണുള്ളത്. ജൈവവൈവിധ്യത്തിലെ പ്രാമുഖ്യം സൂചിപ്പിക്കുന്നതിനായ് പശ്ചിമഘട്ടം ഉൾപ്പെട്ട ജൈവമേഖലക്ക് മഹാവൈവിധ്യപ്രദേശം (Bio-diversity Hotspot) എന്ന ബഹുമതി ലഭിച്ചിട്ടുണ്ട്. കേരളത്തിലെ | Kollam ജില്ലയിലെ അര്യങ്കാവ് ചുരവും പാലക്കാട് ചുരവും ആണ് ഈ പർവ്വത മേഘലയിലെ പ്രധാന വിടവുകൾ .... അത്യപൂർവ്വ സസ്യജന്തുവർഗ്ഗങ്ങളുെടെ ആവാസമേഹലയാണ് പശ്ചിമഘട്ടം 9216 അപൂർവ്വ സസ്യവർഗ്ഗങ്ങളും (പുഷ്പ്പിക്കുന്നവ 7402 പുഷ്പ്പിക്കാത്തവ 1814) സസ്തനികൾ 139 . 508 തരം പക്ഷിവർഗ്ഗങ്ങളും , 179 തരം ഉദയ ജീവികളും 290 തരം ശുദ്ധജല മത്സ്യങ്ങളും ഈ മേഘലയിൽ അഭിവസിക്കുന്നു അനുകൂലമായ താപനിലയും ധാരാളമായുള്ള വർഷപാതവും ഈ വനങ്ങളെ കൂടുതൽ പരിപോഷിപ്പിക്കുന്നു. 2012 ജൂലൈ 1-ന് റഷ്യയിലെ സെൻറ്പീറ്റേഴ്‌സ് ബർഗിൽ ചേർന്ന ലോകപൈതൃകസമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി
ഫാന്റസി പാർക്ക്.
കേരളത്തിൽ പാലക്കാട് ജില്ലയിലെ മലമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു ഉല്ലാസകേന്ദ്രമാണ് ഫാന്റസി പാർക്ക്. 8 ഏക്കർ വിസ്തൃതിയുള്ള ഈ പാർക്ക് കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്റ് പാർക്കാണ്. പാലക്കാട് ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ഫാന്റസി പാർക്ക്, പാലക്കാട് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയാണ്. മലമ്പുഴ ഡാമിനു 2 കിലോമീറ്റർ അകലെയുമാണ്. 1998-ൽ ഏറ്റവും നവീനമായ വിനോദസഞ്ചാര പദ്ധതിക്കുള്ള കേരള സർക്കാരിന്റെ പുരസ്കാരം ഈ പാർക്കിനു ലഭിച്ചിട്ടുണ്ട്
പാലക്കാട് കോട്ട
കേരളത്തിലെ പാലക്കാട് പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കോട്ടയാണ് പാലക്കാട് കോട്ട (ടിപ്പു സുൽത്താന്റെ കോട്ട) സ്ഥിതിചെയ്യുന്നത്. മൈസൂർ രാജാവായിരുന്ന ഹൈദരലി 1766-ൽ പണികഴിപ്പിച്ച ഈ കോട്ട പിന്നീട് പിടിച്ചടക്കിയ ബ്രിട്ടീഷുകാർ കോട്ട പുനരുദ്ധരിച്ചു. പല വീരകഥകളും ഉറങ്ങുന്ന ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പ് (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ) ആണ് സംരക്ഷിക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും നന്നായി സംരക്ഷിച്ചിരിക്കുന്ന കോട്ടകളിൽ ഒന്നാണ് ഈ കോട്ട.
Jainimedu Jain temple
Jainimedu Jain temple is a 15th-century Jain temple located at Jainimedu, 3 km from the centre of Palakkad, Palakkad district, Kerala, India. It is dedicated to Chandraprabha, a Tirthankar of the Jain faith.