ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.സ്കൂൾ തിരുത്തി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തൊമ്പതാം നൂറ്റാണ്ടിൻറെ അവസാനദശകങ്ങളും ഇരുപതാം നൂറ്റാണ്ടിൻറെ ആദ്യ കാലദശകങ്ങളും ഇന്ത്യ സ്വാതന്ത്ര്യ പോരാട്ടങ്ങളുടെ തീ ചൂളയിൽ ആയിരുന്നു. അന്നത്തെ മലബാർ ജില്ല ഈ സമരങ്ങളുടെ മുൻപന്തിയിൽ തന്നെ നിലയുറപ്പിച്ചു . അന്നത്തെ യുവാക്കൾ ശ്ലാഘനീയമായ സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തി . വിദ്യാലയങ്ങൾ ആരംഭിക്കുക, വയോജന ക്ലാസ്സുകൾ സംഘടിപ്പിക്കുക, സാംസ്കാരിക സംഘങ്ങൾ പടുത്തുയർത്തുക എന്നിവക്ക് അവർ നേതൃത്വം നൽകി. അതിൻറെ ഫലമായി നാട്ടിൽ വിദ്യാലയങ്ങളും വായനശാലകളും ഉയർന്നുവന്നു. ഈ സന്ദർഭങ്ങളിലാണ് തിരുത്തി മഞ്ചേരി ചെറുശ്ശേരി പാറയിൽ ഒരു പ്രധാന വിദ്യാലയം ഉയർന്നുവന്നത് തേഞ്ഞിപ്പലം ഭാഗങ്ങളിലെ കുട്ടികളെ അക്ഷരജ്ഞാനം ഉള്ളവരായി വിദ്യാഭ്യാസം നേടിയ അധ്യാപകരാകാൻ അർഹത നേടിയ വരെ മറ്റു പ്രദേശങ്ങളിൽ നിന്നും വരുത്തി അവിടെ അദ്ധ്യാപകനായി നിയമിച്ചു