ജി എച്ച് എസ് എസ് പഴയന്നൂർ
ജി എച്ച് എസ് എസ് പഴയന്നൂർ | |
---|---|
വിലാസം | |
പഴയന്നൂര്‍ തൃശ്ശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
23-11-2016 | SEBIN |
തൃശ്ശൂര്‍ ജില്ലയുടെ കിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്നു. തലപ്പള്ളി താലൂക്കിലെ പഴന്നൂര്‍ പഞ്ചായത്ത്.
ചരിത്രം
പഴയ കൊച്ചിരാജ്യത്തിന്റെ വടക്ക്-കിഴക്ക് അതിര്‍ത്തിയോട്ചേര്‍ന്ന് കിടക്കുന്ന ഒരു പ്രദേശമായിരുന്നു പഴയന്നൂര്‍. കൊച്ചിരാജാക്കന്മാരുടെ പരദേവതയായ ശ്രീ അന്നപൂര്‍ണേശ്വരിയുടെ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പഴയന് (മധുവില്‍പനക്കാരന് )നല്‍കിയ സ്ഥലമാണത്രേ പിന്നീട് പഴയന്നൂര്‍ ആയത്. പഴയന്നൂരും പരിസരപ്രദേശങ്ങളിലും പഴയകാലത്ത് വിദ്യാഭ്യാസസൗകര്യങ്ങള്‍ തീര്‍ത്തും പരിമിതമായിരുന്നു. ഇവിടത്തുകാര്‍ തിരുവില്വാമല ഹൈസ്കൂളിലായിരുന്നു വിദ്യാഭ്യാസം നേടിയിരുന്നത്. പതിനെട്ടാംനൂററാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് വടക്കേത്തറയിലെ ഗോപാല്‍റൈസ് മില്‍ എന്നയിടത്ത് ഒരു വിദ്യാലയം സ്ഥാപിതമായത്.തുടക്കത്തില്‍ രണ്ടാംതരം വരെ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിന് സമാന്തരമായി ദളിതര്‍ താമസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് നാമമാത്രമായി കുടിപ്പള്ളിക്കൂടങ്ങളും ഉണ്ടായിരുന്നു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഏഴാം തരം വരെയുള്ള ലോവര്‍ സെക്കന്ററിസ്കൂള്‍ ആയി മാറി.മാധ്യമം ഇംഗ്ലീഷും ഏഴാം തരത്തില്‍ പൊതു പരീക്ഷയുമായിരുന്നു.ആണ്‍കുട്ടികള്‍ക്ക് കാല്‍അണഫീസും പെണ്‍കുട്ടികള്‍ക്ക് പകുതി ഫീസുമായിരുന്നു. ഈകാലത്ത് പഴയന്നൂരില്‍ ഒരു ഹൈസ്കൂള്‍ അനിവാര്യമാണെന്ന് കണ്ട് ശ്രീ. ആച്ചാട്ട് നാരായണന്‍കുട്ടിമേനോന്‍ തെക്കേത്തറയില്‍ ഒരു വാടകക്കെട്ടിടത്തില്‍ 1947ല്‍ അച്ചാട്ട്ഹൈസ്കൂള്‍ എന്ന പേരില്‍ ഒന്നാം തരവും എട്ടാം തരവും ആയി ഒരു സ്കൂള്‍ ആരംഭിച്ചു. പിന്നീട് ഇത് സര്‍ക്കാറിന് വിട്ട് കൊടുക്കുകയും ഗവണ്‍മെന്റ് ഹൈസ്ക്കൂള്‍ പഴയന്നൂര്‍ എന്നറിയപ്പെടുകയും ചെയ്തു. 1949ല്‍ ആദ്യ എസ്.എസ്.എല്‍.സി.ബാച്ച് പുറത്തിറങ്ങി. കൊച്ചി മുഖ്യമന്ത്രിയായിരുന്ന ശ്രീ പനമ്പിളളി ഗോവിന്ദമേനോന്‍, മന്ത്രിയായിരുന്ന ശ്രീ ടി.കെ.നായര്‍ എന്നിവരുടെ സഹായത്തോടെ ശ്രീ ആച്ചാട്ട് നാരായണന്‍കുട്ടി മേനോന്റെ ശ്രമഫലമായി പുതിയ കെട്ടിടം നിര്‍മ്മിച്ചു.1956 ല്‍ സ്കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറി. ചിറ്റൂര്‍ ഗവണ്‍മെന്റ് കോളേജിന്റെ ഒരു ബ്ലോക്കിന്റെ മാതൃകയില്‍ പണിത കെട്ടിടമാണ് ഇത്. പ്രധാനപാതയില്‍ നിന്നും സ്കൂളിലേക്കുളള പാതയുണ്ടാക്കാന്‍ പറയരുടെ ക്ഷേത്രം മാറ്റി സ്ഥാപിച്ചു. ആദ്യകാലത്ത് തൃശ്ശൂര്‍ ജില്ലയിലെ മാതൃകാ വിദ്യാലയമായിരുന്നു പഴയന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍. 