ജി.വി.എൽ.പി.എസ് ചിറ്റൂർ/നാടോടി വിജ്ഞാനകോശം

21:46, 21 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21302 (സംവാദം | സംഭാവനകൾ) ('==പ്രാദേശിക പദങ്ങളും അർത്ഥവും== ## മൂച്ചിമരം = മാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രാദേശിക പദങ്ങളും അർത്ഥവും

    1. മൂച്ചിമരം = മാവ്
    2. വന്നർക്ക്ണു = വന്നു
    3. കറ്റക്കളം = നെൽക്കതിർ കൊയ്ത് മെതിക്കുന്ന സ്ഥലം
    4. കണ്ടം =നെൽകൃഷി ചെയ്യുന്ന സ്ഥലം
    5. മരിപ്പ് = മരണം
    6. കൂളൻ = പോത്ത്
    7. കന്ന് = പശു
    8. പെരപ്പുറം = മേൽക്കൂര
    9. കളയുക = വലിച്ചെറിയുക
    10. മാന്തി = ചൊറിയുക
    11. കള =പാഴ്ചെടികൾ
    12. തൊകിർത്ത് = തോർത്ത് മുണ്ട്
    13. മണ്ട = തല
    14. മോന്തുക = കുടിയ്ക്കുക
    15. കാട്ടുക = കാണിയ്ക്കുക
    16. കൂട്ടം കൂടുക = സംസാരിക്കുക
    17. മുടുക്കുക = ഓടിക്കുക
    18. അകിറുക = കരയുക
    19. തൊള്ള = നിലവിളി
    20. കണ്ണുകടി = അസൂയ
    21. മോന്തി = സന്ധ്യ
    22. വെള്ളച്ചോറ് = പഴങ്കഞ്ഞി
    23. കളയുക = വലിച്ചെറിയുക
    24. ചൊള്ള = കൊതുക്
    25. കയ്ക്കോട്ട് = തൂമ്പ
    26. കൊടുവാൾ = മടാള്
    27. പഴബജജി = പഴംപൊരി
    28. നങ്ങ = ഞങ്ങള്
    29. നിങ്ങ = നിങ്ങള്
    30. ചറക്കനെ = പെട്ടെന്ന്
    31. എക്കി = എനിക്ക്
    32. നിക്കി = നിനക്ക്
    33. കൊരക്കുക = ചുമയ്ക്കുക
    34. മോന്തുക = കുടിക്കുക
    35. പെലചയ്ക്ക് = രാവിലെ
    36. അയർക്കുക = തൊടി വ്രത്തിയാക്കുക
    37. അച്ചി = കുടുംബനാഥ
    38. ചൊകകനെ = ചുവന്നു തുടുത്ത
    39. വെക്കം വെക്കം = വേഗം വേഗം