എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ
2014
പരിസ്ഥിതി ദിനം
ഹരിതാഭ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഭൂമി ദേവിയെ പച്ചപുതപ്പാൽ പൊതിഞ്ഞു പിടിക്കാൻ പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ഹെഡ്‌മിസ്‌ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനത്തിലേയ്‌ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.