2009 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ 78 % കുട്ടികള്‍ ഉപരി പഠനത്തിനര്‍ഹത നേടി. 1999-2000 ത്തില്‍ +2 ബാച്ച് അനുവദിക്കുകയും ഹയര്‍സെക്കന്ററി സ്കൂള്‍ ആയി ഉയര്‍ത്തുകയും ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പഴയന്നൂര്‍ എന്ന് പുനഃര്‍ നാമകരണം ചെയ്യുകയും ചെയ്തു.ഇപ്പോള്‍ രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുംഉണ്ട്. പ്രതിവര്‍ഷം 120 കുട്ടികള്‍ക്ക് സയന്‍സിലും 60 കുട്ടികള്‍ക്ക് ഹ്യുമാനിറ്റീസ് ബാച്ചിലും പ്രവേശനം നല്‍കിവരുന്നു. സയന്‍സ് ലാബ് എല്ലാ സജ്ജീകരണങ്ങളോടും കൂടി പ്രവര്‍ത്തിച്ചു വരുന്നു. ഹയര്‍സെക്കന്ററി വിഭാഗത്തിന് സയന്‍സ് വിഷയത്തിന് പ്രത്യേകം പ്രത്യേകം ലാബ് സൗകര്യം ഉണ്ട്.കംമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കി വരുന്നു. ഹൈസ്കൂളില്‍ രണ്ട് ലാബുകളിലായി 24 കംമ്പ്യൂട്ടറുകളുണ്ട്. മള്‍ട്ടിമീഡിയറൂം സജ്ജീകരിച്ചു വരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ സ്കൂള്‍ കളിസ്ഥലത്തിന്റെ നവീകരണപ്രവര്
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
എഡിറ്റോറിയല്‍ ബോര്‍ഡ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് സ്ഥാപനം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1947-64 | (വിവരം ലഭ്യമല്ല) |
1965-66 | എ.കെ.ജോസഫ് |
1966-79 | (വിവരം ലഭ്യമല്ല) |
1979-84 | ശ്രീമതി.സി.സരോജിനി. |
1984-87 | (വിവരം ലഭ്യമല്ല) |
1987 - 89 | ശ്രീമതി.ടി.എല്‍.സരസമ്മ. |
1989-91 | വിവരം ലഭ്യമല്ല) |
1991-92 | ശ്രീമതി.ശാന്തകുമാരി വെള്ളൂര്‍ |
1993-95 | ശ്രീ.ജയറാം |
1996-97 | ശ്രീമതി. ജാനകി |
1997-2000 | ശ്രീമതി. സോഫിയാബീവി. |
2000-02 | ശ്രീമതി. ആനന്ദവല്ലി |
2002-03 | ശ്രീമതി. ദേവകി |
2003-04 | ശ്രീ.ടി.പി.ജോസ് |
2004-07 | ശ്രീ.എ.എന്‍.രവീന്ദ്രന്‍ |
2007-08 | ശ്രീമതി.റീത്താവര്‍ഗ്ഗീസ് |
2008-09 | ശ്രീമതി.എ.എസ്.രമണി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.എ.പത്മകുമാര് .IPS-ഐ.ജി.കേരള പോലീസ്‍
- കുമാരി. കവിത. യുവശാസ്ത്രജ്ഞ
- ഛായാഗ്രാഹകന്‍ വിപിന്‍ദാസ്
- പ്രശസ്ത മോഹിനിയാട്ടം കലാകാരി ചിന്നമ്മുക്കുട്ടി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.669211" lon="76.576939" zoom="14" width="300" height="300"> 10.678321, 76.423645 pzrghss 10.692237, 76.398926 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.